മുംബൈ : ഐപിഎല്ലിൽ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പർ കിങ്സും ഗുജറാത്ത് ടൈറ്റൻസും നേര്‍ക്കുനേര്‍. വാങ്കഡെയില്‍ ഉച്ചയ്ക്ക് മൂന്നരയ്ക്കാണ് മത്സരം ആരംഭിക്കുക. സീസണില്‍ തങ്ങളുടെ 13ാം മത്സരത്തിനാണ് ചെന്നൈയും ഗുജറാത്തും ഇറങ്ങുന്നത്.
കളിച്ച 12 മത്സരങ്ങളില്‍ ഒമ്പത് വിജയവുമായി 18 പോയിന്‍റോടെ ഗുജറാത്ത് പ്ലേ ഓഫിൽ സ്ഥാനം ഉറപ്പാക്കിക്കഴിഞ്ഞു. 12ല്‍ നാല് ജയം മാത്രമുള്ള ചെന്നൈ പോയിന്‍റ് പട്ടികയിൽ ഒൻപതാമതാണ്. ഇതടക്കം ബാക്കിയുള്ള രണ്ട് മത്സരങ്ങളും ജയിച്ചാലും സംഘത്തിന് പ്ലേ ഓഫ് ഉറപ്പിക്കാനാവില്ല.
കഴിഞ്ഞ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെതിരെ 62 റണ്‍സിന്‍റെ ഗംഭീര ജയം നേടിയാണ് ഗുജറാത്ത് എത്തുന്നത്. മറുവശത്ത് മുംബൈ ഇന്ത്യന്‍സിനെതിരായ അഞ്ച് വിക്കറ്റ് തോല്‍വിയോടെയാണ് ചെന്നൈയുടെ വരവ്.
also read: IPL 2022 | റസ്സലിന്‍റെ മികവില്‍ കൊല്‍ക്കത്ത ; ഹൈദരാബാദിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് തിരിച്ചടി
സീസണില്‍ ആദ്യം ഏറ്റുമുട്ടിയപ്പോൾ ഗുജറാത്ത് മൂന്ന് വിക്കറ്റിന് ചെന്നൈയെ തോൽപിച്ചിരുന്നു. ഇതോടെ അഭിമാനപ്പോരിനാണ് ചെന്നൈ ഗുജറാത്തിനെതിരെയിറങ്ങുക.