ETV Bharat / sports

India vs Sri Lanka Asia Cup 2023 Final Preview ഏഷ്യ കപ്പില്‍ എട്ടാം കിരീടം തേടി ഇന്ത്യ; എതിരാളികള്‍ ശ്രീലങ്ക, കലാശപ്പോരിലും ഒഴിയാത മഴ ഭീഷണി - മഹീഷ് തീക്ഷണ

India vs Sri Lanka Asia Cup Final Weather Report ഏഷ്യ കപ്പ് ക്രിക്കറ്റിലെ ഇന്ത്യ-ശ്രീലങ്ക ഫൈനല്‍ മത്സരത്തിനും മഴ ഭീഷണി.

India vs Sri Lanka Asia Cup Final Weather Report  IND vs SL Asia Cup Final Injury Updates  IND vs SL  India vs Sri Lanka  India vs Sri Lanka Asia Cup 2023 Final Preview  where to Watch IND vs SL Asia Cup Final  ഏഷ്യ കപ്പ് 2023  ഇന്ത്യ vs ശ്രീലങ്ക  മഹീഷ് തീക്ഷണ  അക്‌സര്‍ പട്ടേല്‍
India vs Sri Lanka Asia Cup 2023 Final Preview
author img

By ETV Bharat Kerala Team

Published : Sep 16, 2023, 7:49 PM IST

കൊളംബോ: ഏഷ്യ കപ്പ് (Asia Cup 2023) ക്രിക്കറ്റിന് നാളെ തിരശീല വീഴും. ഇന്ത്യയും നിലവിലെ ചാമ്പ്യന്മാരായ ശ്രീലങ്കയുമാണ് (India vs Sri Lanka) കലാശപ്പോരില്‍ ഏറ്റുമുട്ടുന്നത്. കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് മത്സരം നടക്കുക (India vs Sri Lanka Asia Cup 2023 Final Preview).

സൂപ്പര്‍ ഫോറില്‍ കളിച്ച രണ്ട് മത്സരങ്ങള്‍ വീതം വിജയിച്ചാണ് ഇന്ത്യയും ശ്രീലങ്കയും ഫൈനലിന് യോഗ്യത ഉറപ്പിച്ചത്. റണ്‍റേറ്റിന്‍റെ അടിസ്ഥാനത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനക്കാരായപ്പോള്‍ രണ്ടാമതായിരുന്നു സഹ ആതിഥേയര്‍ കൂടിയായ ശ്രീലങ്ക. സൂപ്പര്‍ ഫോറില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ വിജയം ഇന്ത്യയ്‌ക്കൊപ്പമായിരുന്നു.

എന്നാല്‍ ഇന്ത്യയ്‌ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ലങ്കയ്‌ക്ക് കഴിഞ്ഞിരുന്നു. സ്വന്തം കാണികള്‍ക്ക് മുന്നില്‍ നാളെയും ലങ്കയെ മറികടക്കുക ഇന്ത്യയ്‌ക്ക് അത്ര എളുപ്പമാവില്ല. ടൂര്‍ണമെന്‍റിന്‍റെ ചരിത്രത്തില്‍ ഇന്ത്യ എട്ടാം കിരീടവും ലങ്ക തങ്ങളുടെ ഏഴാം കിരീടവുമാണ് കൊളംബോയില്‍ ലക്ഷ്യം വയ്‌ക്കുന്നത്.

ഒഴിയാത്ത മഴ ഭീഷണി (India vs Sri Lanka Asia Cup Final Weather Report): ഏഷ്യ കപ്പില്‍ ശ്രീലങ്കയില്‍ നടന്ന മത്സരങ്ങളില്‍ ഉടനീളം കളിച്ച മഴ ഫൈനലിനും ഭീഷണി ഉയര്‍ത്തുന്നുണ്ട്. ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം കൊളംബോയില്‍ ഞായറാഴ്‌ച 90 ശതമാനമാണ് മഴ പ്രവചിച്ചിരിക്കുന്നത്.

മഴ മുന്നില്‍ കണ്ട് ഫൈനലിനായി തൊട്ടടുത്ത ദിവസം (സെപ്റ്റംബര്‍ 18 തിങ്കളാഴ്‌ച) ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ റിസര്‍വ് ഡേ ആയി പ്രഖ്യാപിച്ചിട്ടുണ്ട്. മഴയെത്തുടര്‍ന്ന് മത്സരം മുടങ്ങുന്ന സാഹചര്യമുണ്ടായാല്‍, നിര്‍ത്തിയിടത്ത് നിന്ന് തന്നെയാവും തിങ്കളാഴ്‌ച കളി പുനരാരാംഭിക്കുക. മത്സരം നടക്കാതിരുന്നാല്‍ ഇരു ടീമുകളെയും സംയുക്ത വിജയികളായി പ്രഖ്യാപിക്കും.

പരിക്കിന്‍റെ തിരിച്ചടി (IND vs SL Asia Cup Final Injury Updates): ഫൈനലിനിറങ്ങും മുമ്പ് ഇരു ടീമുകള്‍ക്ക് പരിക്കും തിരിച്ചടി നല്‍കിയിട്ടുണ്ട്. ഇന്ത്യയ്‌ക്ക് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേലിനെ നഷ്‌ടമായപ്പോള്‍ സ്‌പിന്നര്‍ മഹീഷ് തീക്ഷണയാണ് ലങ്കന്‍ സ്‌ക്വാഡില്‍ നിന്നും പുറത്തായത്.

ബംഗ്ലാദേശിനെതിരായ സൂപ്പര്‍ ഫോര്‍ മത്സരത്തിനിടെയുണ്ടായ വിവിധ പരിക്കുകളാണ് അക്‌സറിന് (Axar Patel) തിരിച്ചടിയായത്. വലത് തുടയ്‌ക്കേറ്റ പരിക്കാണ് മഹീഷിന് വിനയായത്. ഈ വര്‍ഷം ഇതേവരെ ഏകദിനത്തില്‍ ലങ്കയ്‌ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്‌ത്തിയ താരം കൂടിയാണ് മഹീഷ് തീക്ഷണ (Maheesh Theekshana).

മത്സരം കാണാന്‍ (where to Watch IND vs SL Asia Cup Final): ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏഷ്യ കപ്പ് 2023 ഫൈനല്‍ ടെലിവിഷനില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലാണ് തത്സമയ സംപ്രേഷണം ചെയ്യുന്നത്. ഓണ്‍ലൈനായി ഡിസ്‌നി + ഹോട്‌സ്റ്റാര്‍ ആപ്പിലൂടെയും വെബ്‌ സൈറ്റിലൂടെയും മത്സരം കാണാം.

ALSO READ: Nasser Hussain on India cricket team 'രോഹിത്തും കോലിയും ഒക്കെയുണ്ട്, പക്ഷെ...'; ലോകകപ്പിലെ വെല്ലുവിളി ചൂണ്ടിക്കാട്ടി നാസര്‍ ഹുസൈന്‍

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.