ETV Bharat / sports

ഈഡനില്‍ സൂര്യകുമാര്‍ - വെങ്കിടേഷ് വെടിക്കെട്ട് ; വിന്‍ഡീസിന് 185 റണ്‍സ് വിജയലക്ഷ്യം - സൂര്യകുമാര്‍ യാദവ്

31 പന്തില്‍ 65 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍

india vs west indies  india vs west indies 3rd-t20  ഇന്ത്യ-വെസ്റ്റ്ഇന്‍ഡീസ്  സൂര്യകുമാര്‍ യാദവ്  വെങ്കിടേഷ് അയ്യർ
ഈഡനില്‍ സൂര്യകുമാര്‍ - വെങ്കിടേഷ് വെടിക്കെട്ട്; വിന്‍ഡീസിന് 185 റണ്‍സ് വിജയലക്ഷ്യം
author img

By

Published : Feb 20, 2022, 9:35 PM IST

കൊല്‍ക്കത്ത : ഇന്ത്യയ്‌ക്കെതിരായ മൂന്നാം ടി20 മത്സരത്തില്‍ വെസ്റ്റ്‌ഇന്‍ഡീസിന് 185 റണ്‍സിന്‍റെ വിജയ ലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റുചെയ്യാനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തിലാണ് 184 റണ്‍സെടുത്തത്.

അവസാന ഓവറുകളില്‍ കത്തിക്കയറിയ സൂര്യകുമാര്‍ യാദവ് - വെങ്കിടേഷ് അയ്യര്‍ സഖ്യമാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്. 31 പന്തില്‍ 65 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവാണ് ടോപ് സ്‌കോറര്‍.

ഏഴ് സിക്‌സും ഒരു ഫോറുമാണ് താരം അടിച്ച് കൂട്ടിയത്. വെങ്കിടേഷ് അയ്യര്‍ 19 പന്തില്‍ 35 റണ്‍സെടുത്തു. നാല് ഫോറുകളും രണ്ട് സിക്‌സുമാണ് താരം പറത്തിയത്. അഞ്ചാം വിക്കറ്റില്‍ പുറത്താവാതെ നിന്ന ഇരുവരും 37 പന്തില്‍ നിന്ന് 91 റണ്‍സാണ് ഇന്ത്യന്‍ ടോട്ടലിലേക്ക് ചേര്‍ത്തത്.

റിതുരാജ് ഗെയ്‌ഗ്വാദ് (8 പന്തില്‍ 4), ഇഷാന്‍ കിഷന്‍ (31 പന്തില്‍ 34), ശ്രേയസ് അയ്യര്‍ (16 പന്തില്‍ 25), രോഹിത് ശര്‍മ (15 പന്തില്‍ 7), എന്നിങ്ങനെയാണ് പുറത്തായ താരങ്ങളുടെ സംഭാവന.

വിന്‍ഡീസിനായി ജേസണ്‍ ഹോള്‍ഡര്‍, ഹെയ്ഡന്‍ വാല്‍ഷ്, റൊമാരിയോ ഷെപ്പേർഡ്, റോസ്റ്റണ്‍ ചേസ്, ഡൊമനിക് ഡ്രെക്സ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്‌ത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.