ETV Bharat / sports

സന്തോഷമെന്ന് ശിഖർ ധവാൻ; ലങ്കന്‍ പര്യടനം പുതുമുഖങ്ങള്‍ക്കൊപ്പം

കേരളത്തില്‍ വേരുകളുള്ള ദേവ്‌ദത്ത് പടിക്കല്‍ ഉള്‍പ്പടെ അഞ്ച് പുതുമുഖങ്ങളാണ് ലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ സംഘത്തിലുള്ളത്

author img

By

Published : Jun 11, 2021, 5:35 PM IST

lankan tour and dhawan news  lankan tour and team india news  ലങ്കന്‍ പര്യടനവും ടീം ഇന്ത്യയും വാര്‍ത്ത  ലങ്കന്‍ പര്യടനവും ഇന്ത്യന്‍ ടീമും വാര്‍ത്ത
ശിഖര്‍ ധവാന്‍

ന്യൂഡല്‍ഹി: ലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ സംഘത്തിന്‍റെ നായകനായി പ്രഖ്യാപിച്ച ശേഷം ശിഖര്‍ ധവാന്‍റെ ആദ്യ പ്രതികരണം പുറത്ത്. ഇന്ത്യന്‍ സംഘത്തെ നയിക്കാന്‍ അവസരം ലഭിച്ചതില്‍ സന്തോഷിക്കുന്നതായി ധവാന്‍ പറഞ്ഞു.

35 വയസുള്ള ധവാന്‍ 34 ടെസ്റ്റും 145 ഏകദിനങ്ങളും 65 ടി20യും ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടുണ്ട്. പേസര്‍ ഭുവനേശ്വർ കുമാറാണ് ഉപനായകന്‍. കെ ഗൗതം, ദേവ്ദത്ത് പടിക്കല്‍, നിതീഷ് റാണ, റിതുരാജ് ഗെയ്‌ക്‌വാദ്, ചേതൻ സക്കറിയ എന്നിവര്‍ക്ക് നീലക്കുപ്പായത്തില്‍ അരങ്ങേറാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്. ഐപിഎല്ലിലെ തകര്‍പ്പന്‍ പ്രകടനത്തിന് ശേഷമാണ് അഞ്ച് പേര്‍ക്കും ഇന്ത്യന്‍ ടീമിലേക്ക് അവസരം വന്നിരിക്കുന്നത്.

ശിഖര്‍ ധവാന്‍ ഫയല്‍ ചിത്രം.

Also read: യൂറോയില്‍ സ്പെയിന്‍ എങ്ങനെ ; പ്രവചനവുമായി ലൂയിസ് ഗാർസിയ

ജൂലൈ 13 മുതൽ കൊളംബോയില്‍ ടീം ഇന്ത്യ മൂന്ന് വീതം ഏകദിനവും ടി20യും കളിക്കും. പരമ്പരക്കായി സമാന്തര ടീമിനെയാണ് ബിസിസിഐ ഒരുക്കിയത്. വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘം ഇംഗ്ലണ്ട് പര്യടനത്തിലായതിനാലാണ് സമാന്തര സംഘത്തെ ബിസിസിഐ നിയോഗിച്ചത്. കോലിയുടെ നേതൃത്വത്തിലുള്ള സംഘം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരകളും കളിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.