ഇന്ത്യൻ യുവതാരം റിഷഭ് പന്തിന്‍റെ വെടികെട്ടിന് മുന്നിൽ ഇന്ത്യൻ ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റ് ജസ്പ്രിത് ബുമ്ര പോലും പതറിയ കാഴ്ചയായിരുന്നു ഇന്നലെ വാങ്കഡെയില്‍ കാണാനായത്. റിഷഭ് പന്ത് 27 പന്തിൽ നിന്ന് ഏഴ് വീതം സിക്സും, ഫോറും സഹിതം 78 റൺസെടുത്ത് ഡൽഹിക്ക് 213 റൺസ് സമ്മാനിച്ചു.
ടോസ് നേടിയ രോഹിത് ശർമ്മ ഡൽഹിയെ ആദ്യം ബാറ്റ് ചെയ്യാൻ ക്ഷണിക്കുകയായിരുന്നു. തകർച്ചയോടെ തുടങ്ങിയ ഡൽഹിയുടെ ഇന്നിങ്സിനെ കരകയറ്റിയത് ഇന്ത്യൻ ഓപ്പണർ ശിഖൽ ധവാനും (43) ന്യൂസിലാൻസ് താരം കോളിൻ ഇൻഗ്രാമും(47) ചേർന്നായിരുന്നു. ഇരുവരും പുറത്തായതിന് ശേഷം തൊട്ടടുത്ത ഓവറിൽ രണ്ട് ഫോറും സിക്സറും പറത്തി വാങ്കെഡെയെ ഞെട്ടിക്കുകയായിരുന്നു റിഷഭ് പന്ത്. അതിനിടയിൽ കീമോ പോളും, അക്സർ പട്ടേലും പുറത്തായെങ്കിലും അത് കാര്യമാക്കാതെ പന്ത് ബാറ്റ് വീശി ഡൽഹിയുടെ സ്കോർ 200 കടത്തി.
മറുപടി ബാറ്റിങിനിറങ്ങിയ മുംബൈ ആദ്യം തന്നെ ആക്രമിച്ച് കളിക്കാനാണ് ശ്രമിച്ചത്. എന്നാൽ മൂന്നാം ഓവറിൽ നായകൻ രോഹിത് ശർമ്മ പുറത്തായതോടെ മുംബൈയുടെ മുൻനിര തകർന്നടിയുകയായിരുന്നു. ശേഷം യുവരാജ് സിങ് തന്‍റെ കരയറിലെ മടങ്ങി വരവ് അർധ സെഞ്ച്വറിയിലൂടെ അറിയിച്ചു. യുവരാജിനോടൊപ്പം ക്രുണാല്‍ പാണ്ഡ്യ മുംബൈക്ക് വിജയ പ്രതീക്ഷ നൽകിയെങ്കിലും അത് ജയത്തിലേക്ക് എത്തിക്കാൻ സാധിച്ചില്ല. പാണ്ഡ്യ ട്രെന്‍റ് ബോൾട്ടിനു മുന്നിൽ കീഴടങ്ങയിപ്പോൾ ഡൽഹി വിജയം ഉറപ്പിച്ചു. ഡൽഹിക്കായി ഇഷാന്ത് ശർമ്മയും, കസീഗോ റബാഡയും രണ്ട് വിക്കറ്റ് വീതം നേടി. റിഷഭ് പന്താണ് കളിയിലെ കേമൻ.