ന്യൂഡല്‍ഹി: മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം നായകന്‍ കുമാര്‍ സംഗക്കാര രാജസ്ഥാന്‍ റോയല്‍സിന്‍റെ ഡയറക്‌ടര്‍. രാജസ്ഥാന്‍ റോയല്‍സ് ട്വീറ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ ക്രിക്കറ്റ് നിയമങ്ങള്‍ക്ക് അന്തിമ രൂപം നല്‍കുന്ന ക്ലബായ എംസിസിയുടെ പ്രസിഡന്‍റാണ് സംഗക്കാര.
-
.@KumarSanga2 speaks for the first time after being named our Director of Cricket. 💗
— Rajasthan Royals (@rajasthanroyals) January 24, 2021 " class="align-text-top noRightClick twitterSection" data="
Full story 👇#WelcomeSanga | #HallaBol
">.@KumarSanga2 speaks for the first time after being named our Director of Cricket. 💗
— Rajasthan Royals (@rajasthanroyals) January 24, 2021
Full story 👇#WelcomeSanga | #HallaBol.@KumarSanga2 speaks for the first time after being named our Director of Cricket. 💗
— Rajasthan Royals (@rajasthanroyals) January 24, 2021
Full story 👇#WelcomeSanga | #HallaBol
ഡയറക്‌ടര്‍ എന്ന നിലയില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ പരിശീലകരെ നിയമിക്കല്‍, താര ലേലത്തില്‍ സ്വീകരിക്കേണ്ട നയങ്ങള്‍, പുതിയ പ്രതിഭകളെ കണ്ടെത്തുന്നതിലും വളര്‍ത്തികൊണ്ടുവരുന്നതിലും നടപ്പാക്കേണ്ട പദ്ധതികള്‍, നാഗ്‌പൂരിലെ റോയല്‍സ് അക്കാദമിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്നിവയില്‍ സംഗക്കാര നേരിട്ടിടപെടും. വലിയ ചുമതലയാണെന്നും ഒരു അവസരമായി ഇതിനെ കാണുന്നതായും സംഗക്കാര പ്രതികരിച്ചു.
സംഗക്കാര തന്‍റെ 16 വര്‍ഷത്തെ അന്താരാഷ്‌ട്ര ക്രിക്കറ്റ് കരിയറില്‍ 28,000 റണ്‍സാണ് സ്വന്തം പേരില്‍ കുറിച്ചത്. കഴിഞ്ഞ 46 വര്‍ഷത്തിനിടെ ഏറ്റവും കൂടിയ ബാറ്റിങ് ശരാശരിയും സംഗക്കാരയുടെ പേരിലാണ്.
കൂടുതല്‍ വായനക്ക്: ഐപിഎല്ലിലും നായകൻ: സഞ്ജു സാംസൺ രാജസ്ഥാൻ റോയല്‍സ് ടീം നായകനാകും
രണ്ടാമത്തെ ഐപിഎല്‍ കിരീടം ലക്ഷ്യമിട്ട് 14ാം സീസണ് തയ്യാറെടുക്കുന്ന രാജസ്ഥാന്‍ റോയല്‍സ് നേരത്തെ മലയാളി താരം സഞ്ജു സാംസണെ നായകനാക്കിയിരുന്നു. മുന്‍ ഓസ്‌ട്രേലിയന്‍ നായകനെ പുറത്താക്കിയാണ് സഞ്ജുവിന് അവസരം നല്‍കിയത്.