ETV Bharat / sports

ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് ബോളിങ് ; രാഹുൽ ത്രിപാഠിക്ക് അരങ്ങേറ്റം - Rahul Tripathi

ഹർഷൽ പട്ടേലിന് പകരം പേസർ അർഷദീപ് സിങ് പ്ലെയിങ് ഇലവനിൽ ഇടംനേടി

INDIA VS SRILANKA  ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് ബോളിങ്  ഇന്ത്യ ശ്രീലങ്ക ടി20  ഇന്ത്യ  ശ്രീലങ്ക  ടി20  രാഹുൽ ത്രിപാഠി  Rahul Tripathi  അർഷദീപ് സിങ്
ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് ബോളിങ്
author img

By

Published : Jan 5, 2023, 7:17 PM IST

പൂനെ : ശ്രീലങ്കക്കെതിരായ രണ്ടാം ടി20 മത്സരത്തിൽ ഇന്ത്യക്ക് ബോളിങ്. ടോസ് നേടിയ നായകൻ ഹാർദിക് പാണ്ഡ്യ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യക്കായി രാഹുൽ ത്രിപാഠി ഇന്നത്തെ മത്സരത്തിൽ അരങ്ങേറ്റം കുറിക്കും. സഞ്ജു സാംസണിന് പകരക്കാരനായാണ് ത്രിപാഠിയെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയത്.

അതേസമയം ഹർഷൽ പട്ടേലിന് പകരം പേസർ അർഷദീപ് സിങ്ങും പ്ലെയിങ് ഇലവനിൽ മടങ്ങിയെത്തി. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യത്തേതില്‍ തകർപ്പൻ ജയം നേടിയ ഇന്ത്യ പരമ്പര സ്വന്തമാക്കാനുറച്ചാണ് ഇറങ്ങുന്നത്. ഇന്നത്തെ മത്സരത്തിൽ ജയിച്ചാൽ ഇന്ത്യക്ക് പരമ്പര നേടാനാകും.

പ്ലെയിങ് ഇലവൻ

ഇന്ത്യ: ഇഷാൻ കിഷൻ, ശുഭ്‌മാൻ ഗിൽ, സൂര്യകുമാർ യാദവ്, രാഹുൽ ത്രിപാഠി, ഹാർദിക് പാണ്ഡ്യ, ദീപക് ഹൂഡ, അക്‌സർ പട്ടേൽ, ശിവം മാവി, ഉമ്രാൻ മാലിക്, അർഷ്ദീപ് സിങ്, യുസ്‌വേന്ദ്ര ചാഹൽ

ശ്രീലങ്ക: പാത്തും നിസങ്ക, കുശാൽ മെൻഡിസ്, ധനഞ്ജയ ഡിസിൽവ, ചരിത് അസലങ്ക, ഭാനുക രാജപക്‌സെ, ദസുൻ ശനക, വനിന്ദു ഹസരംഗ, ചാമിക കരുണരത്‌നെ, മഹീഷ് തീക്ഷണ, കസുൻ രജിത, ദിൽഷൻ മധുശങ്ക

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.