ദുബായ്: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് 174 റണ്‍സിന്‍റെ വിജയ ലക്ഷ്യം. ആറ് വിക്കറ്റ് നഷ്‌ടത്തിലാണ് കൊല്‍ക്കത്ത ഭേദപ്പെട്ട സ്‌കോര്‍ സ്വന്തമാക്കിയത്. ഓപ്പണറായി ഇറങ്ങി 47 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലും മധ്യനിരയില്‍ 34 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഓയന്‍ മോര്‍ഗനുമാണ് കൊല്‍ക്കത്ത നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. 34 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു ഗില്ലിന്‍റെ ഇന്നിങ്സ്. മധ്യനിരയില്‍ 23 പന്തില്‍ രണ്ട് സിക്‌സും ഒരു ഫോറും ഉള്‍പ്പെടുന്നതായിരുന്നു മോര്‍ഗന്‍റെ ഇന്നിങ്സ്.
-
All eyes on our batsmen now! 💪#RRvKKR | #HallaBol | #RoyalsFamily pic.twitter.com/Qt7q3ngppb
— Rajasthan Royals (@rajasthanroyals) September 30, 2020 " class="align-text-top noRightClick twitterSection" data="
">All eyes on our batsmen now! 💪#RRvKKR | #HallaBol | #RoyalsFamily pic.twitter.com/Qt7q3ngppb
— Rajasthan Royals (@rajasthanroyals) September 30, 2020All eyes on our batsmen now! 💪#RRvKKR | #HallaBol | #RoyalsFamily pic.twitter.com/Qt7q3ngppb
— Rajasthan Royals (@rajasthanroyals) September 30, 2020
ടോസ് നേടിയ രാജസ്ഥാന്‍ നായകന്‍ സ്റ്റീവ് സ്‌മിത്തിന്‍റെ ബൗളിങ് തെരഞ്ഞെടുക്കാനുള്ള തീരുമാനം ശരിയെന്ന് തെളിയിക്കുകയായിരുന്നു പിന്നീടുള്ള ഓരോ വിക്കറ്റുകളും. ഓപ്പണര്‍ സുനില്‍ നരെയ്‌ന്‍ 14 പന്തില്‍ 15 റണ്‍സെടുത്ത് പുറത്തായി. പിന്നാലെ നിതീഷ് റാണ 17 പന്തില്‍ 22 റണ്‍സെടുത്തും ആന്ദ്രെ റസല്‍ 14 പന്തില്‍ 24 റണ്‍സെടുത്തും നായകന്‍ ദിനേശ് കാര്‍ത്തിക് മൂന്ന് പന്തില്‍ ഒരു റണ്‍സെടുത്തും പുറത്തായി. ഏഴാമനായി ഇറങ്ങിയ പാറ്റ് കമ്മിന്‍സ് 10 പന്തില്‍ 12 റണ്‍സെടുത്തും കൂടാരം കയറി.
നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്‌ത്തിയ ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചറുടെ നേതൃത്വത്തിലായിരുന്നു രാജസ്ഥാന്‍റെ ആക്രമണം. ഓരോ വിക്കറ്റ് വീതം വീഴ്‌ത്തിയ അങ്കിത് രജപുതും ജയദേവ് ഉനദ്‌ഘട്ടും രാഹുല്‍ തെവാട്ടിയയും ടോം കറാനും ബൗളിങ് ഡിപ്പാര്‍ട്ട്മെന്‍റില്‍ ആര്‍ച്ചര്‍ക്ക് പിന്തുണയായി.