ETV Bharat / sports

യുഎഇയില്‍ ഇരട്ടപ്പോരാട്ടം; പ്ലേ ഓഫ്‌ ലക്ഷ്യമിട്ട് മൂന്ന് ടീമുകള്‍, ചെന്നൈക്ക് അഭിമാനപോരാട്ടം - ഐപിഎൽ 2020 യുഎഇ

കിങ്സ് ഇലവന്‍ പഞ്ചാബ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകള്‍ക്ക് ഞായറാഴ്‌ച നടക്കുന്ന മത്സരത്തില്‍ ജയിച്ചാല്‍ മാത്രമെ പ്ലേ ഓഫ്‌ യോഗ്യത സജീവമായി നിലനിര്‍ത്താന്‍ സാധിക്കൂ

IPL 2020  IPL 2020 news  IPL 2020 UAE  ipl 2020 match today  ഐപിഎൽ 2020  ഐപിഎൽ 2020 വാർത്ത  ഐപിഎൽ 2020 യുഎഇ  ഐപിഎൽ 2020 ഇന്നത്തെ മാച്ച്
ഐപിഎല്‍
author img

By

Published : Oct 31, 2020, 10:45 PM IST

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഞായറാഴ്‌ച രണ്ട് മത്സരങ്ങള്‍. അബുദാബിയിലും ദുബായിലുമായി രണ്ട് സൂപ്പര്‍ പോരാട്ടങ്ങളാണ് ആരാധകരെ കാത്തിരിക്കുന്നത്. അബുദായില്‍ നടക്കുന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് എതിരെ കിങ്സ് ഇലവന്‍ പഞ്ചാബിന് ജയം അനിവാര്യമാണ്. ചെന്നൈക്ക് എതിരെ വലിയ മാര്‍ജിനില്‍ ജയിച്ചാലെ പഞ്ചാബിന് പ്ലേ ഓഫ്‌ യോഗ്യത ഉറപ്പിക്കാനാകൂ. കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് എതിരെ പരാജയം ഏറ്റുവാങ്ങിയതിന്‍റെ ക്ഷീണത്തിലാണ് പഞ്ചാബ്. രാജസ്ഥാന് എതിരെ ഭേദപ്പെട്ട സ്‌കോര്‍ സ്വന്തമാക്കിയിട്ടും പഞ്ചാബിന് പൊരുതി നില്‍ക്കാന്‍ പോലും സാധിച്ചില്ല. ബൗളിങ് ഡിപ്പാര്‍ട്ട്മെന്‍റിലെ അപര്യാപ്‌തതകളാണ് പഞ്ചാബിനെ വലക്കുന്നത്. പേസര്‍ മുഹമ്മദ് ഷമി ഉള്‍പ്പെടെയുള്ള ബൗളേഴ്‌സ് അവസരത്തിന് ഒത്ത് ഉയരാത്തതാണ് നായകന്‍ ലോകേഷ് രാഹുലിനെ വലക്കുന്നത്.

അതേസമയം രാഹുലും ക്രിസ് ഗെയിലും ഉള്‍പ്പെടുന്ന ബാറ്റിങ് നിര ഇതിനകം മികച്ച ഫോമിലാണ്. കഴിഞ്ഞ മത്സരത്തില്‍ 99 റണ്‍സെടുത്ത് പുറത്തായ ക്രിസ് ഗെയില്‍ ടി20 മത്സരത്തില്‍ 1000 സിക്സുകള്‍ സ്വന്തമാക്കുന്ന ആദ്യ ബാറ്റ്സ്‌മാനെന്ന റെക്കോഡും സ്വന്തമാക്കി. മറുവശത്ത് ചെന്നൈയുടെ പ്ലേ ഓഫ്‌ പ്രതീക്ഷകളെല്ലാം ഇതിനകം അവസാനിച്ച് കഴിഞ്ഞു. സീസണിലെ അവസാന മത്സരം ജയിക്കുകയെന്ന ഉദ്ദേശത്തോടെയാകും മഹേന്ദ്രസിങ് ധോണിയുെട നേതൃത്വത്തിലുള്ള ചെന്നൈ ഇറങ്ങുക. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് എതിരായ മത്സരത്തില്‍ ആറ് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കിയതിന്‍റെ ആത്മവിശ്വാസവും ചെന്നൈക്ക് കൈമുതലായുണ്ട്.

ഇരു ടീമുകളും ഇതിന് മുമ്പ് ഏറ്റുമുട്ടിയപ്പോള്‍ ജയം ചെന്നൈക്ക് ഒപ്പമായിരുന്നു. ദുബായില്‍ അന്ന് പഞ്ചാബ് ഉയര്‍ത്തിയ 179 റണ്‍സെന്ന വിജയ ലക്ഷ്യം ധോണിയും കൂട്ടരും 14 പന്ത് ശേഷിക്കെ മറികടന്നിരുന്നു. സമാന പ്രകടനം ഇന്നും പുറത്തെടുക്കാമെന്ന പ്രതീക്ഷയിലാണ് ചെന്നൈ. അതേസമയം സീസണില്‍ ഇതേവരെ പുറത്തെടുത്ത പോരാട്ട വീര്യത്തിലൂടെ ചെന്നൈയെ തളക്കാമെന്ന പ്രതീക്ഷയിലാണ് ലോകേഷ് രാഹുലും കൂട്ടരും.

ദുബായില്‍ നടക്കുന്ന മറ്റൊരു മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് രാജസ്ഥാന്‍ റോയല്‍സിനെ നേരിടും. ഇരു ടീമുകള്‍ക്കും പ്ലേ ഓഫ് യോഗ്യത സ്വന്തമാക്കാന്‍ ജയം അനിവാര്യമാണ്. ലീഗില്‍ 12 പോയിന്‍റ് വീതമാണ് ഇരു ടീമുകള്‍ക്കുമുള്ളത്. രാജസ്ഥന്‍ റോയല്‍സ് അഞ്ചാം സ്ഥാനത്തും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ആറാം സ്ഥാനത്തുമാണ്. തുടര്‍ച്ചയായി രണ്ട് ജയം സ്വന്തമാക്കിയ രാജസ്ഥാന്‍ ഹാട്രിക് ജയമാണ് ലക്ഷ്യമിടുന്നത്. മറുഭാഗത്ത് കൊല്‍ക്കത്ത അവസാനം കളിച്ച രണ്ട് മത്സരത്തിലും പരാജയപ്പെട്ടിരുന്നു.

കിങ്സ് ഇലവന്‍ പഞ്ചാബിന് എതിരായ മത്സരത്തില്‍ 15 പന്ത് ശേഷിക്കെ അനായാസ ജയമാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്. ബെന്‍ സ്റ്റോക്‌സിന്‍റെയും സഞ്ജു സാംസണിന്‍റെയും ഇന്നിങ്സുകളാണ് രാജസ്ഥാന് തുണയായത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലായി ഇരുവരും മികച്ച ഫോമിലാണ്. മറുഭാഗത്ത് ഭേദപ്പെട്ട സ്‌കോര്‍ സ്വന്തമാക്കിയിട്ടും ജയം വഴുതിമാറിയതിന്‍റെ ക്ഷീണത്തിലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. കഴിഞ്ഞ മത്സരത്തില്‍ കൊല്‍ക്കത്തക്ക് എതിരെ ആറ് വിക്കറ്റിന്‍റെ ജയമാണ് ചെന്നൈ സ്വന്തമാക്കിയത്. ദുബായില്‍ നടന്ന മത്സരത്തില്‍ റിതുരാജ് ഗെയ്‌ക്ക്‌വാദിന്‍റെയും രവീന്ദ്ര ജഡേജയുടെയും ഇന്നിങ്സുകളാണ് കൊല്‍ക്കത്തയുടെ വിജയ പ്രതീക്ഷകള്‍ അവസാനിപ്പിച്ചത്. ബൗളിങ്ങില്‍ പാറ്റ് കമ്മന്‍സും വരുണ്‍ ചക്രവര്‍ത്തിയും കൊല്‍ക്കത്തക്ക് വേണ്ടി ശോഭിച്ചപ്പോള്‍ സുനില്‍ നരെയ്‌ന്‍, ലോക്കി ഫെര്‍ഗൂസണ്‍, കമലേഷ് നര്‍ഗോട്ടി എന്നീ താരങ്ങള്‍ക്ക് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല.

നിലവിലെ സാഹചര്യത്തില്‍ ദുബായില്‍ ജയിക്കുന്നവര്‍ക്ക് പ്ലേ ഓഫ്‌ യോഗ്യതാ മത്സരത്തില്‍ മുന്‍തൂക്കം ലഭിക്കും. അതിനാല്‍ തന്നെ ജീവന്‍ മരണ പോരാട്ടത്തിന് ദുബായ് വേദിയാകുമെന്നാണ് സൂചന. ഇരു ടീമുകളും ഇതിന് മുമ്പ് നേര്‍ക്കുനേര്‍ വന്നപ്പോള്‍ കൊല്‍ക്കത്ത 37 റണ്‍സിന്‍റെ ജയം സ്വന്തമാക്കിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.