സിഡ്‌നി : ഓസ്ട്രേലിയയിൽ കൊവിഡ് ബാധ ഉയരുന്ന സാഹചര്യത്തില്‍ ഇന്ത്യയുമായുള്ള വനിത ക്രിക്കറ്റ് പരമ്പരകളുടെ വേദി മാറ്റി. സിഡ്‌നി, മെൽബണ്‍, പെർത്ത് എന്നിവിടുങ്ങളിൽ നടത്താൻ തീരുമാനിച്ചിരുന്ന മത്സരങ്ങളാണ് മാറ്റിയത്.
ഏകദിന ടി20 പരമ്പരകളും ഡേനൈറ്റ് ടെസ്റ്റും മാറ്റിവച്ചിട്ടുണ്ട്. ഡേനൈറ്റ് ടെസ്റ്റും ടി20 പരമ്പരയും ഗോൾഡ് കോസ്റ്റിലേക്കാണ് മാറ്റിയത്.
ഏകദിന പരമ്പര സിഡ്‌നിയിൽ നിന്ന് ക്വീൻസ്‌ലാൻഡിലെ കരാര സ്റ്റേഡിയത്തിലേക്ക് മാറ്റി. ഞായറാഴ്‌ച വൈകുന്നേരമാണ് ഇന്ത്യൻ ടീം ഓസ്ട്രേലിയയിലേക്ക് യാത്ര തിരിക്കുക. തുടർന്ന് രണ്ടാഴ്‌ച ടീം അംഗങ്ങൾ ക്വാറന്‍റീനിൽ കഴിയും.
ALSO READ: മൂർച്ച കൂട്ടി മഞ്ഞപ്പട ; അൽവാരോ വാസ്കെസ് കേരള ബ്ലാസ്റ്റേഴ്‌സിലേക്ക്
സെപ്റ്റംബർ 19ന് ഏകദിന മത്സരത്തോടെയാണ് ഇന്ത്യൻ ടീമിന്‍റെ ഓസീസ് പര്യടനം ആരംഭിക്കുക. സെപ്തംബർ 22, 24 തിയ്യതികളില്‍ അടുത്ത ഏകദിനങ്ങൾ നടക്കും.
സെപ്റ്റംബർ 30ന് പെർത്തിൽ ഡേനൈറ്റ് ടെസ്റ്റ് മത്സരം ആരംഭിക്കും. ഒക്ടോബർ 7, 9, 11 തിയ്യതികളിലായാണ് ടി-20 പരമ്പര.