ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ഏഴ് വിക്കറ്റ് ജയം. രാജസ്ഥാന്‍ റോയില്‍സിനേയാണ് ബാംഗ്ലൂര്‍ പരാജയപ്പെടുത്തിയത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുത്തു.
ഓപ്പണർമാരായ എവിൻ ലൂയിസിന്‍റെയും യശസ്വി ജയ്‌സ്വാളിന്‍റെയും മികവിലാണ് രാജസ്ഥാൻ മോശമല്ലാത്ത സ്കോറില്‍ എത്തിയത്. രാജസ്ഥാന് ഓപ്പണർമാരായ എവിൻ ലൂയിസും യശസ്വി ജയ്‌സ്വാളും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ആദ്യ എട്ട് ഓവറിൽ 70 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്.
37 പന്തിൽ 58 റണ്‍സ് നേടിയ ലൂയിസ് കീപ്പറിന് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. ലൂയിസിന് പിന്നാലെ മൂന്ന് റണ്‍സ് നേടിയ മഹിപാല്‍ ലൊംറോറിനെ ചാഹൽ പുറത്താക്കി. തൊട്ടടുത്ത ഓവറിലെ ആദ്യ പന്തിൽ തന്നെ ക്യാപ്‌റ്റൻ സഞ്ജു സാംസണെ(15 ബോൾ 19 റണ്‍സ്) പുറത്താക്കി.
ആ ഓവറിൽ തന്നെ രാഹുല്‍ തെവാത്തിയെയും (2 റണ്‍സ്) ശഹ്‌ബാസ് അഹമ്മദ് പുറത്താക്കി. ലിയാം ലിവിങ്സ്റ്റണ്‍ (6 റണ്‍സ്), റിയാന്‍ പരാഗ്(9 റണ്‍സ്) ക്രിസ് മോറിസ് (14 റണ്‍സ്), ചേതന്‍ സക്കറിയ(2 റണ്‍സ്) എന്നിവർ വളരെ പെട്ടന്ന് തന്നെ കൂടാരം കയറി.
കൂടുതല്‍വായനക്ക്: IPL 2021: തുടക്കം മിന്നിച്ചെങ്കിലും ഒടുക്കം പാളി രാജസ്ഥാൻ, ബാംഗ്ലൂരിന് 150 റണ്‍സ് വിജയ ലക്ഷ്യം
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബാഗ്ലൂര്‍ 17.1 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഗെല്ലന്‍ മാക്സ്‌വെല്ലിന്‍റെ പ്രകടനമാണ് ബാംഗ്ലൂരിന്‍റെ വിജയം അനായാസമാക്കിയത് (30 പന്തില്‍ 50). കെസ് എസ് ഭരത് 44 റണ്‍െസടുത്തു. എവില്‍ ലൂയിസ് (37 പന്തില്‍ 58), യശ്വസി ജെയ്സ്വാള്‍ (22 പന്തില്‍ 31) റണ്‍സുമെടുത്തു.
ജയത്തോടെ റേയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ 14 പോയിന്‍റുമായി പട്ടികയില്‍ മൂന്നാമതെത്തി. 11 മത്സരങ്ങളില്‍ നിന്നും നാല് ജയവും ഏഴ് തോല്‍വിയും ഏറ്റുവാങ്ങിയ രാജസ്ഥാന്‍ റോയല്‍സ് എട്ട് പോയിന്‍റുമായി പട്ടികയില്‍ ഏഴാം സ്ഥാനത്താണ്.