കാണ്‍പൂർ: ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ വൃദ്ധിമാൻ സാഹക്ക് പരിക്ക്. കഴുത്തിനേറ്റ പരിക്ക് മൂലം ഇന്ത്യ ന്യൂസിലാൻഡ് ടെസ്റ്റ് പരമ്പരയിലെ മൂന്നാം ദിനം താരം കളിക്കാനിറങ്ങിയിരുന്നില്ല. പകരം ബാക്കപ്പ് വിക്കറ്റ് കീപ്പറായ കെഎസ് ഭരതാണ് ഇന്ത്യയുടെ വിക്കറ്റ് കാക്കുന്നത്.
മൂന്നാം ദിനം മത്സരം ആരംഭിച്ചപ്പോൾ സാഹ കളത്തിലുണ്ടായിരുന്നില്ല. തുടർന്ന് താരത്തിന് എന്തുപറ്റി എന്ന ആരാധകരുടെ ചോദ്യത്തിന് ബി.സി.സി.ഐ തന്നെയാണ് ഉത്തരവുമായി രംഗത്തെത്തിയത്. സാഹയുടെ കഴുത്തിൽ നീർക്കെട്ടുണ്ട്. മെഡിക്കൽ സംഘം അദ്ദേഹത്തെ പരിശോധിക്കുകയാണ്. സാഹക്ക് പകരം ശ്രീകർ ഭരത് വിക്കറ്റ് കീപ്പറാകും, ബിസിസിഐ അറിയിച്ചു.
-
UPDATE - Wriddhiman Saha has stiffness in his neck. The BCCI medical team is treating him and monitoring his progress. KS Bharat will be keeping wickets in his absence.#INDvNZ @Paytm
— BCCI (@BCCI) November 27, 2021 " class="align-text-top noRightClick twitterSection" data="
">UPDATE - Wriddhiman Saha has stiffness in his neck. The BCCI medical team is treating him and monitoring his progress. KS Bharat will be keeping wickets in his absence.#INDvNZ @Paytm
— BCCI (@BCCI) November 27, 2021UPDATE - Wriddhiman Saha has stiffness in his neck. The BCCI medical team is treating him and monitoring his progress. KS Bharat will be keeping wickets in his absence.#INDvNZ @Paytm
— BCCI (@BCCI) November 27, 2021
ALSO READ: India vs New Zealand: മത്സരത്തിലേക്ക് തിരിച്ചെത്തി ഇന്ത്യ, ന്യൂസിലൻഡിന് രണ്ട് വിക്കറ്റ് നഷ്‌ടം
ഋഷഭ് പന്തിന് വിശ്രമം അനുവദിച്ചതോടെയാണ് സാഹയെ ടീമിൽ പരിഗണിച്ചത്. 37 കാരനായ സാഹ കുറച്ചുകാലമായി പരിക്കിന്‍റെ പിടിയിലാണ്. കൂടാതെ താരം മോശം ഫോമിലുമാണ് കളിക്കുന്നത്. പരിക്ക് ഗുരുതരമാണെങ്കിൽ താരം പര്യടനത്തിൽ നിന്ന് പുറത്തായേക്കും.