ബെംഗളൂരു : ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ മികച്ച നിലയില്‍. രണ്ടാം ദിനം ഡിന്നറിന് പിരിയുമ്പോള്‍ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ അഞ്ചുവിക്കറ്റ് നഷ്‌ടത്തില്‍ 199 റണ്‍സ് എന്ന നിലയിലാണ്. ഇന്ത്യയുടെ ആകെ ലീഡ് 342 റണ്‍സായി.
മായങ്ക് അഗര്‍വാള്‍ (22), രോഹിത് ശര്‍മ (46), ഹനുമ വിഹാരി (35), വിരാട് കോലി (13), ഋഷഭ് പന്ത് (50) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്‌ടമായത്. 18 റണ്‍സോടെ ശ്രേയസ് അയ്യരും 10 റണ്‍സുമായി രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍.
തുടര്‍ച്ചയായ രണ്ടാം ഇന്നിംഗ്‌സിലും ഓപ്പണർ മായങ്ക് അഗർവാൾ നിരാശപ്പെടുത്തി. സ്‌കോര്‍ ബോര്‍ഡില്‍ 42 റണ്‍സ് മാത്രമുള്ളപ്പോഴാണ് മായങ്ക് മടങ്ങുന്നത്. അഞ്ച് ബൗണ്ടറികള്‍ നേടി ആത്മവിശ്വാസത്തിലായിരുന്നു താരം. എന്നാല്‍ എംബുല്‍ഡെനിയയുടെ പന്തില്‍ പന്തില്‍ ധനഞ്ജയ ഡിസില്‍വയ്ക്ക് ക്യാച്ച് നല്‍കി. പിന്നാലെ രോഹിത്തും മടങ്ങി. ധനഞ്ജയയുടെ പന്തില്‍ എയ്ഞ്ചയോ മാത്യൂസിന് ക്യാച്ച്.
-
FIFTY!@RishabhPant17 surpasses Kapil Dev to score the fastest 50 by an Indian in Test cricket. It has come off 28 deliveries.
— BCCI (@BCCI) March 13, 2022 " class="align-text-top noRightClick twitterSection" data="
Take a bow, Rishabh 👏💪💥
Live - https://t.co/t74OLq7xoO #INDvSL @Paytm pic.twitter.com/YcpJf2sp2H
">FIFTY!@RishabhPant17 surpasses Kapil Dev to score the fastest 50 by an Indian in Test cricket. It has come off 28 deliveries.
— BCCI (@BCCI) March 13, 2022
Take a bow, Rishabh 👏💪💥
Live - https://t.co/t74OLq7xoO #INDvSL @Paytm pic.twitter.com/YcpJf2sp2HFIFTY!@RishabhPant17 surpasses Kapil Dev to score the fastest 50 by an Indian in Test cricket. It has come off 28 deliveries.
— BCCI (@BCCI) March 13, 2022
Take a bow, Rishabh 👏💪💥
Live - https://t.co/t74OLq7xoO #INDvSL @Paytm pic.twitter.com/YcpJf2sp2H
രോഹിത് - വിഹാരി സഖ്യം 56 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മൂന്നാമതായി ക്രീസിലെത്തിയ വിഹാരിക്കും പിടിച്ചുനില്‍ക്കാനായില്ല. 35 റണ്‍സ് മാത്രമെടുത്ത താരത്തെ ജമവിക്രമ ബൗള്‍ഡാക്കി. കോലി ജയവിക്രമയുടെ തന്നെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി.
അതിവേഗ അർദ്ധ സെഞ്ച്വറിയുമായി പന്ത്
വിക്കറ്റ് കീപ്പർ - ബാറ്റർ ഋഷഭ് പന്ത് ടെസ്‌റ്റിലെ ഇന്ത്യൻ ബാറ്ററുടെ ഏറ്റവും വേഗമേറിയ അർദ്ധ സെഞ്ച്വറി സ്വന്തമാക്കി. വെറും 28 പന്തില്‍ ഏഴുഫോറും രണ്ട് സിക്‌സും സഹിതം അര്‍ദ്ധ സെഞ്ച്വറിയിലെത്തിയത്. 1982-ല്‍ പാകിസ്‌താനെതിരെ 30 പന്തില്‍ അര്‍ദ്ധ സെഞ്ച്വറി തികച്ച കപില്‍ ദേവിന്‍റെ റെക്കോഡാണ് മറികടന്നത്.