കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിന് ഏഴ് വിക്കറ്റിന്‍റെ ജയം. കൊല്‍ക്കത്ത ഉയർത്തിയ 109 റൺസിന്‍റെ വിജയലക്ഷ്യം 16 പന്തുകൾ ശേഷിക്കെ ചെന്നൈ മറികടന്നു. ജയത്തോടെ പോയിന്‍റ് പട്ടികയില്‍ ചെന്നൈ വീണ്ടും ഒന്നാമതെത്തി.
-
As comprehensive as it can get for @ChennaiIPL at the Chepauk.
— IndianPremierLeague (@IPL) April 9, 2019 " class="align-text-top noRightClick twitterSection" data="
CSK beat KKR by 7 wickets and 16 balls to spare 💛 #CSKvKKR #VIVOIPL pic.twitter.com/xDVTYMw6Xj
">As comprehensive as it can get for @ChennaiIPL at the Chepauk.
— IndianPremierLeague (@IPL) April 9, 2019
CSK beat KKR by 7 wickets and 16 balls to spare 💛 #CSKvKKR #VIVOIPL pic.twitter.com/xDVTYMw6XjAs comprehensive as it can get for @ChennaiIPL at the Chepauk.
— IndianPremierLeague (@IPL) April 9, 2019
CSK beat KKR by 7 wickets and 16 balls to spare 💛 #CSKvKKR #VIVOIPL pic.twitter.com/xDVTYMw6Xj
ഷെയ്ന്‍ വാട്സണ്‍ ഒമ്പത് പന്തില്‍ നിന്ന് 17 റണ്‍സ് നേടി മികച്ച തുടക്കം നല്‍കിയെങ്കിലും സുനില്‍ നരെയ്ന് വിക്കറ്റ് നല്‍കി വേഗം മടങ്ങി. 14 റൺസ് നേടി സുരേഷ് റെയ്നയും പുറത്തായപ്പോൾ ചെന്നൈ അഞ്ച് ഓവറില്‍ രണ്ട് വിക്കറ്റിന് 35 റൺസ് എന്ന നിലയിലായിരുന്നു. സുനില്‍ നരെയ്നായിരുന്നു രണ്ടാം വിക്കറ്റും. പിന്നീട് മൂന്നാം വിക്കറ്റില്‍ ഫാഫ് ഡു പ്ലെസിയും അമ്പാട്ടി റായുഡുവും ചെന്നൈയെ ലക്ഷ്യത്തിലേക്ക് എത്തിക്കുകയായിരുന്നു. 43 റൺസ് നേടിയ ഡുപ്ലെസിയാണ് ടീമിന്‍റെ ടോപ് സ്കോറർ.
ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക്, നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റില്‍ 108 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. 44 പന്തില്‍ പുറത്താകാതെ 50 റണ്‍സ് നേടിയ ആന്ദ്രേ റസ്സലാണ് കൊല്‍ക്കത്തയെ വൻ നാണക്കേടില്‍ നിന്നും രക്ഷിച്ചത്. നാലോവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ദീപക് ചഹാറാണ് കൊല്‍ക്കത്തയെ തകര്‍ത്തത്. ഹര്‍ഭജന്‍ സിംഗ്, ഇമ്രാന്‍ താഹിര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും നേടി.
ചെന്നൈ ആറ് മത്സരങ്ങളില്‍ നിന്ന് പത്ത് പോയിന്‍റുമായിയാണ് ഒന്നാം സ്ഥാനത്തെത്തിയത്. രണ്ടാം സ്ഥാനത്തുള്ള കൊല്‍ക്കത്തയ്ക്ക് എട്ട് പോയിന്‍റുകളാണുള്ളത്. രാജസ്ഥാൻ റോയല്‍സുമായാണ് ചെന്നൈയുടെ അടുത്ത മത്സരം.