ETV Bharat / sports

IPL 2022 | എറിഞ്ഞിട്ട് കുല്‍ദീപും ഖലീലും ; കൊല്‍ക്കത്തയ്‌ക്കെതിരെ ഡല്‍ഹിക്ക് 44 റണ്‍സ് തോല്‍വി - ഐപിഎല്‍ 2022

ഡല്‍ഹി ഉയര്‍ത്തിയ 216 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത രണ്ട് പന്തുകള്‍ ബാക്കി നില്‍ക്കെ 171 റണ്‍സിന് പുറത്തായി

ipl 2022  kolkata knight riders vs delhi capitals highlights  kolkata knight riders  delhi capitals  ഐപിഎല്‍ 2022  കുല്‍ദീപ് യാദവ്
IPL 2022 | എറിഞ്ഞിട്ട് കുല്‍ദീപും ഖലീലും; കൊല്‍ക്കത്തയ്‌ക്കെതിരെ ഡല്‍ഹിക്ക് 44 റണ്‍സ് തോല്‍വി
author img

By

Published : Apr 10, 2022, 8:10 PM IST

മുംബൈ : ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 44 റണ്‍സിന്‍റെ തോല്‍വി. ഡല്‍ഹി ഉയര്‍ത്തിയ 216 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത രണ്ട് പന്തുകള്‍ ബാക്കി നില്‍ക്കെ 171 റണ്‍സിന് പുറത്തായി. സ്‌കോര്‍: ഡല്‍ഹി- 215/ 5(20), കൊല്‍ക്കത്ത- 171 (19.4).

നാല് വിക്കറ്റ് നേടിയ കുല്‍ദീപ് യാദവും മൂന്ന് വിക്കറ്റ് നേടിയ ഖലീല്‍ അഹമ്മദ് ചേര്‍ന്നാണ് കൊല്‍ക്കത്തയെ തകര്‍ത്തത്. 33 പന്തില്‍ 54 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. താരത്തിന് പുറമെ 20 പന്തില്‍ 30 റണ്‍സെടുത്ത നിതീഷ് റാണ മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്.

അജിന്‍ക്യ രാഹനെ (8), വെങ്കടേഷ് അയ്യര്‍ (18), സാം ബില്ലിങ്സ് (15), പാറ്റ് കമ്മിന്‍സ് (4), സുനില്‍ നരെയ്ന്‍ (4), ഉമേഷ് യാദവ് (0),ആന്ദ്രേ റസ്സല്‍ (24), റാസിഖ് സലാം (7) എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ സംഭാവന. വരുണ്‍ ചക്രവര്‍ത്തി (1) പുറത്താവാതെ നിന്നു.

ഡല്‍ഹിക്കായി നാല് ഓവറില്‍ 35 റണ്‍സ് വഴങ്ങിയാണ് കുല്‍ദീപ് നാല് വിക്കറ്റ് വീഴ്‌ത്തിയത്. ഖലീല്‍ അഹമ്മദ് മൂന്ന് വിക്കറ്റ് വീഴ്‌ത്തിയത് 25 റണ്‍സ് മാത്രം വിട്ടുകൊടുത്താണ്. ശാര്‍ദുല്‍ താക്കൂര്‍ രണ്ടും ലളിത് യാദവ് ഒന്നും വിക്കറ്റുകള്‍ നേടി.

അടിച്ച് പൊളിച്ച് പൃഥ്വി ഷാ-വാര്‍ണര്‍ സഖ്യം : നേരത്തെ ഓപ്പണര്‍മാരായ പൃഥ്വി ഷാ, ഡേവിഡ് വാർണർ എന്നിവരുടെ തകര്‍പ്പന്‍ അര്‍ധ സെഞ്ചുറി പ്രകടനമാണ് ഡല്‍ഹിക്ക് തുണയായത്. പൃഥ്വി ഷാ 29 പന്തില്‍ ഏഴ്‌ ഫോറും രണ്ട് സിക്‌സും സഹിതം 51 റണ്‍സും വാര്‍ണര്‍ 45 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സും സഹിതം 61 റണ്‍സുമെടുത്തു.

മികച്ച തുടക്കമാണ് ഡല്‍ഹിക്ക് പൃഥ്വി ഷാ-വാര്‍ണര്‍ സഖ്യം നല്‍കിയത്. 8.4 ഓവറില്‍ 93 റണ്‍സാണ് ഇരുവരും അടിച്ചുകൂട്ടിയത്. ഷായുടെ കുറ്റി പിഴുത് വരുണ്‍ ചക്രവര്‍ത്തിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. മൂന്നാമനായെത്തിയ ക്യാപ്റ്റന്‍ റിഷഭ് പന്തും ആക്രമിച്ച് കളിച്ചു.

14 പന്തില്‍ നിന്ന് രണ്ട് വീതം സിക്‌സും ഫോറുമടക്കം 27 റണ്‍സെടുത്താണ് താരം മടങ്ങിയത്. രണ്ടാം വിക്കറ്റില്‍ വാര്‍ണര്‍ക്കൊപ്പം 55 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് താരം ഉയര്‍ത്തിയത്. റസ്സലിന്‍റെ പന്തില്‍ ഉമേഷ്‌ യാദവ് പിടികൂടിയാണ് താരം തിരിച്ചുകയറിയത്.

തുടര്‍ന്നെത്തിയ ലളിത് യാദവ് (1), റോവ്മാന്‍ പവല്‍ (8) എന്നിവര്‍ നിരാശപ്പെടുത്തി. സുനില്‍ നരെയ്‌നാണ് ഇരുവരെയും തിരിച്ചയച്ചത്. ഇതിനിടെ സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തിനിടെ ഉമേഷ്‌ യാദവിന്‍റെ പന്തില്‍ രഹാനെയ്‌ക്ക് പിടികൊടുത്ത് വാര്‍ണര്‍ മടങ്ങി.

ഈ സമയം 16.4 ഓവറില്‍ 166 റണ്‍സാണ് ടീം ടോട്ടലിലുണ്ടായിരുന്നത്. തുടര്‍ന്ന് ഒന്നിച്ച അക്‌സര്‍ പട്ടേലും ശാര്‍ദുല്‍ താക്കൂറും ചേര്‍ന്നാണ് ഡല്‍ഹിയെ 200 കടത്തിയത്. അക്‌സര്‍ 14 പന്തില്‍ നിന്ന് 22 റണ്‍സും ശാര്‍ദുല്‍ 11 പന്തില്‍ നിന്ന് 29 റണ്‍സും നേടി പുറത്താവാതെ നിന്നു.

തല്ലുവാങ്ങി ബൗളര്‍മാര്‍: കൊല്‍ക്കത്ത ബൗളിങ് നിരയില്‍ സുനില്‍ നരെയ്‌നൊഴികെയുള്ള ബൗളര്‍മാരെല്ലാം തല്ലുവാങ്ങി. നരെയ്ന്‍ നാല് ഓവറില്‍ 21 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തി. നല് ഓവറില്‍ പാറ്റ് കമ്മിന്‍സ് 51 റണ്‍സും, ഉമേഷ് യാദവ് 48 റണ്‍സും വരുണ്‍ ചക്രവര്‍ത്തി 44 റണ്‍സും വഴങ്ങി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.