ETV Bharat / sports

സൂപ്പർ സൂപ്പറോവർ; ഹൈദരാബാദിനെതിരെ തകർപ്പൻ ജയവുമായി കൊൽക്കത്ത

ഇന്നത്തെ ജയത്തോടെ കൊൽക്കത്ത പത്ത് പോയിന്‍റുമായി പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്താണ്

ipl winner  kolkata knight riders  sunrisers hyderabad  kolkata vs hyderabad  indian premiere league  സൺറൈസേഴ്‌സ് ഹൈദരാബാദ്  കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്  ഐപിഎൽ
സൂപ്പർ സൂപ്പറോവർ; സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ സൂപ്പറോവറിൽ തകർപ്പൻ ജയവുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്
author img

By

Published : Oct 18, 2020, 8:27 PM IST

അബുദാബി: സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ സീസണിലെ രണ്ടാം ജയവുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഓയിൻ മോർഗൻ നയിച്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 163 റൺസ് എടുത്തിരുന്നു. കൊൽക്കത്തക്ക് വേണ്ടി ഓപ്പണിങ് ഇറങ്ങിയ രാഹുൽ ത്രിപാഠിയും ഷുബ്‌മാൻ ഗില്ലും ചേർന്ന് 48 റൺസ് നേടി മികച്ച തുടക്കമാണ് നൽകിയത്. നിതീഷ് റാണ 29ഉം ഓയിൻ മോർഗൻ 34ഉം ദിനേശ് കാർത്തിക് 29ഉം റൺസ് എടുത്ത് കൊൽക്കത്തയുടെ ഇന്നിംഗ്‌സ് 163ൽ എത്തിക്കുകയായിരുന്നു. സൺറൈസേഴ്‌സ് ഹൈദരാബാദിനുവേണ്ടി ടി നടരാജൻ രണ്ടും ബേസിൽ തമ്പി, വിജയ് ശങ്കർ, റാഷിദ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്‌സ് ഹൈദരാബാദ് ജോണി ബെയർ‌സ്റ്റോ കെയ്ൻ വില്യംസൺ കൂട്ടുകെട്ടിൽ 57 റൺസാണ് ആദ്യവിക്കറ്റിൽ അടിച്ചെടുത്തത്. ശക്തമായ അടിത്തറ കിട്ടിയിട്ടും പിന്നീട് തുടരെ വിക്കറ്റുകൾ നഷ്‌ടപ്പെട്ട ഹൈദരാബാദിനെ കരക്കടുപ്പിക്കാൻ ഡേവിഡ് വാർണർ പൊരുതിയെങ്കിലും സൂപ്പർ ഓവറിൽ അവസാനിക്കുകയായിരുന്നു. 33 പന്തിൽ 47 റൺസുമായി വാർണർ പുറത്താകാതെ നിന്നു. കൊൽക്കത്തക്കുവേണ്ടി ലോക്കി ഫെർഗൂസൺ മൂന്നും പാറ്റ് കമ്മിൻസ്, ശിവം മാവി, വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്‌ത സൺറൈസേഴ്‌സ് ബാറ്റ്സ്‌മാന്‍മാര്‍ക്ക് ആറ് ബോളിൽ മൂന്ന് റൺസ് എടുക്കാനേ കഴിഞ്ഞുള്ളു. മറുപടി ബാറ്റിങ്ങിനെത്തിയ കൊൽക്കത്ത സാവധാനം സിംഗിളുകളോടെ ജയം സ്വന്തമാക്കുകയായിരുന്നു. ഇന്നത്തെ ജയത്തോടെ കൊൽക്കത്ത പത്ത് പോയിന്‍റുമായി പോയിന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്താണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.