ദുബായ്: വെടിക്കെട്ട് ബാറ്റിങ്ങ് പുറത്തെടുക്കാനായി കഴിഞ്ഞ അഞ്ച് മാസത്തോളമായി കഠിനാധ്വാനം നടത്തുകയായിരുന്നുവെന്ന് മലയാളി താരം സഞ്ജു സാംസണ്‍. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് എതിരെ വിക്കറ്റിന് മുന്നിലും പിന്നിലും മിന്നും പ്രകടനം കാഴ്‌ചവെച്ച ശേഷമാണ് സഞ്ജുവിന്‍റെ പ്രതികരണം. പന്ത് ബൗണ്ടറി കടത്താനുള്ള പ്രവണത നിലനിര്‍ത്തുക പ്രധാനമാണ്. ഈ തലമുറയിലെ ക്രിക്കറ്റില്‍ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുക്കേണ്ടത് ആവശ്യമാണ്. പ്രകടനം മെച്ചപ്പെടുത്താന്‍ സാധിച്ചിട്ടുണ്ട്. കളിയിലെ താരമായും സഞ്ജുവിനെ തെരഞ്ഞെടുത്തു.
ചെന്നൈക്ക് എതിരായ മത്സരത്തില്‍ 16 റണ്‍സിന്‍റെ വിജയമാണ് സഞ്ജുവും കൂട്ടരും നേടിയത്. ചെന്നൈക്ക് എതിരെ അര്‍ദ്ധസെഞ്ച്വറിയോടെ 72 റണ്‍സാണ് സഞ്ജു സ്വന്തം പേരില്‍ കുറിച്ചത്. 32 പന്തില്‍ ഒമ്പത് സിക്‌സും ഒരു ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്സ്. വിക്കറ്റിന് പിന്നില്‍ നാല് പേരെ പുറത്താക്കുന്നതിലും സഞ്ജു പങ്കാളിയായി.
ഐപിഎല്ലിലെ മിന്നും പ്രകടനത്തിന് പിന്നാലെ സഞ്ജുവിനെ അഭിനന്ദിച്ച് ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ഗൗതം ഗംഭീര്‍, സൗരവ് ഗാംഗുലി തുടങ്ങിയവരും കേരള കായിക മന്ത്രി ഇപി ജയരാജന്‍ തുടങ്ങിയവരും രംഗത്ത് വന്നിരുന്നു.