ETV Bharat / sports

IND VS SL: സെഞ്ച്വറി ഇല്ലാതെ കോലി, അടിച്ചു പറത്തി പന്ത്; ഒന്നാം ദിനം ഇന്ത്യക്ക് മികച്ച സ്‌കോർ - ഇന്ത്യ ശ്രീലങ്ക ടെസ്റ്റ് സ്കോർ

ഏകദിന ശൈലിയിൽ ബാറ്റ് വീശിയ പന്ത് 97 പന്തിൽ ഒൻപത് ഫോറിന്‍റെയും നാല് സിക്‌സിന്‍റെയും അകമ്പടിയോടെ 96 റണ്‍സ് നേടി പുറത്തായി

IND VS SLINDIA VS SRI LANKA TEST FIRST DAY SCORE  INDIA VS SRI LANKA TEST  IND VS SL  VIRAT KOHLI  India 357/6 at stumps on day 1 in first Test against Sri Lanka  VIRAT KOHLI 100 TEST  സെഞ്ച്വറി ഇല്ലാതെ കോലി  ഇന്ത്യ ശ്രീലങ്ക ടെസ്റ്റ്  ഇന്ത്യ ശ്രീലങ്ക ടെസ്റ്റ് സ്കോർ  ഇന്ത്യ ശ്രീലങ്ക ടെസ്റ്റ് ആദ്യ ദിനം ഇന്ത്യ മികച്ച നിലയിൽ
IND VS SL: സെഞ്ച്വറി ഇല്ലാതെ കോലി, അടിച്ചു പറത്തി പന്ത്; ഒന്നാം ദിനം ഇന്ത്യക്ക് മികച്ച സ്‌കോർ
author img

By

Published : Mar 4, 2022, 6:14 PM IST

മൊഹാലി: ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ആദ്യ ദിനം സ്റ്റംപെടുക്കുമ്പോൾ ഇന്ത്യ ഭേദപ്പെട്ട നിലയിൽ. ആദ്യ ദിനം അവസാനിക്കുമ്പോൾ ആറ് വിക്കറ്റ് നഷ്‌ടത്തിൽ 357 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 45 റണ്‍സുമായി രവീന്ദ്ര ജഡേജയും, 10 റണ്‍സുമായി ആറ് അശ്വിനുമാണ് ക്രീസിൽ.

ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യക്കായി നായകൻ രോഹിത് ശർമ്മയും മായങ്ക് അഗർവാളും ചേർന്ന് മോശമല്ലാത്ത തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് ആദ്യവിക്കറ്റിൽ 52 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കി. രോഹിത് ശർമ്മയുടെ (29) വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്‌ടമായത്. രോഹിത്തിന് ശേഷം ക്രീസിലെത്തിയ ഹനുമാൻ വിഹാരി മികച്ച ഫോമിൽ തന്നെ ബാറ്റ് വീശി.

എന്നാൽ സ്കോർ 80ൽ നിൽക്കെ മികച്ച ഷോട്ടുകളുമായി കളംപിടിച്ച മയാങ്കിനെ(33) എംബുല്‍ഡെനിയ എൽബിയിൽ കുരുക്കി. പിന്നാലെ 100-ാം ടെസ്റ്റിനായി കളത്തിലിറങ്ങിയ വിരാട് കോലിയും ഹനുമാൻ വിഹാരിയും ചേർന്ന് സ്കോർ ഉയർത്തി. ഇരുവരും ചേർന്ന് ഇന്ത്യൻ ടോട്ടൽ 150 കടത്തി. ഇതിനിടെ വിഹാരി അർധ ശതകം പൂർത്തിയാക്കുകയും ചെയ്‌തു.

100-ാം ടെസ്റ്റിൽ സെഞ്ച്വറി പ്രതീക്ഷിച്ചിരുന്ന ആരാധകരെ ഞെട്ടിച്ചുകൊണ്ട് അർധ ശതകത്തിന് തൊട്ടുമുൻപായി കോലി(45) പുറത്തായി. ലസിത് എംബുൽദെനിയ കോലിയെ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. തൊട്ട് പിന്നാലെ തന്നെ ഹനുമാൻ വിഹാരിയും(58) പുറത്തായി.

തകർത്തടിച്ച് പന്ത്

തുടർന്ന് അഞ്ചാം വിക്കറ്റിൽ ഒന്നിച്ച റിഷഭ് പന്ത് - ശ്രേയസ് അയ്യർ കൂട്ടുെകട്ട് സ്കോർ ഉയർത്തി. ഏകദിനശൈലിയിലാണ് പന്ത് ബാറ്റ് വീശിയത്. ഇതിനിടെ പന്തിന് മികച്ച പിന്തുണ നൽകിയിരുന്ന ശ്രേയസ് അയ്യരെ(27) സിൽവ പുറത്താക്കി. എന്നാൽ പിന്നീട് ക്രീസിലെത്തിയ ജഡേജയെ കൂട്ടുപിടിച്ച് പന്ത് തകർത്തടി തുടർന്നു. ഇരുവരും ആറാം വിക്കറ്റിൽ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയർത്തി.

ALSO READ: 100-ാം ടെസ്റ്റില്‍ ചരിത്രം കുറിച്ച് കോലി, 8000 റൺ ക്ലബിൽ

എന്നാൽ ടീം സ്കോർ 332ൽ നിൽക്കെ സെഞ്ച്വറിക്ക് തൊട്ടരികെ പന്തിനെ ഇന്ത്യക്ക് നഷ്‌ടമായി. 97 പന്തിൽ ഒൻപത് ഫോറിന്‍റെയും നാല് സിക്‌സിന്‍റെയും അകമ്പടിയോടെ 96 റണ്‍സ് താരം ഇതിനകം അടിച്ചു കൂട്ടിയിരുന്നു. പിന്നാലെ ക്രീസിലെത്തിയ അശ്വിനെ കൂട്ടുപിടിച്ച് ജഡേജ സ്കോർ ഉയർത്തി.

ശ്രീലങ്കക്കായി ലസിത് എംബുല്‍ദെനിയ രണ്ട് വിക്കറ്റെടുത്തപ്പോള്‍ സുരംഗ ലക്മല്‍, വിശ്വ ഫെര്‍ണാണ്ടോ, ലാഹിരു കുമാര, ധനഞ്ജയ ഡി സില്‍വ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.