ETV Bharat / sports

അലന്‍ ബോര്‍ഡര്‍ പുരസ്‌കാരം സ്‌റ്റീവ്‌ സ്‌മിത്തിന്; മികച്ച ഓസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍

പേസര്‍ പാറ്റ് കമ്മിന്‍സിനെ 12 വോട്ടുകള്‍ക്ക് മറികടന്നാണ് കഴിഞ്ഞ വര്‍ഷത്തെ മികച്ച ക്രിക്കറ്റര്‍ക്കുള്ള ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ അലന്‍ ബോര്‍ഡര്‍ പുരസ്‌കാരം സ്‌റ്റീവ് സ്‌മിത്ത് സ്വന്തമാക്കിയത്

author img

By

Published : Feb 6, 2021, 6:09 PM IST

Updated : Feb 6, 2021, 6:29 PM IST

സ്‌മിത്തിന് പുരസ്‌കാരം വാര്‍ത്ത  അലന്‍ ബോര്‍ഡര്‍ പുരസ്‌കാരം വാര്‍ത്ത  award for smith news  alan border award news
സ്‌റ്റീവ്‌ സ്‌മിത്ത്

സിഡ്‌നി: ഈ വര്‍ഷത്തെ മികച്ച ഓസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍ക്കുള്ള അലന്‍ ബോര്‍ഡര്‍ പുരസ്‌കാരം സ്വന്തമാക്കി മുന്‍ നായകന്‍ സ്റ്റീവ്‌ സ്‌മിത്ത്. 12 വോട്ടുകള്‍ക്ക് ഉപനായകന്‍ പാറ്റ് കമ്മിന്‍സിനെ മറികടന്നാണ് സ്‌മിത്തിന്‍റെ നേട്ടം. സ്‌മിത്ത് 126ഉം കമ്മിന്‍സ് 114ഉം വോട്ടുകള്‍ സ്വന്തമാക്കി. മൂന്നാം തവണയാണ് സ്‌മിത്ത് പുരസ്‌കാരത്തിന് അര്‍ഹനാകുന്നത്. നാല് തവണ പുരസ്‌കാരം സ്വന്തമാക്കിയ റിക്കി പോണ്ടിങ്ങും മൈക്കിള്‍ ക്ലാര്‍ക്കുമാണ് സ്‌മിത്തിനേക്കാള്‍ കൂടുതല്‍ തവണ പുരസ്‌കാരം സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം സ്‌മിത്തിനെ ഒരു വോട്ടിന് മറികടന്ന് ഡേവിഡ് വാര്‍ണര്‍ അവാര്‍ഡ് നേടിയിരുന്നു. കൊവിഡ് പിടിമുറുക്കിയ കഴിഞ്ഞ കലണ്ടര്‍ വര്‍ഷം നാല് വീതം സെഞ്ച്വറിയും അര്‍ദ്ധസെഞ്ച്വറിയുമാണ് സ്‌മിത്ത് നേടിയത്.

കൂടുതല്‍ വായനക്ക്: റൂട്ടിന് ഡബിള്‍ സെഞ്ച്വറി; ഇംഗ്ലണ്ടിന് കൂറ്റന്‍ സ്‌കോര്‍

ഇത്തവണ അവാര്‍ഡ് തന്നെ തേടിയെത്തുമെന്ന് കരുതിയില്ലെന്ന് പ്രഖ്യാപനത്തിന് ശേഷം സ്‌മിത്ത് പ്രതികരിച്ചു. മാര്‍നസ് ലബുഷെയിന്‍, പാറ്റ് കമ്മിന്‍സ് എന്നിവര്‍ക്കാണ് കൂടുതല്‍ സാധ്യത കല്‍പ്പിച്ചത്. ഇരുവരും കഴിഞ്ഞ വര്‍ഷം അസാധ്യ പ്രകടനമാണ് പുറത്തെടുത്തത്. മൂന്നാം തവണയും അലന്‍ ബോര്‍ഡര്‍ പുരസ്‌കാരം സ്വന്തമാക്കാനായതില്‍ ആഹ്ളാദമുണ്ടെന്നും സ്‌മിത്ത് കൂട്ടിച്ചേര്‍ത്തു.

മികച്ച വനിതാ താരത്തിനുള്ള ബെലിന്‍ഡ ക്ലാര്‍ക്ക് പുരസ്‌കാരം ബെത് മൂണി സ്വന്തമാക്കി. എല്ലാ ഫോര്‍മാറ്റിലുമായി 555 റണ്‍സ് കഴിഞ്ഞ വര്‍ഷം സ്വന്തം പേരില്‍ കുറിച്ച മൂണിക്ക് 60 വോട്ടുകള്‍ ലഭിച്ചു. രണ്ടാം സ്ഥാനത്തുള്ള മെഗ് ലാനിങ്ങിനേക്കാള്‍ രണ്ട് വോട്ടിന്‍റെ കുറവാണ് മൂണിക്കുള്ളത്. ടി20 പ്ലെയര്‍ ഓഫ്‌ ദി ഇയര്‍ പുരസ്‌കാരവും മൂണി സ്വന്തമാക്കി. ഓസ്‌ട്രേലിയയില്‍ നടന്ന വനിത ടി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് സ്വന്തമാക്കിയ മൂണി ഇന്ത്യക്കെതിരായ ഫൈനല്‍ പോരാട്ടത്തില്‍ അര്‍ദ്ധസെഞ്ച്വറിയോടെ 78 റണ്‍സ് അടിച്ച് കൂട്ടിയിരുന്നു. പുരുഷ ടി20 പ്ലെയര്‍ ഓഫ്‌ ദി ഇയര്‍ പുരസ്‌കാരം ആഷ്‌ടണ്‍ അഗര്‍ സ്വന്തമാക്കി.

Last Updated : Feb 6, 2021, 6:29 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.