ന്യൂഡല്‍ഹി: ഐപിഎല്‍ മെഗാ ലേലത്തിന് പേര് രജിസ്റ്റര്‍ ചെയ്‌ത് ഇന്ത്യയുടെ മലയാളി പേസര്‍ എസ് ശ്രീശാന്ത്. 50 ലക്ഷം രൂപ അടിസ്ഥാന വിലയിലാണ് ശ്രീശാന്ത് പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഏഴ് വര്‍ഷത്തെ വിലക്കിന് ശേഷം ലിഗിലേക്ക് തിരിച്ചെത്താനുള്ള രണ്ടാമത്തെ ശ്രമമാണ് കേരള പേസര്‍ നടത്തുന്നത്. കഴിഞ്ഞ സീസണിലും താരം പേര് രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും ആരും പരിഗണിച്ചിരുന്നില്ല. അന്ന് 75 ലക്ഷം രൂപ അടിസ്ഥാന വിലയിലായിരുന്നു ശ്രീശാന്ത് പേര് രജിസ്റ്റര്‍ ചെയ്‌തത്.
1214 ക്രിക്കറ്റ് കളിക്കാരാണ് ഐപിഎല്‍ താര ലേലത്തിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കളിക്കാരുടെ പട്ടിക ഇന്ന് (വെള്ളിയാഴ്‌ച) ടീമുകള്‍ക്ക് അയക്കും.
also read: 'അതൊന്നും സത്യമല്ല'; കോലിക്കെതിരെ അച്ചടക്ക നടപടിക്ക് ശ്രമിച്ചുവെന്ന വാര്‍ത്തള്‍ തള്ളി ഗാംഗുലി
അതേസമയം മിച്ചല്‍ സ്റ്റാര്‍ക്, സാം കറാന്‍, ബെന്‍ സ്റ്റോക്ക്‌സ്, ക്രിസ് ഗെയ്ല്‍, ജോഫ്ര ആര്‍ച്ചര്‍, ക്രിസ് വോക്‌സ് തുടങ്ങിയ താരങ്ങള്‍ ലേലത്തില്‍ പേര് രജിസ്റ്റര്‍ ചെയ്‌തിട്ടില്ല.