ETV Bharat / sports

ഐപിഎല്ലില്‍ ജേഴ്‌സി അണിയാതെ ഒരു കോടി; ജാക്‌പോട്ടുമായി കണ്ണൂര്‍ സ്വദേശി

ആദ്യമായാണ് ഡ്രീം ഇലവനിലൂടെ ഒരു മലയാളിക്ക് ഇത്രയും വലിയ തുക സമ്മാനമായി ലഭിക്കുന്നത്. ബുധനാഴ്‌ച നടന്ന മത്സരത്തിൽ ഡ്രീം ഇലവനിൽ പങ്കെടുത്ത 54 ലക്ഷം പേരെ മറികടന്നാണ് റാസികിന്‍റെ നേട്ടം

IPL 2020  IPL 2020 news  IPL 2020 UAE  KXIP vs KKR dream 11 team  ഐപിഎൽ 2020  ഐപിഎൽ 2020 വാർത്ത  ഐപിഎൽ 2020 യുഎഇ  പഞ്ചാബ് vs കൊൽക്കത്ത ഇന്ന്
ഡ്രീം ഇലവന്‍
author img

By

Published : Oct 10, 2020, 5:00 PM IST

കണ്ണൂര്‍: പണം നിറയുന്ന ഐപിഎല്‍ യുഎഇയില്‍ നടക്കുമ്പോള്‍ ഇവിടെ കേരളത്തിലിരുന്ന് കളിയുടെ ഭാഗമായി ലക്ഷങ്ങള്‍ സമ്പാദിച്ച് മലയാളി യുവാവ്. ഓൺലൈൻ ​ഗെയിമിങ് ആപ്ലിക്കേഷനായ ഡ്രീം ഇലവനിലൂടെ കണ്ണൂർ പാനൂർ മീത്തലെ പറമ്പത്ത് കെ.എം.റാസിക് നേടിയത് ഒരു കോടി രൂപയാണ്.

ആദ്യമായാണ് ഡ്രീം ഇലവനിലൂടെ ഒരു മലയാളിക്ക് ഇത്രയും വലിയ തുക സമ്മാനം ലഭിക്കുന്നത്. ബുധനാഴ്‌ച നടന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് - ചെന്നൈ സൂപ്പർ കിങ്സ് മത്സരത്തിൽ ഡ്രീം ഇലവനിൽ പങ്കെടുത്ത 54 ലക്ഷം പേരെ മറികടന്നാണ് റാസിക് ഒരു കോടി സ്വന്തമാക്കിയത്. കണ്ണൂർ എകെജി ആശുപത്രിയിൽ സ്റ്റേഷനറി കട നടത്തുന്ന റാസിക് പാനൂ‍ർ ക്രിക്കറ്റ് പ്ലയേഴ്‌സ് ക്ലബിൽ അംഗമാണ്.

ഐപിഎല്ലിൽ ദിവസവും ഏറ്റുമുട്ടുന്ന രണ്ട് ടീമുകളിൽ നിന്ന് 11 താരങ്ങളെ തിരഞ്ഞെടുത്ത് വെർച്വൽ ടീമുണ്ടാക്കിയാണ് ഡ്രീം ഇലവൻ ഓൺലൈൻ ഗെയിമിൽ പങ്കെടുക്കുന്നത്. ​ഗെയിമിൽ സമ്മാനത്തുകയുടെ അടിസ്ഥാനത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന നിശ്ചിത തുക അടച്ച് മാത്രമെ മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുകയുളളൂ. പങ്കെടുക്കുന്നവർ തിരഞ്ഞെടുത്ത താരങ്ങൾ നേടുന്ന റൺസിന്‍റെയും വിക്കറ്റിന്‍റെയും ബൗണ്ടറികളുടെയുമെല്ലാം അടിസ്ഥാനത്തിൽ പോയിന്‍റുകള്‍ ലഭിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.