ETV Bharat / sports

സൺറൈസേഴ്‌സിന് ഇന്ന് ജയിക്കണം: ഡല്‍ഹിക്ക് ഒന്നാമനാകണം - ഐപിഎൽ 2020

ഇന്ന് ജയിച്ചാല്‍ പ്ലേ ഓഫ് ഉറപ്പിക്കുന്നതിനൊപ്പം പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനവും ഡല്‍ഹിക്ക് സ്വന്തമാക്കാം. ഹൈദരാബാദിന് ഇന്ന് ജയിച്ചാല്‍ പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താം. അതേസമയം പരാജയപ്പെട്ടാല്‍ ചെന്നൈയ്‌ക്കൊപ്പം പ്ലേ ഓഫ് കാണാതെ പുറത്താകുന്ന രണ്ടാമത്തെ ടീമാകും.

ipl
സൺറൈസേഴ്‌സിന് ഇന്ന് ജയിക്കണം: ഡല്‍ഹിക്ക് ഒന്നാമനാകണം
author img

By

Published : Oct 27, 2020, 1:48 PM IST

ദുബായ്: ഒരു പിടി യുവതാരങ്ങളുമായി ആദ്യ ഐപിഎല്‍ കിരീടം ലക്ഷ്യമിട്ടാണ് ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സ് യുഎഇയിലേക്ക് വണ്ടി കയറിയത്. ബാറ്റിങിലും ബൗളിങിലും യുവരക്തം നിറയുന്ന ടീമിനെ പരിശീലിപ്പിക്കുന്നത് ഓസ്ട്രേലിയൻ ടീമിന്‍റെ മുൻ നായകനായ റിക്കി പോണ്ടിങാണ്. മുൻ ഐപിഎല്ലുകളില്‍ നിന്ന് വ്യത്യസ്തമായി ആദ്യ ഘട്ടത്തില്‍ സ്ഥിരതയാർന്ന പ്രകടനമാണ് ഡല്‍ഹി നടത്തിയത്.

പക്ഷേ ബാറ്റിങിലെ സ്ഥിരതയില്ലായ്‌മയും റിഷഭ് പന്തിന് പരിക്കേറ്റതും ചില മത്സരങ്ങളിലെ തോല്‍വിക്ക് കാരണമായി. ഓപ്പണർ പൃഥ്വി ഷാ, അജിങ്ക്യ റഹാനെ, വെസ്റ്റിന്ത്യൻ താരം ഷിമ്രോൺ ഹെറ്റ്‌മെയർ എന്നിവർ ഇനിയും ഫോമിലായിട്ടില്ല. നായകൻ ശ്രേയസ് അയ്യരും ഫോമിലേക്ക് തിരിച്ചെത്തണം. ബൗളിങ് നിരയില്‍ ഇശാന്ത് ശർമയ്ക്ക് പരിക്കേറ്റ് പുറത്തായതോടെ പകരം ടീമിലെത്തിയ ഹർഷല്‍ പട്ടേല്‍, തുഷാർ ദേശ്‌പാണ്ഡെ എന്നിവർ ടീമിന് തലവേദനയാണ്. ഇതുവരെ കളിച്ച 11 മത്സരങ്ങളില്‍ ഏഴ് ജയവും നാല് തോല്‍വിയുമായി 14 പോയിന്‍റ് നേടിയ ഡല്‍ഹി പോയിന്‍റ് പട്ടികയില്‍ മുംബൈയ്ക്ക് പിന്നില്‍ രണ്ടാമതാണ്. ഇന്ന് ജയിച്ചാല്‍ പ്ലേ ഓഫ് ഉറപ്പിക്കുന്നതിനൊപ്പം പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനവും ഡല്‍ഹിക്ക് സ്വന്തമാക്കാം.

അതേസമയം, ടൂർണമെന്‍റിലെ മികച്ച ടീമുകളിലൊന്നായ സൺറൈസേഴ്‌സ് ഹൈദരാബാദ് ഇനിയും മികച്ച വിന്നിങ് കോമ്പിനേഷനെ കണ്ടെത്തിയിട്ടില്ല. ആദ്യ മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയ നായകൻ ഡേവ്ഡ് വാർണർ ഫോമിലേക്ക് തിരിച്ചെത്തേണ്ടത് ടീമിന്‍റെ ആവശ്യമാണ്. പരിക്കേറ്റ കെയ്‌ൻ വില്യംസന്‍റെ അഭാവം സൺറൈസേഴ്‌സിന്‍റെ മധ്യനിരയെ ബാധിക്കുന്നുണ്ട്. പകരക്കാരനായി എത്തിയ ജേസൺ ഹോൾഡർ ടീമിന് മുതല്‍ക്കൂട്ടാണ്. മനീഷ് പാണ്ഡെ, വിജയ ശങ്കർ എന്നിവരുടെ ഫോമിലാണ് മധ്യനിരയുടെ വിജയം. യുവതാരങ്ങളായ പ്രിയം ഗാർഗ്, അഭിഷേക് ശർമ എന്നിവർക്കൊപ്പം ഹോൾഡർ കൂടി എത്തുന്നതോടെ സൺറൈസേഴ്സിന്‍റെ മധ്യനിരയിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കാം.

ബൗളിങില്‍ റാഷിദ് ഖാനാണ് സൺറൈസേഴ്‌സിന്‍റെ തുറുപ്പു ചീട്ട്. ഹോൾഡർ, സന്ദീപ് ശർമ, ഖലീല്‍ അഹമ്മദ്, ടി നടരാജൻ എന്നിവർ അവസരത്തിനൊത്ത് ഉയർന്നാല്‍ വിജയം പ്രതീക്ഷിക്കാം. 11 മത്സരങ്ങളില്‍ നിന്നായി നാല് ജയവും ഏഴ് തോല്‍വിയുമുള്ള ഹൈദരാബാദിന് ഇന്ന് ജയിച്ചാല്‍ പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താം. അതേസമയം പരാജയപ്പെട്ടാല്‍ ചെന്നൈയ്‌ക്കൊപ്പം പ്ലേ ഓഫ് കാണാതെ പുറത്താകുന്ന രണ്ടാമത്തെ ടീമാകും.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.