ETV Bharat / sports

ബാലസോര്‍ ട്രെയിന്‍ ദുരന്തം: ഞെട്ടലില്‍ കായിക ലോകവും, ദുഃഖം രേഖപ്പെടുത്തി വിരാട് കോലിയും അഭിനവ് ബിന്ദ്രയും അടക്കമുള്ള താരങ്ങള്‍

ഹൃദയഭേദകമായ വാര്‍ത്തയാണ് ഒഡിഷയില്‍ നിന്നും കേള്‍ക്കുന്നതെന്ന് അഭിനവ് ബിന്ദ്ര.

odisha train accident  train accident  odisha train tragedy  balasore train accident  balasore train tragedy  virat kohli on odisha train accident  ബാലസോര്‍ ട്രെയിന്‍ ദുരന്തം  ട്രെയിന്‍ ദുരന്തം  ഒഡിഷ ട്രെയിന്‍ ദുരന്തം  ബാലസോര്‍ ട്രെയിന്‍ ട്രെയിന്‍ അപകടം  അഭിനവ് ബിന്ദ്ര  വിരാട് കോലി
Virat kohli and Abhinav bindra
author img

By

Published : Jun 3, 2023, 2:01 PM IST

ഹൈദരാബാദ്: ഒഡിഷയിലെ ബാലസോറിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി ഇന്ത്യന്‍ കായിക താരങ്ങള്‍. ഒളിമ്പിക് മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്ര, ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ വിരാട് കോലി, ശ്രേയസ് അയ്യര്‍, മുന്‍ താരങ്ങളായ വിരേന്ദര്‍ സെവാഗ്, ഇര്‍ഫാന്‍ പത്താന്‍ ഉള്‍പ്പെടയുള്ള പ്രമുഖരാണ് അനുശോചനം രേഖപ്പെടുത്തിയത്. ബാലസോറിലെ ബഹനാഗ സ്റ്റേഷന് സമീപം ഇന്നലെ രാത്രിയിലാണ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്.

  • Heartbreaking news from Odisha about the devastating train accident. My heart goes out to all those affected and their loved ones during this incredibly difficult time. Please, let's all extend our support and prayers to them. May the injured recover swiftly.

    — Abhinav A. Bindra OLY (@Abhinav_Bindra) June 3, 2023 " class="align-text-top noRightClick twitterSection" data=" ">

ബെംഗളൂരു-ഹൗറ സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ് പാളം തെറ്റി മറിയുകയും അതിലേക്ക് ഷാലിമാർ-ചെന്നൈ സെൻട്രൽ കോറോമണ്ഡല്‍ എക്‌സ്പ്രസ് ട്രെയിന്‍ ഇടിച്ചുകയറുകയുമായിരുന്നു. കൂട്ടിയിടിയുടെ ആഘാതത്തില്‍ കോറോമണ്ഡല്‍ എക്‌സ്‌പ്രസിന്‍റെ ബോഗികള്‍ ട്രെയിനില്‍ നിന്നും വേര്‍പ്പെട്ട് നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ്‌ ട്രെയിന് മേല്‍ പതിക്കുകയായിരുന്നു. അപകടത്തില്‍ ഇതുവരെ 260-ഓളം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 900-ലധികം പേര്‍ പരിക്കുകളോടെ ചികിത്സയിലാണെന്നാണ് പുറത്തുവരുന്ന വിവരം.

  • Saddened to hear about the tragic train accident in Odisha. My thoughts and prayers go out to the families who lost their loved ones and wishing a speedy recovery to the injured.

    — Virat Kohli (@imVkohli) June 3, 2023 " class="align-text-top noRightClick twitterSection" data=" ">

'ഹൃദയഭേദകമായ വാര്‍ത്തയാണ് ഒഡിഷയില്‍ നിന്നും കേള്‍ക്കുന്നത്. ഈ സമയത്ത് ദുരിത ബാധിതര്‍ക്കൊപ്പം നില്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ' ഒളിമ്പ്യന്‍ അഭിനവ് ബിന്ദ്ര ട്വിറ്ററില്‍ കുറിച്ചു.

  • Shocking visuals from Odisha. Praying for those affected by the tragic train accident 🙏

    — Shreyas Iyer (@ShreyasIyer15) June 3, 2023 " class="align-text-top noRightClick twitterSection" data=" ">

'ഒഡിഷയിലുണ്ടായ ദാരുണമായ ട്രെയിൻ അപകടത്തെ കുറിച്ച് കേട്ടപ്പോൾ ദുഃഖമുണ്ട്. എന്‍റെ ചിന്തകളും പ്രാർഥനകളും അവരുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കൊപ്പമാണ്. പരിക്കേറ്റവർക്ക് വേഗത്തിൽ സുഖം പ്രാപിക്കാന്‍ സാധിക്കട്ടെ' ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി ട്വീറ്റ് ചെയ്‌തു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പങ്കെടുക്കാനായി ഇംഗ്ലണ്ടിലെത്തിയ ഇന്ത്യന്‍ ടീമിനൊപ്പമാണ് താരം ഇപ്പോള്‍.

  • Extremely sad hearing about this tragic train accident involving Coromandel Express in Odisha.

    Condolences to all families who have lost their loved ones and prayers for quick recovery of those injured. https://t.co/9foYqHybNa

    — Virender Sehwag (@virendersehwag) June 3, 2023 " class="align-text-top noRightClick twitterSection" data=" ">

'ഒഡിഷയില്‍ നിന്നും പുറത്തുവരുന്ന ദ്യശ്യങ്ങള്‍ ഞെട്ടിക്കുന്നത്' എന്നായിരുന്നു ഇന്ത്യന്‍ താരം ശ്രേയസ് അയ്യരുടെ പ്രതികരണം. അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തുന്നതായി വിരേന്ദര്‍ സെവാഗും, ഹൃദയഭേദകമായ വാര്‍ത്തയാണിതെന്ന് ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താനും പറഞ്ഞു.

ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് റെയില്‍വേ മന്ത്രി: ബാലസോര്‍ ട്രെയിന്‍ ദുരന്തത്തിന്‍റെ മൂലകാരണം കണ്ടെത്താന്‍ കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവ് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. റെയില്‍ സുരക്ഷ കമ്മീഷണറുടെ നേതൃത്വത്തില്‍ സ്വതന്ത്രമായ അന്വേഷണം നടത്താനാണ് തീരുമാനം. അപകടസ്ഥലം സന്ദര്‍ശിച്ച് രക്ഷാപ്രവര്‍ത്തനം നടത്തുന്നവരുമായി സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് കേന്ദ്രമന്ത്രി ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടത്.

  • Heart wrenching news coming from Odisha. My thoughts and prayers for the families who lost their lives in this horrific train accident. #OdishaTrainTragedy

    — Irfan Pathan (@IrfanPathan) June 3, 2023 " class="align-text-top noRightClick twitterSection" data=" ">

ഇന്ന് രാവിലെയായിരുന്നു അദ്ദേഹം സംഭവസ്ഥലം സന്ദര്‍ശിച്ചത്. നേരത്തെ, അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും ധനസാഹയം നല്‍കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. ട്രെയിന്‍ ദുരന്തത്തില്‍ ജീവന്‍ നഷ്‌ടമായവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും നിസാരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായമായി നല്‍കുമെന്നാണ് അശ്വിനി വൈഷ്‌ണവ് അറിയിച്ചത്.

അതേസമയം, അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ ഒഡിഷയില്‍ ഇന്ന് ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് ആഘോഷപരിപാടികള്‍ ഒന്നും നടത്തില്ലെന്ന് മുഖ്യമന്ത്രി നവീന്‍ പട്‌നായിക് അറിയിച്ചു. അദ്ദേഹവും മറ്റ് മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കുമൊപ്പം അപകടസ്ഥലം സന്ദര്‍ശിച്ചിരുന്നു.

Also Read : ബാലസോര്‍ അപകടം: അനുശോചിച്ച് ചിരഞ്ജീവിയും ജൂനിയര്‍ എന്‍ടിആറും അടക്കമുള്ള സിനിമ ലോകം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.