ETV Bharat / sports

IPL 2022: അശ്വിനും ജയ്‌സ്വാളും മിന്നി; ചെന്നൈയെ തകര്‍ത്ത് രാജസ്ഥാന്‍ പ്ലേ ഓഫില്‍ - രാജസ്ഥാന്‍ റോയല്‍സ്

ആദ്യം ബാറ്റ് ചെയ്‌ത ചെന്നൈ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 150 റണ്‍സാണെടുത്തത്. മറുപടിക്കിറങ്ങിയ രാജസ്ഥാന്‍ 19.4 ഓവറില്‍ 151 റണ്‍സ് നേടി.

IPL 2022  chennai super kings vs rajasthan royals  IPL 2022 highlights  ചെന്നൈ സൂപ്പര്‍ കിങ്‌സ്  രാജസ്ഥാന്‍ റോയല്‍സ്  രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫില്‍
IPL 2022: അശ്വിനും ജയ്‌സ്വാളും മിന്നി; ചെന്നൈയെ തകര്‍ത്ത് രാജസ്ഥാന്‍ പ്ലേ ഓഫില്‍
author img

By

Published : May 21, 2022, 6:40 AM IST

മുംബൈ: ഐപിഎല്ലില്‍ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനം ഉറപ്പാക്കി സഞ്ജു സാംസണിന്‍റെ രാജസ്ഥാന്‍ റോയല്‍സ്. നിര്‍ണായക മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അഞ്ച് വിക്കറ്റിനാണ് രാജസ്ഥാന്‍ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്‌ത ചെന്നൈ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 150 റണ്‍സാണെടുത്തത്. മറുപടിക്കിറങ്ങിയ രാജസ്ഥാന്‍ 19.4 ഓവറില്‍ 151 റണ്‍സ് നേടി.

അര്‍ധ സെഞ്ചുറി നേടിയ ഒപ്പണര്‍ യശസ്വി ജയ്‌സ്വാളാണ് രാജസ്ഥാന്‍റെ ടോപ് സ്‌കോറര്‍. 44 പന്തില്‍ 59 റണ്‍സാണ് താരത്തിന്‍റെ സമ്പാദ്യം. പുറത്താകാതെ 23 പന്തില്‍ 40 റണ്‍സെടുത്ത ആര്‍ അശ്വിനും രാജസ്ഥാന്‍റെ ജയത്തില്‍ നിര്‍ണായകമായി. ജോസ്‌ ബട്‌ലര്‍ (2), സഞ്ജു സാംസണ്‍ (15), ദേവ്‌ദത്ത് പടിക്കല്‍ (3), ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ (6), റിയന്‍ പരാഗ് (10*) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സംഭാവന.

ചെന്നൈക്കായി പ്രശാന്ത് സോളങ്കി രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തി. സിമര്‍ജീത് സിങ്, മിച്ചല്‍ സാന്‍റ്നർ, മൊയീന്‍ അലി എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതവും സ്വന്തമാക്കി.

നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ചെന്നൈ മൊയീന്‍ അലിയുടെ അര്‍ധസെഞ്ചുറിയുടെ കരുത്തിലാണ് ഭേദപ്പെട്ട സ്‌കോറിലെത്തിയത്. 93 റണ്‍സ് നേടിയ അലിക്ക് പുറമെ മറ്റാര്‍ക്കും ചെന്നൈ നിരയില്‍ തിളങ്ങാനായില്ല. ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ഋതുരാജിനെ സംഘത്തിന് നഷ്‌ടമായിരുന്നു.

ആറ് പന്തില്‍ രണ്ട് റണ്‍സ് മാത്രം നേടിയ റിതുരാജിനെ ട്രെന്‍റ് ബോള്‍ട്ടാണ് പുറത്താക്കിയത്. തുടര്‍ന്ന് മൂന്നാമനായി ക്രീസിലെത്തിയ മൊയീന്‍ അലി മറുവശത്തുണ്ടായിരുന്ന ഡേവൊണ്‍ കോണ്‍വയെ (16) കാഴ്‌ചക്കാരനാക്കി സ്‌കോര്‍ ഉയര്‍ത്തി. എന്നാല്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നേടി രജസ്ഥാന്‍ ബോളര്‍മാര്‍ ടീമിനെ മത്സരത്തിലേക്ക് തിരികെയെത്തിക്കുകയായിരുന്നു.

മധ്യനിരയില്‍ ജഗദീശന്‍ (1), റായ്‌ഡു (3) എന്നിവരെ നിലയുറപ്പിക്കാന്‍ അനുവദിക്കാതെ തന്നെ രാജസ്ഥാന്‍ ബോളര്‍മാര്‍ മടക്കി അയച്ചു. ധോണി 28 പന്തില്‍ 26 റണ്‍സെടുത്തു. പിച്ചിന്‍റെ വേഗവുമായി പൊരുത്തപ്പെടാന്‍ കഴിയാതിരുന്ന ചെന്നൈ ബാറ്റര്‍മാര്‍ക്ക് അവസാന ഓവറുകളിലും കാര്യമായ രീതിയില്‍ റണ്‍സ് കണ്ടെത്താന്‍ സാധിച്ചില്ല.

രാജസ്ഥാന് വേണ്ടി യുസ്‌വേന്ദ്ര ചാഹല്‍, ഒബേഡ് മക്കോയ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ നേടി. അശ്വിനും, ബോള്‍ട്ടും ഓരോ വിക്കറ്റ് വീതവുമാണ് മത്സരത്തില്‍ സ്വന്തമാക്കിയത്.

ജയത്തോടെ 14 മത്സരങ്ങളില്‍ നിന്ന് 18 പോയിന്‍റുമായാണ് രാജസ്ഥാന്‍ രണ്ടാമതെത്തി പ്ലേ ഓഫ്‌ ഉറപ്പിച്ചത്. ഇതോടെ ഒന്നാം ക്വാളിഫയറില്‍ പട്ടികയില്‍ തലപ്പത്തുള്ള ഗുജറാത്ത് ടൈറ്റന്‍സിനെ രാജസ്ഥാന്‍ നേരിടും. ഇതില്‍ തോറ്റാലും എലിമിനേറ്ററില്‍ ജയിച്ചെത്തുന്ന ടീമുമായി രാജസ്ഥാന് രണ്ടാം ക്വാളിഫയറില്‍ കളിക്കാനാകും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.