ദുബായ് : ഐപിഎല്ലിലെ ഇന്നത്തെ മത്സരത്തിൽ കരുത്തരായ ഡൽഹി ക്യാപ്പിറ്റൽസും സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഏറ്റുമുട്ടും. പോയിന്‍റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ഡൽഹിയും അവസാന സ്ഥാനക്കാരായ പഞ്ചാബും തമ്മിൽ ഏറ്റുമുട്ടുമ്പോൾ ഇരു ടീമുകളും വിജയത്തിൽ കുറഞ്ഞൊന്നും ചിന്തിക്കുന്നില്ല.
ഡൽഹിക്ക് വിജയം പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് എത്താനാണെങ്കിൽ സണ്‍റൈസേഴ്‌സിന് വിജയം നിലനിൽപ്പിന്‍റെ പ്രശ്‌നം തന്നെയാണ്. ആദ്യ പാദത്തിൽ ഇരുവരും ഏറ്റുമുട്ടിയ മത്സരം സൂപ്പർ ഓവർ വരെ എത്തിയെങ്കിലും വിജയം ഡൽഹിക്കൊപ്പമായിരുന്നു. സൂപ്പർ ഓവറിലെ വിജയലക്ഷ്യമായ എട്ട് റണ്‍സ് ഡൽഹി അവസാന പന്തിൽ മറികടക്കുകയായിരുന്നു.
-
Phatega poster aur niklenge DC ke heroes aapke screen se, shuddh entertainment ke saath 🎥🦸🏽♂️
— Delhi Capitals (@DelhiCapitals) September 22, 2021 " class="align-text-top noRightClick twitterSection" data="
A blockbuster 2nd half of #IPL 2021 for us, starts tonight 🎬#YehHaiNayiDilli #DCvSRH pic.twitter.com/7NfIwKmQWq
">Phatega poster aur niklenge DC ke heroes aapke screen se, shuddh entertainment ke saath 🎥🦸🏽♂️
— Delhi Capitals (@DelhiCapitals) September 22, 2021
A blockbuster 2nd half of #IPL 2021 for us, starts tonight 🎬#YehHaiNayiDilli #DCvSRH pic.twitter.com/7NfIwKmQWqPhatega poster aur niklenge DC ke heroes aapke screen se, shuddh entertainment ke saath 🎥🦸🏽♂️
— Delhi Capitals (@DelhiCapitals) September 22, 2021
A blockbuster 2nd half of #IPL 2021 for us, starts tonight 🎬#YehHaiNayiDilli #DCvSRH pic.twitter.com/7NfIwKmQWq
ആദ്യ പാദത്തിൽ തീർത്തും നിരാശാജനകമായിരുന്നു ഹൈദരാബാദിന്‍റെ പ്രകടനം. ഏഴ് മത്സരങ്ങളിൽ നിന്ന് ഒരു വിജയം മാത്രമാണ് ടീമിന് ഇതുവരെ സ്വന്തമാക്കാൻ സാധിച്ചത്. പഞ്ചാബിനെതിരെ മാത്രമാണ് ടീമിന് വിജയിക്കാൻ സാധിച്ചത്. ഇനിയുള്ള മത്സരങ്ങളിൽ വലിയ വിജയം നേടിയാൽ മാത്രമേ ഹൈദരാബാദിന് ആദ്യ നാലിലേക്ക് കടക്കാൻ സാധിക്കുകയുള്ളു.
-
It's good to be back 💙
— Delhi Capitals (@DelhiCapitals) September 22, 2021 " class="align-text-top noRightClick twitterSection" data="
The last #DCvSRH game went to a Super Over. You all know what happened next 😉
Read on for our match preview as we return to 🇦🇪 👉🏼 https://t.co/3qdsLdk988#YehHaiNayiDilli #IPL2021
">It's good to be back 💙
— Delhi Capitals (@DelhiCapitals) September 22, 2021
The last #DCvSRH game went to a Super Over. You all know what happened next 😉
Read on for our match preview as we return to 🇦🇪 👉🏼 https://t.co/3qdsLdk988#YehHaiNayiDilli #IPL2021It's good to be back 💙
— Delhi Capitals (@DelhiCapitals) September 22, 2021
The last #DCvSRH game went to a Super Over. You all know what happened next 😉
Read on for our match preview as we return to 🇦🇪 👉🏼 https://t.co/3qdsLdk988#YehHaiNayiDilli #IPL2021
ഏറ്റവും വലിയ തിരിച്ചടിയെന്തെന്നാൽ ആദ്യ ഘട്ടത്തിൽ ടീമിന്‍റെ ടോപ് സ്കോററായ ജോണി ബെയര്‍സ്റ്റോ ഇത്തവണ കളിക്കാനെത്തുന്നില്ല എന്നതാണ്. ഏഴ് മത്സരങ്ങളിൽ നിന്ന് 248 റണ്‍സ് നേടിയ താരം ടി 20 ലോകകപ്പും ആഷസും കണക്കിലെടുത്താണ് ഐപിഎല്ലിൽ നിന്ന് പിൻമാറിയത്.
-
The #Risers will look to add another W against the Delhi Capitals in today's match. 🙌#DCvSRH #OrangeArmy #OrangeOrNothing #IPL2021 pic.twitter.com/YVVY495QMh
— SunRisers Hyderabad (@SunRisers) September 22, 2021 " class="align-text-top noRightClick twitterSection" data="
">The #Risers will look to add another W against the Delhi Capitals in today's match. 🙌#DCvSRH #OrangeArmy #OrangeOrNothing #IPL2021 pic.twitter.com/YVVY495QMh
— SunRisers Hyderabad (@SunRisers) September 22, 2021The #Risers will look to add another W against the Delhi Capitals in today's match. 🙌#DCvSRH #OrangeArmy #OrangeOrNothing #IPL2021 pic.twitter.com/YVVY495QMh
— SunRisers Hyderabad (@SunRisers) September 22, 2021
എന്നാൽ റിഷഭ് പന്തിന്‍റെ നേതൃത്വത്തിൽ ഡൽഹി മികച്ച പ്രകടനമാണ് ടൂർണമെന്‍റിലുടനീളം കാഴ്‌ചവെച്ചത്. എട്ട് മത്സരങ്ങളിൽ നിന്ന് ആറു ജയവും രണ്ട് തോൽവിയുമടക്കം 12 പോയിന്‍റാണ് ഡൽഹി ആദ്യപാദ മത്സരങ്ങളിൽ നിന്ന് സ്വന്തമാക്കിയിട്ടുള്ളത്. ഇനിയുള്ള രണ്ട് മത്സരങ്ങളിൽ കൂടി വിജയിച്ചാൽ ഡൽഹിക്ക് പ്ലേ ഓഫിൽ കടക്കാൻ സാധിക്കും.
-
MATCHDAY 💪
— SunRisers Hyderabad (@SunRisers) September 22, 2021 " class="align-text-top noRightClick twitterSection" data="
New day, new opportunity. Let's go, #Risers!#DCvSRH #OrangeArmy #OrangeOrNothing #IPL2021 pic.twitter.com/GsyFFaM9Jp
">MATCHDAY 💪
— SunRisers Hyderabad (@SunRisers) September 22, 2021
New day, new opportunity. Let's go, #Risers!#DCvSRH #OrangeArmy #OrangeOrNothing #IPL2021 pic.twitter.com/GsyFFaM9JpMATCHDAY 💪
— SunRisers Hyderabad (@SunRisers) September 22, 2021
New day, new opportunity. Let's go, #Risers!#DCvSRH #OrangeArmy #OrangeOrNothing #IPL2021 pic.twitter.com/GsyFFaM9Jp
ഒരുപിടി യുവതാരങ്ങളുടെ ശക്‌തിയുമായാണ് ഡൽഹി കളിക്കളത്തിലിറങ്ങിയത്. അവസരത്തിനൊത്തുയരുന്ന ബാറ്റിങ്, ബൗളിങ് നിരയാണ് ടീമിന്‍റെ പ്രധാന ആകർഷണം. ഇത്തവണ കീരിടം നേടാൻ സാധ്യത കൽപ്പിക്കുന്ന ടീമുകളിൽ ഡൽഹി മുൻപന്തിയിൽത്തന്നെയുണ്ട്.
ALSO READ : IPL 2021: ട്വിസ്റ്റിന് ഒടുവില്‍ രാജസ്ഥാൻ ജയിച്ചു, ത്യാഗിയുടെ അവസാന ഓവറില്‍ പഞ്ചാബ് തോറ്റു
ഇതുവരെയുള്ള മത്സരങ്ങളുടെ കണക്കുകൾ പരിശോധിച്ചാൽ മുൻതൂക്കം ഹൈദരാബാദിനാണ്. 19 മത്സരങ്ങളിൽ ഇരുവരും ഏറ്റ് മുട്ടിയപ്പോൾ 11 മത്സരങ്ങളിലും വിജയം ഹൈദരാബാദിനൊപ്പമായിരുന്നു. എന്നിരുന്നാലും ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ വിജയക്കണക്കുകൾ ഹൈദരാബാദിനെ തുണക്കാൻ സാധ്യതയില്ല.