ETV Bharat / sports

ഐപിഎല്‍ കിരീടം ലക്ഷ്യമിട്ട് കൊല്‍ക്കത്ത വീണ്ടും യുഎഇയില്‍ - dinesh karthik news

ഐപിഎല്‍ കിരീടം മൂന്നാം തവണയും സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് രണ്ടാമതും കൊല്‍ക്കത്ത നൈറ്റ് റൈഡൈഴ്‌സ് യുഎഇയില്‍ എത്തിയിരിക്കുന്നത്. നേരത്തെ 2014ല്‍ യുഎഇലും ഇന്ത്യയിലുമായി നടന്ന ഐപിഎല്‍ മത്സരത്തില്‍ കൊല്‍ക്കത്ത കിരീടം സ്വന്തമാക്കിയിരുന്നു

കൊല്‍ക്കത്ത വാര്‍ത്ത  ഐപിഎല്‍ വാര്‍ത്ത  പാറ്റ് കമ്മിന്‍സ് വാര്‍ത്ത  ദിനേശ് കാര്‍ത്തിക് വാര്‍ത്ത  kolkata news ipl news  dinesh karthik news  pat cummins news
കൊല്‍ക്കത്ത
author img

By

Published : Sep 16, 2020, 9:02 PM IST

Updated : Sep 25, 2020, 6:00 PM IST

പിഎല്‍ മത്സരങ്ങള്‍ക്കായി വീണ്ടും യുഎഇയുടെ മണ്ണില്‍ കാലുകുത്തുമ്പോള്‍ കിരീടത്തില്‍ മൂന്നാമത്തെ തവണയും മുത്തമിടാമെന്ന കണക്കുകൂട്ടലിലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. നേരത്തെ 2014ല്‍ യുഎഇലും ഇന്ത്യയിലുമായി നടന്ന ടൂര്‍ണമെന്‍റിലാണ് കൊല്‍ക്കത്ത അവസാനമായി കപ്പടിച്ചത്. അതിന് മുമ്പ് ചെന്നൈ സൂപ്പര്‍ കിങ്സിനെ പരാജയപ്പെടുത്തി 2012ലായിരുന്നു റൈഡേഴ്‌സിന്‍റെ കിരീട ധാരണം.

ഇത്തവണ ദിനേശ് കാര്‍ത്തിക്കിന്‍റെ നേതൃത്വത്തിലുള്ള ടീം കപ്പടിക്കാനുള്ള ആയുധങ്ങളെല്ലാം ഇതിനകം സംഭരിച്ചു കഴിഞ്ഞു. ഐപിഎല്‍ താരലേലത്തില്‍ റെക്കോഡ് തുക ചെലവഴിച്ച് ഓസ്‌ട്രേലിയയുടെ ഒന്നാം നമ്പര്‍ പേസര്‍ പാറ്റ് കമ്മിന്‍സിനെയടക്കം ഒമ്പത് പേരെയാണ് കൊല്‍ക്കത്ത ഇത്തവണ സ്വന്തമാക്കിയത്. ഇംഗ്ലീഷ് ക്രിക്കറ്റ് ടീം നായകന്‍ ഓയിന്‍ മോര്‍ഗന്‍, ക്രിസ് ഗ്രീന്‍, ടോം ബന്‍ടണ്‍ എന്നിവരാണ് ഇത്തവണ ടീമിലെത്തിയ മറ്റ് വിദേശ താരങ്ങള്‍.

പവർ പ്ലേയിൽ മികച്ച പ്രകടനം കാഴ്‌ചവെക്കുന്ന സുനിൽ നരെയ്ൻ, ശുഭ്‌മാൻ ഗിൽ എന്നിവരാകും കൊല്‍ക്കത്തയുടെ ഓപ്പണര്‍മാരാകുക. ബൗളിങ് നിരയോളം കരുത്തുറ്റതല്ലെങ്കിലും നായകന്‍ ദിനേഷ് കാര്‍ത്തിക്കിന്‍റെ നേതൃത്വത്തിലുള്ള കൊല്‍ക്കത്തയുടെ ബാറ്റിങ് ഒട്ടും മോശമല്ല. യുവ ഹിറ്റർ ടോം ബാന്റനും ഇംഗ്ലണ്ട് നായകൻ ഓയിൻ മോർഗനുമാണ് കൊല്‍ക്കത്തയുടെ കരുത്ത്. നിതീഷ് റാണ, റിങ്കു സിങ്, രാഹുൽ ത്രിപാഠി, സിദ്ധേഷ് ലാഡ് തുടങ്ങിയ ഇന്ത്യൻ താരങ്ങളിലൂടെ നായകന്‍ ദിനേഷ് കാർത്തിക്കിന്‍റെ ബാറ്റിങ് നിര പൂർണമാകും. മധ്യനിരയില്‍ മോര്‍ഗന്‍റെ സാന്നിധ്യം ഇത്തവണ കാര്‍ത്തിക്കിന് കരുത്ത് പകരും.

യുഎഇലെ പിച്ചുകളില്‍ സ്‌പിന്‍ ആയുധങ്ങളായ സുനില്‍ നരെയ്‌നും കുല്‍ദീപ് യാദവും തിളങ്ങുമെന്ന പ്രതീക്ഷയിലാണ് കാര്‍ത്തിക്. 2012 മുതല്‍ റൈഡേഴ്‌സിന് ഒപ്പമുള്ള നരെയ്‌ന്‍ ടീമിന് ബാറ്റ് കൊണ്ടും ബോള് കൊണ്ടും ശക്തമായ പിന്തുണ നല്‍കും. 110 മത്സരങ്ങളില്‍ നിന്നായി 122 വിക്കറ്റുകളാണ് നരെയ്‌ന്‍റെ പേരിലുള്ളത്. 19 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്‌ത്തിയതാണ് ഏറ്റവും മികച്ച നേട്ടം. കൂറ്റന്‍ അടിക്കള്‍ക്ക് പേരുകേട്ട നരെയ്‌ന്‍റെ അക്കൗണ്ടില്‍ മൂന്ന് അര്‍ദ്ധസെഞ്ച്വറി ഉള്‍പ്പെടെ 771 റണ്‍സും ഇതിനകമുണ്ട്.

ചൈനാമാന്‍ ബൗളിങിന് പേരുകേട്ട ഇടം കൈയ്യന്‍ ബൗളറാണ് കുല്‍ദീപ് യാദവ്. അബുദാബിയിലും ദുബായിലും സ്‌പിന്നർമാരെ തുണയ്ക്കുന്ന സാഹചര്യം കുല്‍ദീപ് മുതലെടുക്കുക തന്നെ ചെയ്യും. ഓസ്ട്രേലിയൻ ഓൾറൗണ്ടർ ക്രിസ് ഗ്രീൻ, വരുൺ ചക്രവർത്തി, നിതീഷ് റാണ എന്നിവരും സ്‌പിന്നര്‍മാരുടെ പട്ടികയിലുണ്ട്. പക്ഷെ ഇവരില്‍ ആരെല്ലാം അന്തിമ ഇലവനില്‍ ഉണ്ടാകുമെന്ന് കണ്ടുതന്നെ അറിയണം.

പരിശീലകന്‍ എന്ന നിലയില്‍ ബ്രണ്ടന്‍ മക്കല്ലത്തിന്‍റെ അരങ്ങേറ്റമാണ് നൈറ്റ് റൈഡേഴ്‌സ് ആരാധകര്‍ കാത്തിരിക്കുന്ന മറ്റൊരു വിരുന്ന്. 12 വര്‍ഷം മുമ്പ് ഐപിഎല്ലില്‍ അരങ്ങേറിയതിന് സമാനമായ നീക്കം ഇത്തവണയും മക്കല്ലത്തിന്‍റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. യുഎഇയില്‍ മക്കല്ലത്തിന്‍റെ കണക്കുകൂട്ടലുകള്‍ ഫലിച്ചാല്‍ കപ്പുമായിട്ടാകും റൈഡേഴ്‌സ് മടങ്ങുക.

പേസ് ആക്രമണമാണ് റൈഡേഴ്‌സിന്‍റെ മറ്റൊരു കരുത്ത്. ഓസിസ് പേസര്‍ പാറ്റ് കമ്മിന്‍സാകും അവരുടെ കുന്തമുന. റെക്കോഡ് തുകക്കാണ് നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ ലോകോത്തര താരമായ കമ്മിന്‍സണെ റൈഡേഴ്‌സ് സ്വന്തമാക്കിയത്. ഒറ്റക്ക് മത്സരം എറിഞ്ഞിട്ട് സ്വന്തമാക്കാന്‍ കരുത്തുള്ള താരമാണ് കമ്മിന്‍സ്. യുഎസ് താരം അലി ഖാനും കിവീസ് പേസര്‍ ലോക്കി ഫെര്‍ഗൂസണുമാണ് കമ്മിന്‍സനൊപ്പം റൈഡേഴ്‌സിന്‍റെ പേസ് ആക്രമണത്തിന്‍റെ ഭാഗമാവുക. ഐപിഎല്ലിന്‍റെ ഭാഗമാകുന്ന ആദ്യ അമേരിക്കകാരനാണ് അലി. 140 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിയാന്‍ സാധിക്കുന്ന അലി പരിക്കേറ്റ ഇംഗ്ലീഷ് താരം ഹാരി ഗേര്‍ണിക്ക് പകരക്കാരനായാണ് കൊല്‍ക്കത്തക്ക് ഒപ്പം ചേരുന്നത്. 29 കാരനായ അലി ഈ സീസണ്‍ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സിന്‍റെ താരമായിരുന്നു. ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സിന് വേണ്ടി എട്ട് വിക്കറ്റുകളാണ് അലി സ്വന്തമാക്കിയത്. പാകിസ്ഥാനിലെ പഞ്ചാബിലാണ് അലിയുടെ ജനനം.

ഇന്ത്യൻ ജോടികളായ ശിവം മാവി, കമലേഷ് നാഗർകോട്ടി എന്നിവരുടെ പ്രകടനവും നിര്‍ണായകമാകും. ഇരുവരെയും ഭാവി ഇന്ത്യന്‍ താരങ്ങളായാണ് കണക്കാക്കുന്നത്. മലയാളി താരം സന്ദീപ് വാര്യരും കർണാടക താരം പ്രസിദ്ധ് കൃഷ്ണയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ പേസ് നിരയുടെ ഭാഗമാണ്.

സെപ്‌റ്റംബര്‍ 23ന് നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന് എതിരെയാണ് കൊല്‍ക്കത്തയുടെ ആദ്യ മത്സരം. അബുദാബിയാണ് പോരാട്ടത്തിന് വേദിയാവുക. 26ന് ഇതേ വേദിയില്‍ നടക്കുന്ന അടുത്ത മത്സരത്തില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബദിനെ നേരിടും. ഈ മാസം അവസാനം ദുബൈയില്‍ നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ എതിരാളികള്‍.

Last Updated : Sep 25, 2020, 6:00 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.