ETV Bharat / sports

അടിച്ച് തകര്‍ത്ത് രോഹിത്; പഞ്ചാബിന് 192 റണ്‍സിന്‍റെ വിജയ ലക്ഷ്യം

ഓപ്പണറായി ഇറങ്ങിയ നായകന്‍ രോഹിത് ശര്‍മ 45 പന്തില്‍ അര്‍ദ്ധസെഞ്ച്വറിയോടെ 70 റണ്‍സെടുത്തു

author img

By

Published : Oct 1, 2020, 9:34 PM IST

ഐപിഎൽ 2020  ഐപിഎൽ 2020 വാർത്ത  കിങ്സ് ഇലവൻ പഞ്ചാബ് vs മുംബൈ ഇന്ത്യൻസ്  ഐപിഎൽ 2020 യുഎഇ  പഞ്ചാബ് vs മുംബൈ ഇന്ന്  പഞ്ചാബ് vs മുംബൈ ടീം അപ്‌ഡേറ്റുകൾ  പഞ്ചാബ് ടീം ഇന്ന്  മുംബൈ ടീം ഇന്ന്  IPL 2020  IPL 2020 news  Kings XI Punjab vs Mumbai Indians  IPL 2020 UAE  KXIP vs MI today  ipl 2020 match today  KXIP vs MI squad updates  KXIP squad today  MI squad today
രോഹിത്

അബുദാബി: ഹിറ്റ്മാന്‍റെ കരുത്തില്‍ കിങ്സ് ഇലവന്‍ പഞ്ചാബിനെതിരെ വമ്പന്‍ സ്‌കോറുമായി നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ്. മുംബൈ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 191 റണ്‍സെടുത്തു. ഓപ്പണറായി ഇറങ്ങിയ നായകന്‍ രോഹിത് ശര്‍മ 45 പന്തില്‍ അര്‍ദ്ധസെഞ്ച്വറിയോടെ 70 റണ്‍സെടുത്തു. എട്ട് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു രോഹിതിന്‍റെ ഇന്നിങ്സ്.

ഓപ്പണര്‍ ക്വിന്‍റണ്‍ ഡികോക്ക് റണ്ണൊന്നും എടുക്കാതെ പുറത്തായത് മുതല്‍ വിക്കറ്റുകള്‍ ഓരോന്നായി കൊഴിയുമ്പോഴും മറുവശച്ച് രോഹിത് ഉറച്ച് നിന്നു. അവസാന രണ്ട് ഓവറുകളില്‍ അടിച്ച് കളിച്ച മധ്യനിര താരം കീറോണ്‍ പൊള്ളാര്‍ഡും ഹര്‍ദിക് പാണ്ഡ്യയും നിര്‍ണായകമായി. പൊള്ളാര്‍ഡ് 47 റണ്‍സെടുത്തും ഹര്‍ദിക് പാണ്ഡ്യ 30 റണ്‍സെടുത്തും പുറത്താകാതെ നിന്നു. ഇരുവരും ചേര്‍ന്ന് 67 റണ്‍സിന്‍റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്.

ഇഷാന്‍ കിഷന്‍ 28 റണ്‍സെടുത്തും സൂര്യകുമാര്‍ യാദവ് 10 റണ്‍സെടുത്തും പുറത്തായി. കിങ്സ് ഇലവന് വേണ്ടി ഷെല്‍ഡ്രണ്‍ കോട്രാല്‍, മുഹമ്മദ് ഷമി, കെ ഗൗതം എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.