ജയ്പൂർ: വനിത ടി-20 ചലഞ്ചില്‍ ട്രെയില്‍ബ്ലേസേഴ്സിനെതിരെ വെലോസിറ്റിക്ക് ജയം. മൂന്ന് വിക്കറ്റിനാണ് മിതാലി രാജ് നയിക്കുന്ന വെലോസിറ്റി ജയിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ട്രെയില്‍ബ്ലേസേഴ്സ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 112 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ വെലോസിറ്റി 18 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു. 46 റൺസ് നേടിയ ഡാനിയല്‍ വയട്ടും 34 റൺസെടുത്ത ഷെഫാലി വർമ്മയുമാണ് വെലോസിറ്റിയെ വിജയത്തിലേക്ക് നയിച്ചത്. നായിക മിതാലി രാജ് 17 റൺസ് നേടി പുറത്തായി. ആദ്യം ബാറ്റ് ചെയ്ത ട്രെയില്‍ബ്ലേസേഴ്സിന് വേണ്ടി ഹർലീൻ ഡിയോൾ 43 റൺസ് നേടി തിളങ്ങി. വെലോസിറ്റിക്ക് വേണ്ടി ഏക്ത ബിഷ്ടും അമേലിയ കേറും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.
ആദ്യ മത്സരത്തില്‍ സൂപ്പർ നോവാസിനെ ട്രെയില്‍ബ്ലേസേഴ്സ് രണ്ട് റൺസിന് തോല്‍പ്പിച്ചു. നാളെ നടക്കുന്ന മൂന്നാം മത്സരത്തില്‍ സൂപ്പർ നോവാസ് വെലോസിറ്റിയുമായി ഏറ്റുമുട്ടും. മേയ് 11നാണ് ഫൈനല്‍.