ദുബായ്: 29 വയസായി. ആകെ കളിച്ചത് ഒരു ഫസ്റ്റ് ക്ലാസ് മത്സരം മാത്രം. ടി- 20യില്‍ ഇതുവരെ കളിച്ചത് 12 മത്സരങ്ങൾ. പേര് വരുൺ ചക്രവർത്തി. തമിഴ്‌നാടിന്‍റെ താരമായ വരുൺ ഇതാ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെത്തിയിരിക്കുന്നു. ഒട്ടും വൈകിയിട്ടില്ലെന്ന് വരുൺ തന്നെ പറഞ്ഞു കഴിഞ്ഞു. കഴിവും പ്രതിഭയുടെ ധാരാളിത്തവും നിറയുന്ന ഒരു പിടി താരങ്ങൾ പടിക്കു പുറത്തു നില്‍ക്കുമ്പോഴാണ് 29-ാം വയസില്‍ വരുണിന് ഇന്ത്യൻ ടീമിലേക്ക് വിളിയെത്തുന്നത്. ഇന്നിപ്പോൾ യുഎഇയില്‍ ബാറ്റ്‌സ്‌മാൻമാരെ വട്ടം കറക്കുന്ന വരുണിന് ക്രിക്കറ്റ് ഒരു കാലത്തും പ്രധാന കരിയറായിരുന്നില്ല. സ്കൂൾ ക്രിക്കറ്റില്‍ മികവ് തെളിയിച്ചിട്ടും അണ്ടർ 19 വരെ വിവിധ പ്രായ ഗ്രൂപ്പുകളിലേക്ക് തെരഞ്ഞെടുക്കപ്പെടാതെ വന്നതോടെ വരുൺ പഠനത്തില്‍ ശ്രദ്ധിച്ചു. ചിത്രകലയില്‍ അഭിരുചിയുള്ളതിനാല്‍ ആർകിടെക്‌ചർ പഠിച്ചു. ജോലി കിട്ടിയപ്പോൾ ജീവിത ചെലവുകൾക്ക് അത് തികയാതെ വന്നു. അതിനിടെ 25-ാം വയസില്‍ വീണ്ടും വരുൺ ക്രിക്കറ്റിലേക്ക് തിരിഞ്ഞു.
-
INTERVIEW : Surreal to be picked for Australia T20Is: Varun Chakravarthy
— BCCI (@BCCI) October 27, 2020 " class="align-text-top noRightClick twitterSection" data="
The mystery spinner couldn't contain his excitement after being named in India’s T20I squad for Australia tour.
Watch the full interview here -https://t.co/wmVAEPvXAH #TeamIndia #AUSvIND pic.twitter.com/PjD9hmndOZ
">INTERVIEW : Surreal to be picked for Australia T20Is: Varun Chakravarthy
— BCCI (@BCCI) October 27, 2020
The mystery spinner couldn't contain his excitement after being named in India’s T20I squad for Australia tour.
Watch the full interview here -https://t.co/wmVAEPvXAH #TeamIndia #AUSvIND pic.twitter.com/PjD9hmndOZINTERVIEW : Surreal to be picked for Australia T20Is: Varun Chakravarthy
— BCCI (@BCCI) October 27, 2020
The mystery spinner couldn't contain his excitement after being named in India’s T20I squad for Australia tour.
Watch the full interview here -https://t.co/wmVAEPvXAH #TeamIndia #AUSvIND pic.twitter.com/PjD9hmndOZ
-
ICYMI - #TeamIndia squads for three T20Is, three ODIs & four Test matches against Australia.#AUSvIND pic.twitter.com/HVloKk5mw0
— BCCI (@BCCI) October 26, 2020 " class="align-text-top noRightClick twitterSection" data="
">ICYMI - #TeamIndia squads for three T20Is, three ODIs & four Test matches against Australia.#AUSvIND pic.twitter.com/HVloKk5mw0
— BCCI (@BCCI) October 26, 2020ICYMI - #TeamIndia squads for three T20Is, three ODIs & four Test matches against Australia.#AUSvIND pic.twitter.com/HVloKk5mw0
— BCCI (@BCCI) October 26, 2020
ടെന്നിസ് ബോളിലെ പ്രാദേശിക ക്രിക്കറ്റ് വരുൺ നന്നായി ആസ്വദിക്കുകയായിരുന്നു. പേസ് ബൗളറായി തുടങ്ങിയെങ്കിലും പിന്നീട് സ്‌പിന്നിലേക്ക് കളം മാറ്റി. അതൊരു മാറ്റമായിരുന്നു പ്രാദേശിക ടൂർണമെന്‍റുകളില്‍ വരുൺ തിളങ്ങി. 2027ല്‍ തമിഴ്‌നാട് പ്രീമിയർ ലീഗില്‍ എത്തിയെങ്കിലും കളിക്കാനായില്ല. 2018ല്‍ മധുരൈ പാന്തേഴ്‌സ് താരമായതോടെയാണ് വരുണിന്‍റെ തലവര മാറിയത്. മധുര ടീം ചാമ്പ്യൻമാരായി. അതിനു പിന്നാലെ വിജയ് ഹസാരെ ട്രോഫിക്കുള്ള തമിഴ്‌നാട് ടീമില്‍. തമിഴ്‌നാടിന് വേണ്ടി ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയതോടെ ദേശീയ തലത്തില്‍ വരുൺ ശ്രദ്ധിക്കപ്പെട്ടു.
2018 ലെ ഐപിഎല്‍ ലേലത്തില്‍ വരുൺ ശരിക്കും ചക്രവർത്തിയായി. 8.4 കോടി രൂപ മുടക്കി വരുണിനെ കിംഗ്‌സ് ഇലവൻ പഞ്ചാബ് ടീമിലെത്തിച്ചു. പക്ഷേ അവിടെയും പരിക്ക് വില്ലനായി. ഒരു മത്സരം മാത്രം കളിച്ച വരുൺ വിസ്‌മൃതിയിലേക്ക് മടങ്ങുമ്പോഴാണ് തമിഴ്‌നാട് ടീം നായകനും ഐപിഎല്ലില്‍ കൊല്‍ക്കൊത്ത നായകനുമായിരുന്ന ദിനേശ് കാർത്തിക് നാല് കോടിക്ക് വരുണിനെ നൈറ്റ് റൈഡേഴ്‌സിലെത്തിച്ചത്. പിന്നീട് നടന്നത് ചരിത്രം.
11 മത്സരങ്ങളില്‍ നിന്ന് 13 വിക്കറ്റുകൾ. ഡല്‍ഹിക്കെതിരെ 20 റൺ മാത്രം വഴങ്ങി അഞ്ച് വിക്കറ്റ്. ദുബായിലും ഷാർജയിലും അബുദാബിയിലും വരുൺ ശരിക്കും മാന്ത്രികനായി. ലെഗ് സ്‌പിന്നറാണെന്ന് കരുതി വരുണിനെ നേരിടുമ്പോൾ ബാറ്റ്‌സ്‌മാന്‍റെ മുന്നില്‍ കുത്തിത്തിരിയുന്നത് ഓഫ് സ്‌പിന്നാകും. തിരിച്ചറിയാൻ കഴിയാത്ത ബൗളിങ് ആക്‌ഷനും വേരിയേഷനുമാണ് വരുണിന്‍റെ പ്രത്യേകത. ഓഫ് ബ്രേക്ക്, ലെഗബ്രേക്ക്, ഗൂഗ്ലി, കാരം ബോൾ, ടോപ് സ്‌പിൻ തുടങ്ങി വരുണിന്‍റെ ആയുധങ്ങൾ പലതാണ്. ഇന്ത്യ ഓസ്ട്രേലിയയിലേക്ക് പറക്കുമ്പോൾ വരുണും ടീമിലുണ്ടാകും. മികവിനൊപ്പം ചിലപ്പോഴെല്ലാം ഭാഗ്യവും വേണ്ടിവരും. കളിച്ചു തെളിയിച്ച ചക്രവർത്തി ഇപ്പോൾ ഇന്ത്യൻ ടീമിലെത്തി. ഇനി ഭാഗ്യം കൂടിയുണ്ടെങ്കില്‍ ഓസ്ട്രേലിയൻ മൈതാനത്ത് 29-ാം വയസില്‍ വരുൺ ചക്രവർത്തി എന്ന മാന്ത്രികൻ ഇന്ത്യൻ ജേഴ്‌സിയില്‍ പന്തെറിയുന്നത് കാണാം.