തിരുവനന്തപുരം: ഐപിഎല്‍ ഫൈനലിനിറങ്ങുന്ന രാജസ്ഥാന്‍ റോയല്‍സിനും ക്യാപ്റ്റന്‍ സഞ്ജു സാംസണും വിജയാശംസകള്‍ നേര്‍ന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ഐഎം വിജയന്‍. ട്വിറ്ററിലൂടെയാണ് രാജസ്ഥാനും മലയാളി ക്യാപ്റ്റന്‍ സഞ്‌ജുവിനും ആശംസകള്‍ നേര്‍ന്ന് ഐഎം വിജയന്‍ രംഗത്തെത്തിയത്. 'ഐപിഎല്‍ ഫൈനലിന് ടീം രാജസ്ഥാന്‍ റോയല്‍സിനും ക്യാപ്റ്റന്‍ സഞ്ജു സാംസണും വിജയാശംസകള്‍, തകര്‍ത്തിട്ടു വാടാ..' ഐഎം വിജയന്‍ ട്വിറ്ററില്‍ കുറിച്ചു.
-
All The Best For the IPL - Indian Premier League Finals Team Rajasthan Royals and Sanju Samson❤️ Thakarthittu vaada🔥 pic.twitter.com/o6gtTEdc44
— I M Vijayan (@IMVijayan1) May 29, 2022 " class="align-text-top noRightClick twitterSection" data="
">All The Best For the IPL - Indian Premier League Finals Team Rajasthan Royals and Sanju Samson❤️ Thakarthittu vaada🔥 pic.twitter.com/o6gtTEdc44
— I M Vijayan (@IMVijayan1) May 29, 2022All The Best For the IPL - Indian Premier League Finals Team Rajasthan Royals and Sanju Samson❤️ Thakarthittu vaada🔥 pic.twitter.com/o6gtTEdc44
— I M Vijayan (@IMVijayan1) May 29, 2022
ഐപിഎല്ലിന്‍റെ കലാശപ്പോരില്‍ സഞ്ജു സാംസണിന്‍റെ കീഴിലിറങ്ങുന്ന രാജസ്ഥാൻ റോയൽസിന് ഹര്‍ദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ടൈറ്റൻസാണ് എതിരാളികള്‍. 14 വർഷത്തിന് ശേഷമാണ് രാജസ്ഥാന്‍ ഐപിഎൽ ഫൈനൽ കാണുന്നത്. 2008ൽ ഷെയ്ൻ വോണിന് കീഴില്‍ രാജസ്ഥാന്‍ ആദ്യ കിരീടം നേടുമ്പോള്‍, ടീമിന്‍റെ ഇന്നത്തെ ക്യാപ്റ്റൻ സഞ്ജു സാംസണിന് 14 വയസായിരുന്നു. അതേസമയം ആദ്യ ഫൈനലിനാണ് ഗുജറാത്തിറങ്ങുന്നത്.
അതേസമയം സഞ്ജു സാംസണെ വിമര്‍ശിച്ച ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി രംഗത്തെത്തിയിരുന്നു. ഐപിഎൽ ഫൈനൽ നടക്കാനിരിക്കെ സഞ്‌ജുവിന് നേരെയുള്ള സച്ചിന്‍റെ വിമര്‍ശനം അനുചിതമാണെന്ന് മന്ത്രി ഫേസ്‌ബുക്കില്‍ കുറിച്ചു.
' ചാരത്തില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റ് ഫൈനലില്‍ എത്തിയിരിക്കുകയാണ് സഞ്ജു. ഒരു മലയാളി ഇത്തരമൊരു ഉന്നതിയിലേക്ക് ഒരു ക്രിക്കറ്റ് ടീമിനെ നയിക്കുന്നത് ചരിത്രമാണ്. ഈ അവസരത്തില്‍ ആത്മവിശ്വാസം കെടുത്തുന്ന പരാമര്‍ശം സച്ചിനെ പോലുള്ള ഉന്നത കളിക്കാരില്‍ നിന്ന് ഉണ്ടാകരുതായിരുന്നു എന്നാണ് മന്ത്രി പറയുന്നത്'.
also read: IPL 2022: ഐപിഎല്‍ ഫൈനല്‍: മഴ കളിക്കുമോ, പിച്ച് ഇങ്ങനെ...
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ രണ്ടാം പ്ലേഓഫില്‍ സഞ്ജുവിന്‍റെ പുറത്താകലിനെയാണ് നേരത്തെ സച്ചിന്‍ വിമര്‍ശിച്ചിരുന്നത്. അനാവശ്യ ഷോട്ടിന് ശ്രമിച്ച് സഞ്ജു വിക്കറ്റ് കളഞ്ഞുകുളിക്കുകയായിരുന്നുവെന്നാണ് സച്ചിന്‍ പറഞ്ഞിരുന്നത്. തന്‍റെ യൂട്യൂബ് ചാനലിലൂടെ മത്സരം വിലയിരുത്തവേയാണ് സച്ചിന്‍ ഇക്കാര്യം പറയുന്നത്.