ETV Bharat / sports

ഐപിഎല്‍: ആദ്യമത്സരം ചെന്നൈയും കൊൽക്കത്തയും തമ്മില്‍; 25 ശതമാനം കാണികളെ അനുവദിച്ചേക്കും

author img

By

Published : Feb 27, 2022, 8:23 PM IST

10 ടീമുകൾ ഉൾപ്പടുന്ന ടൂർണമെന്‍റിൽ 70 ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ഉൾപ്പടെ ആകെ 74 മത്സരങ്ങളാണ് ഉണ്ടാവുക.

IPL tournament opener  KKR CSK match  Indian Premier League updates  IPL news  ഐപിഎല്‍  ഐപിഎല്‍ ഉദ്ഘാടന മത്സരം  ഇന്ത്യൻ പ്രീമിയർ ലീഗ്  ചെന്നൈ സൂപ്പർ കിങ്സ്  കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്
ഐപിഎല്‍: ആദ്യമത്സരം ചെന്നൈയും കൊൽക്കത്തയും തമ്മില്‍; 25 ശതമാനം കാണികളെ അനുവദിച്ചേക്കും

ന്യൂഡല്‍ഹി: ഇന്ത്യൻ പ്രീമിയർ ലീഗ് 15-ാം സീസണിന്‍റെ ഉദ്ഘാടന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും (കെ‌കെ‌ആർ) ചെന്നൈ സൂപ്പർ കിങ്സും ഏറ്റുമുട്ടും. മാർച്ച് 26 മുതല്‍ മെയ് 29 വരെയാണ് ടൂര്‍ണമെന്‍റ് നടക്കുക. പ്രാരംഭ മത്സരങ്ങൾക്കായി 25 ശതമാനം കാണികളെ അനുവദിക്കാനും ബിസിസിഐ ആലോചിക്കുന്നുണ്ട്.

മഹാരാഷ്‌ട്ര സര്‍ക്കാറുമായി കൂടിയാലോചിച്ചതിന് ശേഷമാവും കൂടുതല്‍ കാണികളെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനം ഉണ്ടാകുക. 10 ടീമുകൾ ഉൾപ്പടുന്ന ടൂർണമെന്‍റിൽ 70 ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ഉൾപ്പടെ ആകെ 74 മത്സരങ്ങളാണ് ഉണ്ടാവുക. മുംബൈ, പൂനെ എന്നിവിടങ്ങളിലെ നാല് വേദികളിലാണ് മത്സരം നടക്കുക. മുംബൈയിലെ വാങ്കഡെ, ബ്രാബോണ്‍, ഡിവൈ പാട്ടീൽ സ്റ്റേഡിയങ്ങളിലായി 55 മത്സരങ്ങളും ബാക്കി 15 മത്സരങ്ങൾ പൂനെയിലെ എംസിഎ സ്റ്റേഡിയത്തിലുമാകും നടത്തുക.

പ്ലേ ഓഫ് മത്സരങ്ങളുടെ വേദി പിന്നീട് തീരുമാനിക്കും. ഓരോ ടീമിനും വാങ്കഡെ, ഡി.വൈ പാട്ടീല്‍ സ്റ്റേഡിയങ്ങളില്‍ നാലു വീതം മത്സരങ്ങളും, ബ്രാബോണിലും പൂനെയിലും മൂന്ന് വീതം മത്സരങ്ങളുമുണ്ടാവും. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്‌തമായി ഇത്തവണ അഞ്ച് ടീമുകൾ വീതം ഉൾപ്പെട്ട രണ്ട് ഗ്രൂപ്പുകളായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.

ഗ്രൂപ്പ് എയില്‍ മുംബൈ ഇന്ത്യൻസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാൻ റോയൽസ്, ഡൽഹി ക്യാപ്പിറ്റൽസ്, ലഖ്‌നൗ സൂപ്പർ ജയന്‍റ്സ് എന്നീ ടീമുകളാണുള്ളത്. നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്സ്, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, പഞ്ചാബ് കിങ്സ്, ഗുജറാത്തി ടൈറ്റൻസ് എന്നിവരാണ് ബി ഗ്രൂപ്പിൽ സ്ഥാനം പിടിച്ചിട്ടുള്ളത്. റാങ്കിന്‍റെ അടിസ്ഥാനത്തിലാണ് ടീമുകളെ രണ്ട് ഗ്രൂപ്പായി തിരിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.