ഷാർജ: ഓരോ മത്സരം കഴിയുന്തോറും ടി-20 ക്രിക്കറ്റിന്‍റെ എല്ലാ അനിശ്ചിതത്വവും നിറച്ചാണ് ഈ ഐപിഎല്‍ ടൂർണമെന്‍റ് പുരോഗമിക്കുന്നത്. ഓരോ ടീമും 11 മത്സരം പൂർത്തിയാക്കുമ്പോൾ ആരെല്ലാം പ്ലേ ഓഫിലെത്തും എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. ഇന്നലെ രാജസ്ഥാൻ റോയല്‍സ് മുംബൈ ഇന്ത്യൻസിനെ തോല്‍പ്പിച്ചതോടെ ചെന്നൈ സൂപ്പർ കിംഗ്‌സ് പ്ലേ ഓഫ് കാണാതെ പുറത്തായി. ആറും ഏഴും സ്ഥാനത്തുള്ള രാജസ്ഥാൻ, ഹൈദരാബാദ് എന്നിവർക്കും പ്ലേ ഓഫ് സാധ്യതയുണ്ട്.
-
#KXIP hai taiyaar 💪#SaddaPunjab #IPL2020 #KKRvKXIP pic.twitter.com/FCGevAqtXN
— Kings XI Punjab (@lionsdenkxip) October 26, 2020 " class="align-text-top noRightClick twitterSection" data="
">#KXIP hai taiyaar 💪#SaddaPunjab #IPL2020 #KKRvKXIP pic.twitter.com/FCGevAqtXN
— Kings XI Punjab (@lionsdenkxip) October 26, 2020#KXIP hai taiyaar 💪#SaddaPunjab #IPL2020 #KKRvKXIP pic.twitter.com/FCGevAqtXN
— Kings XI Punjab (@lionsdenkxip) October 26, 2020
ഇനിയുള്ള മൂന്ന് മത്സരങ്ങൾ എല്ലാ ടീമുകൾക്കും നിർണായകമാണ്. മറ്റ് ടീമുകളുടെ ജയവും തോല്‍വിയും റൺറേറ്റും ഓരോ ടീമിനെയും ബാധിക്കും. ഇന്ന് ഷാർജയില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും കിംഗ്‌സ് ഇലവൻ പഞ്ചാബും ഏറ്റുമുട്ടുമ്പോൾ ഇരുവർക്കും ജയത്തില്‍ കുറഞ്ഞൊന്നും ചിന്തിക്കാനാകില്ല. പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്ത് നിന്ന് തുടർ ജയങ്ങളുമായി ഇപ്പോൾ അഞ്ചാം സ്ഥാനത്താണ് പഞ്ചാബ്. മികച്ച ബാറ്റിങ് നിരയും ബൗളിങ് കരുത്തുമുള്ള പഞ്ചാബ് ആദ്യ മത്സരങ്ങളില്‍ തോല്‍വി നേരിട്ടെങ്കിലും ടീമെന്ന നിലയില്‍ ഇപ്പോൾ ആരെയും തോല്‍പ്പിക്കാൻ സജ്ജമാണ്. സമാന സാഹചര്യമാണ് കൊല്‍ക്കത്തയും അനുഭവിക്കുന്നത്. അവരുടെ ദിവസത്തില്‍ ആരെയും തോല്‍പ്പിക്കും. ചിലപ്പോൾ ആരോടും തോല്‍ക്കുകയും ചെയ്യും.
-
Our Knights are ready for another cracking battle! 💪🏻#KKRHaiTaiyaar #Dream11IPL #KKRvKXIP pic.twitter.com/cCc7sXt6GQ
— KolkataKnightRiders (@KKRiders) October 26, 2020 " class="align-text-top noRightClick twitterSection" data="
">Our Knights are ready for another cracking battle! 💪🏻#KKRHaiTaiyaar #Dream11IPL #KKRvKXIP pic.twitter.com/cCc7sXt6GQ
— KolkataKnightRiders (@KKRiders) October 26, 2020Our Knights are ready for another cracking battle! 💪🏻#KKRHaiTaiyaar #Dream11IPL #KKRvKXIP pic.twitter.com/cCc7sXt6GQ
— KolkataKnightRiders (@KKRiders) October 26, 2020
പോയിന്‍റ് പട്ടികയില്‍ പഞ്ചാബിന് തൊട്ടുമുന്നില്‍ നാലാമതാണ് നൈറ്റ് റൈഡേഴ്‌സ്. ആദ്യ മൂന്ന് സ്ഥാനക്കാരും 14 പോയിന്‍റുമായാണ് ടൂർണമെന്‍റില്‍ തുടരുന്നത്. നിലവില്‍ 12 പോയിന്‍റുള്ള കൊല്‍ക്കത്തയ്ക്ക് ഇന്ന് ജയിച്ചാല്‍ 14 പോയിന്‍റാകും. അതേസമയം, ഇന്ന് കൊല്‍ക്കത്തയെ പരാജയപ്പെടുത്തിയാല്‍ പഞ്ചാബിന് കൊല്‍ക്കത്തയ്ക്കൊപ്പം 12 പോയിന്‍റാകും. പരിക്കേറ്റതിനെ തുടർന്ന് കഴിഞ്ഞ മത്സരത്തില്‍ കളിക്കാതിരുന്ന മായങ്ക് അഗർവാൾ ഇന്ന് പഞ്ചാബ് നിരയില്‍ തിരിച്ചെത്തും. അങ്ങനെ വന്നാല്‍ മൻദീപ് സിങ്, ദീപക് ഹൂഡ എന്നിവരില്‍ ഒരാൾ പുറത്താകും.
അതേസമയം, കൊല്‍ക്കത്ത നിരയില്‍ ആന്ദ്രെ റസല്‍ ഇന്ന് കളിച്ചേക്കും. റസല്‍ തിരിച്ചെത്തിയാല്‍ മികച്ച ഫോമിലുള്ള ലോക്കി ഫെർഗൂസനെ ഒഴിവാക്കാൻ കൊല്‍ക്കത്ത നിർബന്ധിതരാകും. ഇനിയും ഫോമിലേക്ക് ഉയരാത്ത യുവതാരം ശുഭ്‌മാൻ ഗില്ലിനെ ഓപ്പണിങില്‍ നിന്ന് മാറ്റാനും കൊല്‍ക്കത്ത മാനേജ്‌മെന്‍റ് ആലോചിക്കുന്നുണ്ട്. പകരം രാഹുല്‍ ത്രിപാഠി, നിതീഷ് റാണ എന്നിവർ ഓപ്പണർമാരായേക്കും. ഇന്ത്യൻ സമയം രാത്രി ഏഴരയ്ക്കാണ് മത്സരം. ഇരു ടീമുകളും ടൂർണമെന്‍റില്‍ ആദ്യം ഏറ്റുമുട്ടിയപ്പോൾ അവസാന ഓവറിലെ ത്രില്ലറില്‍ കൊല്‍ക്കത്ത ജയിച്ചിരുന്നു.