ബ്രിസ്റ്റണ്‍: ആവേശപ്പോരാട്ടത്തിനൊടുവിൽ ഇന്ത്യ- ഇംഗ്ലണ്ട് വനിത ടെസ്റ്റ് സമനിലയിൽ അവസാനിച്ചു. അരങ്ങേറ്റക്കാരായ സ്നേഹ റാണയും തനിയ ഭാട്ടിയയും ചേർന്ന് പടുത്തുയർത്തിയ 104 റണ്‍സിന്‍റെ അപരാജിത ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ടിന്‍റെ മികവിലാണ് ഇന്ത്യ സമനില പിടിച്ചെടുത്തത്.
-
That was some batting from Sneh Rana & Taniya Bhatia who showed resilience to help #TeamIndia secure a draw🔝
— BCCI Women (@BCCIWomen) June 19, 2021 " class="align-text-top noRightClick twitterSection" data="
Top-notch effort from 🇮🇳.👏🏻 #ENGvIND
Sneh Rana - 8️⃣0️⃣*
Taniya Bhatia - 4️⃣4️⃣*
Their partnership 🤝🏻 - 1️⃣0️⃣4️⃣*
OUTSTANDING 👌🏻💪🏻
Scorecard 👉 https://t.co/Em31vo4nWB pic.twitter.com/oHYcqciFAM
">That was some batting from Sneh Rana & Taniya Bhatia who showed resilience to help #TeamIndia secure a draw🔝
— BCCI Women (@BCCIWomen) June 19, 2021
Top-notch effort from 🇮🇳.👏🏻 #ENGvIND
Sneh Rana - 8️⃣0️⃣*
Taniya Bhatia - 4️⃣4️⃣*
Their partnership 🤝🏻 - 1️⃣0️⃣4️⃣*
OUTSTANDING 👌🏻💪🏻
Scorecard 👉 https://t.co/Em31vo4nWB pic.twitter.com/oHYcqciFAMThat was some batting from Sneh Rana & Taniya Bhatia who showed resilience to help #TeamIndia secure a draw🔝
— BCCI Women (@BCCIWomen) June 19, 2021
Top-notch effort from 🇮🇳.👏🏻 #ENGvIND
Sneh Rana - 8️⃣0️⃣*
Taniya Bhatia - 4️⃣4️⃣*
Their partnership 🤝🏻 - 1️⃣0️⃣4️⃣*
OUTSTANDING 👌🏻💪🏻
Scorecard 👉 https://t.co/Em31vo4nWB pic.twitter.com/oHYcqciFAM
മൂന്നാം സെഷനിൽ ഇന്ത്യ 75 റണ്‍സിന്‍റെ ലീഡിൽ നിൽക്കുമ്പോഴാണ് ഇരുവരും ഒരുമിച്ചത്. പീന്നീടങ്ങോട്ട് കണ്ടത് സ്നേഹയും തനിയയും ചേർന്ന് നടത്തിയ അസാധാരണ ചെറുത്തുനിൽപ്പാണ്. 154 പന്തുകൾ നേരിട്ട സ്നേഹ 80 റൺസ് നേടി. 88 പന്തിൽ നിന്ന് 44 റൺസ് ആണ് തനിയ നേടിയത്.
രണ്ട് ഇന്നിംഗ്‌സിലും അർധ ശതകം നേടിയ ഇന്ത്യയുടെ അരങ്ങേറ്റക്കാരി ഷെഫാലി വർമയാണ് കളിയിലെ താരം. ആദ്യ ഇന്നിംഗ്‌സിൽ 96 റൺസും രണ്ടാം ഇന്നിംഗ്‌സിൽ 63 റണ്‍സുമാണ് ഷെഫാലി നേടിയത്.
Also Read: അരങ്ങേറ്റ ടെസ്റ്റില്‍ ഷഫാലി അടിച്ചെടുത്തത് ലോക റെക്കോർഡുകള്‍
അവസാന ദിനം ഒരു വിക്കറ്റ് നഷ്ടത്തിൽ 83 എന്ന നിലയിൽ ഫോളോഓണ്‍ പുനരാരംഭിച്ച ഇന്ത്യയ് വേണ്ടി ദീപ്തി ശർമ അർധ ശതകം കണ്ടെത്തി.
168 ബോളിൽ 54 റണ്‍സ് അണ് ദീപ്തി നേടിയത്. എന്നാൽ ദീപ്‌തി ശർമ പുറത്തായതിന് ശേഷം ഇന്ത്യൻ മധ്യനിര തകർന്നടിയുകയായിരുന്നു. ഇംഗ്ലണ്ടിന് വേണ്ടി രണ്ടാം ഇന്നിംഗ്‌സിലും സോഫിയ എക്ലിസ്റ്റണ്‍ നാല് വിക്കറ്റുകൾ നേടി.
നാറ്റ് ഷിവർ രണ്ടും ഹെതർ നൈറ്റും കാതെറിനും ഓരോ വിക്കറ്റുകൾ വീതം നേടി. ഇന്ത്യ- ഇംഗ്ലണ്ട് വനിതകളുടെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ജൂണ്‍ 27ന് തുടങ്ങും. മൂന്ന് ടി20കളും ഇന്ത്യ ഇംഗ്ലണ്ടിൽ കളിക്കുന്നുണ്ട്.