ETV Bharat / sports

ഷാക്കിബും സ്റ്റെഫാനിയും ഐസിസിയുടെ ജൂലൈയിലെ താരങ്ങള്‍ - ഷാക്കിബ് അല്‍ ഹസന്‍

പാകിസ്ഥാനെതിരായ ഏകദിന, ടി20 പരമ്പരകളില്‍ ഓള്‍റൗണ്ട് മികവാണ് സ്റ്റെഫാനിയെ ജൂലൈ മാസത്തെ താരമാക്കിയത്.

Shakib Al Hasan  Stafanie Taylor  icc Player of the Month  ബംഗ്ലാദേശ് ഓള്‍ റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന്‍  ഷാക്കിബ് അല്‍ ഹസന്‍  സ്റ്റെഫാനി ടെയ്‌ലര്‍
ഷാക്കിബും സ്റ്റെഫാനിയും ഐസിസിയുടെ ജൂലൈയിലെ താരങ്ങള്‍
author img

By

Published : Aug 11, 2021, 8:10 PM IST

ദുബായ്: ഐസിസിയുടെ ജൂലൈ മാസത്തിലെ ഏറ്റവും മികച്ച താരങ്ങളെ തെരഞ്ഞെടുത്തു. ബംഗ്ലാദേശ് ഓള്‍ റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസനെയും വെസ്റ്റ്ഇന്‍ഡീസ് വനിതാ ടീം ക്യാപ്റ്റന്‍ സ്റ്റെഫാനി ടെയ്‌ലറെയുമാണ് ജൂലൈ മാസത്തിലെ താരങ്ങളായി തെരഞ്ഞെടുത്തത്.

സിംബാബ്‌വെക്കെതിരായ ഏകദിന, ടെസ്റ്റ്, ടി20 പരമ്പരകളിലെ പ്രകടനമാണ് ഷാക്കിബിന് മുതല്‍ക്കൂട്ടായത്. ഏകദിന മത്സരങ്ങളില്‍ 145 റണ്‍സ് നേടിയ താരം എട്ട് വിക്കറ്റുകളും സ്വന്തമാക്കിയിരുന്നു. ടി20 പരമ്പരയില്‍ എഴ് എക്കോണമിയില്‍ മൂന്ന് വിക്കറ്റുകള്‍ താരം നേടി. തുടര്‍ന്ന് നടന്ന വണ്‍ ഓഫ് ടെസ്റ്റില്‍ അഞ്ച് വിക്കറ്റുകളും സ്വന്തമാക്കിയിരുന്നു.

also read: പാരീസ് നിറയെ മിശിഹ, ഇനി പിഎസ്‌ജിയുടെ സ്വന്തം മെസി

അതേസമയം പാകിസ്ഥാനെതിരായ ഏകദിന, ടി20 പരമ്പരകളില്‍ ഓള്‍റൗണ്ട്‍ മികവാണ് സ്റ്റെഫാനിയെ ജൂലൈ മാസത്തെ താരമാക്കിയത്. പാകിസ്ഥാനെതിരെ നടന്ന നാല് ഏകദിനങ്ങളില്‍ 70.18 ശരാശരിയില്‍ 175 റണ്‍സും മൂന്ന് വിക്കറ്റും സ്റ്റെഫാനി സ്വന്തമാക്കിയിരുന്നു. തുടര്‍ന്ന് നടന്ന ടി20 പരമ്പരയില്‍ 5.55 എക്കോണമിയില്‍ നാല് വിക്കറ്റുകളും താരം സ്വന്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.