അബുദാബി: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 141 റണ്‍സെടുത്തു. മൂന്നാമനായി ഇറങ്ങി അര്‍ദ്ധസെഞ്ച്വറിയോടെ 38 റണ്‍സെടുത്ത മനീഷ് പാണ്ഡെയുടെ പിന്‍ബലത്തിലാണ് ഹൈദരാബാദ് ഭേദപ്പെട്ട സ്‌കോര്‍ സ്വന്തമാക്കിയത്.
-
How good was that bowling display? 😍
— KolkataKnightRiders (@KKRiders) September 26, 2020 " class="align-text-top noRightClick twitterSection" data="
Fabulous spells from Varun and Pat help us restrict SRH to 142/4.#KKRvSRH #KKRHaiTaiyaar #Dream11IPL pic.twitter.com/2pqj04hato
">How good was that bowling display? 😍
— KolkataKnightRiders (@KKRiders) September 26, 2020
Fabulous spells from Varun and Pat help us restrict SRH to 142/4.#KKRvSRH #KKRHaiTaiyaar #Dream11IPL pic.twitter.com/2pqj04hatoHow good was that bowling display? 😍
— KolkataKnightRiders (@KKRiders) September 26, 2020
Fabulous spells from Varun and Pat help us restrict SRH to 142/4.#KKRvSRH #KKRHaiTaiyaar #Dream11IPL pic.twitter.com/2pqj04hato
മനീഷ് പാണ്ഡെയും വൃദ്ധിമാന്‍ സാഹയും ചേര്‍ന്ന് 62 റണ്‍സിന്‍റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. നാലാമനായി ഇറങ്ങി 31 പന്തില്‍ 30 റണ്‍സെടുത്ത സാഹ റണ്‍ഔട്ടായാണ് കൂടാരം കയറിയത്. മുഹമ്മദ് നബി 11 റണ്‍സെടുത്തും അഭിഷേക് ശര്‍മ രണ്ട് റണ്‍സെടുത്തും പുറത്താകാതെ നിന്നു. നേരത്തെ ടോസ് നേടിയ ഹൈദരാബാദ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. 36 റണ്‍സെടുത്ത ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ മികച്ച തുടക്കം നല്‍കി. ജോണി ബ്രിസ്റ്റോ അഞ്ച് റണ്‍സെടുത്തും പുറത്തായി.
ആദ്യ മത്സരത്തിലെ മോശം പ്രകടനത്തിന് ശേഷമുള്ള കമ്മിന്‍സ് കൊല്‍ക്കത്തക്ക് എതിരായ മത്സരത്തിലൂടെ ഫോമിലേക്ക് തിരിച്ചെത്തി. നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന് എതിരായ ലീഗിലെ ആദ്യ മത്സരത്തില്‍ ഓസിസ് പേസര്‍ നാല് ഓവറില്‍ വിക്കറ്റൊന്നം സ്വന്തമാക്കാതെ 49 റണ്‍സ് വഴങ്ങിയിരുന്നു. കൊല്‍ക്കത്തക്ക് വേണ്ടി കമ്മിന്‍സിനൊപ്പം വരുണ്‍ ചക്രവര്‍ത്തിയും ആന്ദ്രേ റസലും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.