ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ പൊരുതി ജയിച്ച് സൺറൈസേഴ്സ് ഹൈദരാബാദ്. അഞ്ച് വിക്കറ്റിനാണ് ഹൈദരാബാദ് ജയിച്ചത്. ഡല്‍ഹി ഉയർത്തിയ 130 റൺസിന്‍റെ വിജയലക്ഷ്യം പത്ത് പന്ത് ശേഷിക്കെ ഹൈദരാബാദ് മറികടന്നു.
That's that from Delhi as the @SunRisers win by 5 wickets 👏👏#VIVOIPL pic.twitter.com/pNKcVxwZkv
— IndianPremierLeague (@IPL) April 4, 2019 " class="align-text-top noRightClick twitterSection" data="
">That's that from Delhi as the @SunRisers win by 5 wickets 👏👏#VIVOIPL pic.twitter.com/pNKcVxwZkv
— IndianPremierLeague (@IPL) April 4, 2019That's that from Delhi as the @SunRisers win by 5 wickets 👏👏#VIVOIPL pic.twitter.com/pNKcVxwZkv
— IndianPremierLeague (@IPL) April 4, 2019
ബൗളർമാർക്ക് അനുകൂലമായ പിച്ചില്‍ ബെയർസ്റ്റോയുടെ തകർപ്പൻ പ്രകടനമാണ് സൺറൈസേഴ്സിന് വിജയം സമ്മാനിച്ചത്. 28 പന്തില്‍ നിന്ന് ഒമ്പത് ഫോറും ഒരു സിക്സും സഹിതം 48 റൺസ് നേടിയാണ് ബെയർസ്റ്റോ പുറത്തായത്. ബെയർസ്റ്റോക്ക് പിന്നാലെ വാർണറിനെയും(10) പുറത്താക്കിഡല്‍ഹി ബൗളർമാർ സമ്മർദ്ദം സൃഷ്ടിച്ചെങ്കിലും വിജയലക്ഷ്യം ചെറുതായതിനാല്‍ സൺറൈസേഴ്സ് മറികടക്കുകയായിരുന്നു. മനീഷ് പാണ്ഡെ(10), വിജയ് ശങ്കർ(16), ദീപക് ഹൂഡ(10) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ. ഒമ്പത് പന്തില്‍ നിന്ന് 17 റൺസെടുത്ത മുഹമ്മദ് നബിയും ഒമ്പത് റൺസെടുത്ത യൂസഫ് പഠാനും പുറത്താകാതെ നിന്നു. ഡല്‍ഹിക്ക് വേണ്ടി ലാമിച്ചാനെ, അക്സാർ പട്ടേല്‍, റബാഡ, തിവാത്തിയ, ഇഷാന്ത് ശർമ്മ എന്നിവർ ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സിന് എട്ട് വിക്കറ്റിന് 129 റൺസെടുക്കാനെ കഴിഞ്ഞുള്ളു. 43 റൺസ് നേടിയ നായകൻ ശ്രേയസ് അയ്യർ മാത്രമാണ് ഡല്‍ഹി നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ഹൈദരാബാദിന് വേണ്ടി ഭുവനേശ്വർ കുമാർ, സിദ്ധാർഥ് കൗൾ, മുഹമ്മദ് നബി, എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും റാഷീദ് ഖാൻ, സന്ദീപ് ശർമ്മ എന്നിവർ ഓരോ വിക്കറ്റുകൾ വീതവും വീഴ്ത്തി.
രണ്ട് റൺസ് അകലെ അർധ സെഞ്ച്വറി നഷ്ടമായ ബെയർസ്റ്റോയാണ് കളിയിലെ താരം. ജയത്തോടെ ഹൈദരാബാദ് പോയിന്‍റ് പട്ടികയില്‍ ഒന്നാമതെത്തി. തുടർച്ചയായ മൂന്നാം ജയം സ്വന്തമാക്കിയ ഹൈദരാബാദ് നാല് മത്സരങ്ങളില്‍ നിന്ന് ആറ് പോയിന്‍റുകൾ നേടി. അതേസമയം ഡല്‍ഹി ക്യാപിറ്റല്‍സ് അഞ്ച് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്‍റുമായി അഞ്ചാം സ്ഥാനത്താണ്.