ഐപിഎല്ലില്‍ രണ്ടാം ജയം തേടി ചെന്നൈ സൂപ്പര്‍ കിങ്സ് ഇന്നിറങ്ങും. കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ രണ്ടിലും പരാജയപ്പെട്ട ചെന്നൈക്ക് ഇത്തവണ സണ്‍ റൈസേഴ്‌സ് ഹൈദരാബാദാണ് എതിരാളികള്‍. സമാന അവസ്ഥയിലാണ് ഹൈദരാബാദും. പോയിന്‍റ് പട്ടികയില്‍ ഒപ്പത്തിനൊപ്പമാണ് ഹൈദരാബാദ്. ഇന്ത്യയുടെ മുൻ നായകന്‍ മഹേന്ദ്രസിങ് ധോണിയുടെ നേതൃത്വത്തിലുള്ള ചെന്നൈക്ക് ഇതേവരെ മുന്‍ സീസണുകളിലെ ഫോമിലേക്ക് ഉയരാന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ആറാമനായും ഏഴാമനായും ഇറങ്ങിയി ധോണി ടീമിനെ പിന്നില്‍ നിന്ന് നയിക്കുന്നുവെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്. ഇവക്കെല്ലാം ഹൈദരാബാദിനെതിരായ മത്സരത്തോടെ മറുപടി പറയാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ചെന്നൈ.
-
A #yellove'ly chance for the Champion dance. 🦁💛 #WhistlePodu #WhistleFromHome #CSKvSRH pic.twitter.com/LQiVUVTFsn
— Chennai Super Kings (@ChennaiIPL) October 2, 2020 " class="align-text-top noRightClick twitterSection" data="
">A #yellove'ly chance for the Champion dance. 🦁💛 #WhistlePodu #WhistleFromHome #CSKvSRH pic.twitter.com/LQiVUVTFsn
— Chennai Super Kings (@ChennaiIPL) October 2, 2020A #yellove'ly chance for the Champion dance. 🦁💛 #WhistlePodu #WhistleFromHome #CSKvSRH pic.twitter.com/LQiVUVTFsn
— Chennai Super Kings (@ChennaiIPL) October 2, 2020
-
Nothing but Ambatting Rayudu! 😍 #WhistlePodu #WhistleFromHome #Yellove #CSKvSRH @RayuduAmbati pic.twitter.com/kbY47TFobN
— Chennai Super Kings (@ChennaiIPL) October 2, 2020 " class="align-text-top noRightClick twitterSection" data="
">Nothing but Ambatting Rayudu! 😍 #WhistlePodu #WhistleFromHome #Yellove #CSKvSRH @RayuduAmbati pic.twitter.com/kbY47TFobN
— Chennai Super Kings (@ChennaiIPL) October 2, 2020Nothing but Ambatting Rayudu! 😍 #WhistlePodu #WhistleFromHome #Yellove #CSKvSRH @RayuduAmbati pic.twitter.com/kbY47TFobN
— Chennai Super Kings (@ChennaiIPL) October 2, 2020
ഷെയിന്‍ വാട്‌സണൊപ്പം വീണ്ടും മുരളി വിജയിയെ ഓപ്പണറായി പരീക്ഷിക്കാന്‍ സാധ്യത കുറവാണ്. പകരം അമ്പാട്ടി റായിഡുവിന് നറുക്ക് വീണേക്കാം. മൂന്നാമനായി ഇതിനകം ഫാഫ് ഡുപ്ലെസി കളം പിടിച്ച് കഴിഞ്ഞു. ധോണി എത് സ്ഥാനത്ത് കളിക്കും എന്ന കാര്യത്തില്‍ ഇതേവരെ ഉറപ്പ് ലഭിച്ചിട്ടില്ല. ബൗളിങ്ങില്‍ ഹേസില്‍വുഡും, ബ്രാവോക്കും ആദം സാംപക്കും പീയൂഷ് ചൗളക്കും നറുക്ക് വീണേക്കും. ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ രവീന്ദ്ര ജഡേജയോ സാം കറാനോ ടീമിന്‍റെ ഭാഗമാകും.
-
.@rashidkhan_19 will be playing his 5️⃣0️⃣th match for #SRH in the #Dream11IPL today 🧡#OrangeArmy #KeepRising #CSKvSRH #IPL2020 https://t.co/Y2EwKAvu7m
— SunRisers Hyderabad (@SunRisers) October 2, 2020 " class="align-text-top noRightClick twitterSection" data="
">.@rashidkhan_19 will be playing his 5️⃣0️⃣th match for #SRH in the #Dream11IPL today 🧡#OrangeArmy #KeepRising #CSKvSRH #IPL2020 https://t.co/Y2EwKAvu7m
— SunRisers Hyderabad (@SunRisers) October 2, 2020.@rashidkhan_19 will be playing his 5️⃣0️⃣th match for #SRH in the #Dream11IPL today 🧡#OrangeArmy #KeepRising #CSKvSRH #IPL2020 https://t.co/Y2EwKAvu7m
— SunRisers Hyderabad (@SunRisers) October 2, 2020
കഴിഞ്ഞ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 15 റണ്‍സിന്‍റെ ജയം സ്വന്തമാക്കിയ ഹൈദരാബാദ് ഇത്തവണ ജയം തുടരുകയെന്ന ലക്ഷ്യത്തോടെയാകും ഇറങ്ങുക. 14 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ സ്‌പിന്നര്‍ റാഷിദ് ഖാനാണ് ബൗളിങ്ങില്‍ ഹൈദരാബാദിന്‍റെ തുറുപ്പ് ചീട്ട്. പേസ് ആക്രമണത്തിന് ഭുവനേശ്വറും ടി നടരാജും നേതൃത്വം നല്‍കും. ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും ജോണി ബ്രിസ്റ്റോയും തിളങ്ങിയാല്‍ ഏത് സ്‌കോറും നേരിടാന്‍ ഹൈദരാബാദിനാകും. മധ്യനിരയില്‍ കിവീസ് നായകന്‍ കെയിന്‍ വില്യംസണും ബാറ്റിങ്ങിന് നേതൃത്വം കൊടുക്കും.
ഇരു ടീമുകളും ഇതിന് മുമ്പ് 12 തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഒമ്പത് തവണയും ജയം ചെന്നൈക്ക് ഒപ്പമായിരുന്നു. മൂന്ന് തവണ മാത്രമാണ് ഹൈദരാബാദിന് വെന്നിക്കോടി പാറിക്കാനായത്. ഇന്ന് രാത്രി 7.30ന് ദുബായ് അന്താരാഷ്‌ട്ര സ്റ്റേഡിയത്തിലാണ് മത്സരം.
-
A training session with @jbairstow21 🔥#OrangeArmy #KeepRising #IPL2020 #Dream11IPL pic.twitter.com/k8C1T2oewc
— SunRisers Hyderabad (@SunRisers) October 2, 2020 " class="align-text-top noRightClick twitterSection" data="
">A training session with @jbairstow21 🔥#OrangeArmy #KeepRising #IPL2020 #Dream11IPL pic.twitter.com/k8C1T2oewc
— SunRisers Hyderabad (@SunRisers) October 2, 2020A training session with @jbairstow21 🔥#OrangeArmy #KeepRising #IPL2020 #Dream11IPL pic.twitter.com/k8C1T2oewc
— SunRisers Hyderabad (@SunRisers) October 2, 2020
ധോണിയെ കാത്തിരിക്കുന്നത് നേട്ടങ്ങള്‍
മത്സരത്തില്‍ രണ്ട് നേട്ടങ്ങള്‍ ധോണിയെ കാത്തിരിക്കുന്നുണ്ട്. ഐപിഎല്ലില്‍ 4500 റണ്‍സ് തികക്കുന്ന അഞ്ചാമത്തെ താരമാകാന്‍ ധോണി 24 റണ്‍സ് കൂടി സ്വന്തമാക്കിയാല്‍ മതി. വിരാട് കോലി, സുരേഷ് റെയ്‌ന, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍ എന്നിവരാണ് ഈ നേട്ടം നേരത്തെ സ്വന്തമാക്കിയത്. ഐപിഎല്ലില്‍ 100 ക്യാച്ചുകള്‍ പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ വിക്കറ്റ് കീപ്പറെന്ന റെക്കോഡാണ് ധോണിയെ കാത്തിരിക്കുന്നത്. ഇതിനായി വിക്കറ്റിന് പിന്നില്‍ ക്യാച്ച് ചെയ്‌ത് രണ്ട് പേരെ കൂടി പുറത്താക്കിയാല്‍ മതി. കൊല്‍ക്കത്തയുടെ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കാണ് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത്.