ദുബായി: ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് എതിരെ 97 റണ്‍സിന്‍റെ വമ്പന്‍ ജയവുമായി കിങ്സ് ഇലവന്‍ പഞ്ചാബ്. കിങ്സ് ഇലവന് എതിരെ 207 റണ്‍സിന്‍റെ വിജയ ലക്ഷ്യവുമായി മറുപടി ബാറ്റിങ് ആരംഭിച്ച ആര്‍സിബിക്ക് മൂന്ന് ഓവര്‍ ബാക്കി നില്‍ക്കെ 109 റണ്‍സെടുത്ത് പുറത്തായി.
മധ്യനിരയില്‍ 27 പന്തില്‍ 30 റണ്‍സ് എടുത്ത വാഷിങ്ടണ്‍ സുന്ദറാണ് ആര്‍സിബിയുടെ ടോപ്പ് സ്‌കോറര്‍. സുന്ദറിനെ കൂടാതെ ഡിവില്ലിയേഴ്‌സ്(28), ആരോണ്‍ ഫിഞ്ച്(20), ശിവം ദുബെ(12) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്.
രവി ബിഷ്‌ണോയി, എം അശ്വിന്‍ എന്നിവര്‍ കിങ്സ് ഇലവനായി മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ ഷെല്‍ഡ്രോണ്‍ കോട്രല്‍ രണ്ടും മുഹമ്മദ് ഷമി ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി.
കളിയിലെ താരമായി കിങ്സ് ഇലവന്‍ നായകന്‍ കെഎല്‍ രാഹുലിനെ തെരഞ്ഞെടുത്തു. ടീമിനെ മുന്നില്‍ നിന്ന് നയിച്ച രാഹുല്‍ സെഞ്ച്വറിയോടെ 132 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 69 പന്തില്‍ ഏഴ് സിക്‌സും 14 ഫോറും ഉള്‍പ്പെടുന്നതായിരുന്നു രാഹുലിന്‍റെ ഇന്നിങ്സ്. രാഹുലിന്‍റെ ഐപിഎല്‍ കരിയറിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ആര്‍സിബിക്ക് എതിരായ മത്സരത്തില്‍ പിറന്നത്. കഴിഞ്ഞ സീസണിലാണ് രാഹുല്‍ ആദ്യ സെഞ്ച്വറി അടിച്ചത്. അന്ന് താരം 100 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. രാഹുലിനെ ക്യാച്ച് ചെയ്‌ത് പുറത്താക്കാനുള്ള അവസരം രണ്ട് തവണ ആര്‍സിബിയുടെ നായകന്‍ വിരാട് കോലി പാഴാക്കിയത് നിര്‍ണായകമായി.
-
A royal challenge accomplished ✅#SaddaPunjab #IPL2020 #KXIP #KXIPvRCB pic.twitter.com/7ocmZAtZXi
— Kings XI Punjab (@lionsdenkxip) September 24, 2020 " class="align-text-top noRightClick twitterSection" data="
">A royal challenge accomplished ✅#SaddaPunjab #IPL2020 #KXIP #KXIPvRCB pic.twitter.com/7ocmZAtZXi
— Kings XI Punjab (@lionsdenkxip) September 24, 2020A royal challenge accomplished ✅#SaddaPunjab #IPL2020 #KXIP #KXIPvRCB pic.twitter.com/7ocmZAtZXi
— Kings XI Punjab (@lionsdenkxip) September 24, 2020