ETV Bharat / sports

India vs Sri Lanka Score Updates : വരിഞ്ഞുമുറുക്കി ലങ്കന്‍ സ്‌പിന്നര്‍മാര്‍ ; രോഹിത്തിന് അര്‍ധ സെഞ്ചുറി, കഷ്‌ടിച്ച് ഇരുനൂറ് കടന്ന് ഇന്ത്യ - Charith Asalanka

Top Scorer Rohit Sharma : ഏഷ്യ കപ്പ് സൂപ്പര്‍ ഫോറില്‍ ശ്രീലങ്കയ്‌ക്ക് എതിരായ മത്സരത്തില്‍ ഇന്ത്യയുടെ ടോപ് സ്‌കോററായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ

India vs Sri Lanka score updates  India vs Sri Lanka  Rohit Sharma  Dasun Shanaka  ദുനിത് വെല്ലലഗെ  ചരിത് അസലങ്ക  Charith Asalanka  രോഹിത് ശര്‍മ
India vs Sri Lanka score updates
author img

By ETV Bharat Kerala Team

Published : Sep 12, 2023, 7:40 PM IST

കൊളംബോ : ഏഷ്യ കപ്പ് (Asia Cup 2023) സൂപ്പർ 4 മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരെ ശ്രീലങ്കയ്‌ക്ക് 214 റണ്‍സിന്‍റെ വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യ 49.1 ഓവറില്‍ 213 റണ്‍സിന് ഓള്‍ ഔട്ടായി (India vs Sri Lanka Score Updates).അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് (Rohit Sharma) ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

48 പന്തുകളില്‍ 7 ഫോറുകളും രണ്ട് സിക്‌സും സഹിതം 53 റണ്‍സാണ് രോഹിത് നേടിയത്. കെഎല്‍ രാഹുല്‍ (44 പന്തുകളില്‍ 39), ഇഷാന്‍ കിഷന്‍ (61 പന്തുകളില്‍ 33), അക്‌സര്‍ പട്ടേല്‍ (36 പന്തില്‍ 26) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം നടത്തിയ മറ്റ് താരങ്ങള്‍.

ലങ്കന്‍ സ്‌പിന്നര്‍മാരാണ് ഇന്ത്യന്‍ ബാറ്റിങ് നിരയെ പൊളിച്ചടുക്കിയത്. അഞ്ച് വിക്കറ്റുകള്‍ വീഴ്‌ത്തി ദുനിത് വെല്ലലഗെ (Dunith Wellalage), നാല് വിക്കറ്റുകള്‍ നേടിയ ചരിത് അസലങ്ക (Charith Asalanka) എന്നിവരുടെ പ്രകടനം ലങ്കയ്‌ക്ക് നിര്‍ണായകമായി. ഭേദപ്പെട്ട തുടക്കത്തിന് ശേഷമായിരുന്നു ഇന്ത്യ തകര്‍ന്നത്.

പേസര്‍മാര്‍ എറിഞ്ഞ ആദ്യ പത്ത് ഓവറുകളില്‍ വിക്കറ്റ് നഷ്‌ടപ്പെടുത്താതെ ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശുഭ്‌മാന്‍ ഗില്ലും ചേര്‍ന്ന് 65 റണ്‍സ് ടീം ടോട്ടലില്‍ ചേര്‍ത്തിരുന്നു. എന്നാല്‍ സ്‌പിന്നര്‍മാര്‍ എത്തിയതോടെ കളി തിരിഞ്ഞു. തന്‍റെ ആദ്യ ഓവറുകളിലായി ശുഭ്‌മാന്‍ ഗില്‍, വിരാട് കോലി, രോഹിത് ശര്‍മ എന്നിവരെ ദുനിത് വെല്ലലഗെ തിരിച്ചയച്ചു. ഗില്ലിനെ (19) ബൗള്‍ഡാക്കിക്കൊണ്ടായിരുന്നു താരം ലങ്കയ്‌ക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്.

ആദ്യ വിക്കറ്റില്‍ 80 റണ്‍സായിരുന്നു രോഹിത്-ഗില്‍ സഖ്യം നേടിയത്. പാകിസ്ഥാനെതിരായ കഴിഞ്ഞ മത്സരത്തില്‍ അപരാജിത സെഞ്ചുറി നേടിയ കോലിക്ക് 12 പന്തുകളില്‍ നിന്നായി മൂന്ന് റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. ദസുന്‍ ഷാനകയാണ് താരത്തെ പിടികൂടിയത്.

ഇതിനിടെ അര്‍ധ സെഞ്ചുറി തികച്ച രോഹിത്തിനേയും ദുനിത് വെല്ലലഗെ തിരിച്ചയച്ചതോടെ ഇന്ത്യ 15.1 ഓവറില്‍ മൂന്നിന് 91 റണ്‍സ് എന്ന നിലയില്‍ പരുങ്ങലിലായി. തുടര്‍ന്ന് ഒന്നിച്ച ഇഷാന്‍ കിഷനും കെഎല്‍ രാഹുലും ശ്രദ്ധയോടെ ബാറ്റ് വീശി. ടീം സ്‌കോര്‍ 150 കടന്നതിന് പിന്നാലെ രാഹുലിനെ സ്വന്തം പന്തില്‍ പിടികൂടിക്കൊണ്ട് വെല്ലലഗെ അപകടമൊഴിവാക്കി.

നാലാം വിക്കറ്റില്‍ 63 റണ്‍സാണ് ഇഷാനൊപ്പം രാഹുല്‍ ചേര്‍ത്തത്. ഇതിന് ശേഷം ഇഷാന്‍റെ ചെറുത്തുനില്‍പ്പ് ചരിത് അസലങ്ക അവസാനിപ്പിച്ചപ്പോള്‍ ഹാര്‍ദിക് പണ്ഡ്യയെ (18 പന്തുകളില്‍ 5) കുശാല്‍ മെന്‍ഡിസിന്‍റെ കയ്യിലെത്തിച്ച് ദുനിത് വെല്ലലഗെ അഞ്ച് വിക്കറ്റ് തികച്ചു. രവീന്ദ്ര ജഡേജ (12 പന്തുകളില്‍ 4) ജസ്‌പ്രീത് ബുംറ (12 പന്തുകളില്‍ 5), കുല്‍ദീപ് യാദവ് (ഒരു പന്തില്‍ 0) എന്നിവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല.

ALSO READ: Rohit Sharma Most Sixes In Asia Cup : പറത്തിയത് ഒരൊറ്റ സിക്‌സര്‍ ; ഹിറ്റ്‌മാന്‍റെ കൂടെ പോന്നത് രണ്ട് റെക്കോഡുകള്‍

ചരിത് അസലങ്കയ്‌ക്കായിരുന്നു വിക്കറ്റ്. വാലറ്റത്ത് ചെറുത്തുനിന്ന അക്‌സര്‍ പട്ടേലിന്‍റെ പ്രകടനമാണ് ഇന്ത്യയെ ഇരുനൂറ് കടത്തിയത്. അവസാന ഓവറിന്‍റെ ആദ്യ പന്തില്‍ താരം മടങ്ങിയതോടെ ഇന്ത്യന്‍ ഇന്നിങ്സും അവസാനിച്ചു. മുഹമ്മദ് സിറാജ് (19 പന്തുകളില്‍ 5) പുറത്താവാതെ നിന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.