ETV Bharat / sports

IND vs SA : ഇന്ത്യ ലീഡ് തിരിച്ച് പിടിച്ചു; രണ്ടാം ദിനം അവസാനിക്കുമ്പോള്‍ ഓപ്പണര്‍മാര്‍ പുറത്ത് - IND vs SA 2nd Test day 2 Highlights

ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്‌കോറായ 202ന് മറുപടിക്കിറങ്ങിയ പ്രോട്ടീസ് 27 റണ്‍സിന്‍റെ ലീഡ് നേടി 229 റണ്‍സിനാണ് പുറത്തായത്.

India vs South Africa  IND vs SA 2nd Test day 2 Highlights  ഇന്ത്യ -ദക്ഷിണാഫ്രിക്ക
IND vs SA : ഇന്ത്യ ലീഡ് തിരിച്ച് പിടിച്ചു; രണ്ടാം ദിനം അവസാനിക്കുമ്പോള്‍ ഓപ്പണര്‍മാര്‍ പുറത്ത്
author img

By

Published : Jan 4, 2022, 10:04 PM IST

ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഇന്ത്യയ്‌ക്ക് ഓപ്പണര്‍മാരെ നഷ്ടമായി. രണ്ടാം ദിന മത്സരം അവസാനിക്കുമ്പോള്‍ 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 85 റണ്‍സെന്ന നിലയിലാണ് ഇന്ത്യ.

നിലവില്‍ 58 റണ്‍സിന്‍റെ ലീഡാണ് സന്ദര്‍ശകര്‍ക്കുള്ളത്. ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ (8), മായങ്ക് അഗര്‍വാള്‍ (23) എന്നിവരാണ് തിരിച്ച് കയറിയത്. ചേതേശ്വര്‍ പൂജാര (35), അജിങ്ക്യ രഹാനെ (11) എന്നിവരാണ് പുറത്താവാതെ നില്‍ക്കുന്നത്.

ദക്ഷിണാഫ്രിക്കയ്‌ക്കായി മാര്‍ക്കോ ജാന്‍സണ്‍, ഡ്യൂവാന്‍ ഒലിവിയർ എന്നിവര്‍ ഒരോ വിക്കറ്റുകള്‍ വീഴ്‌ത്തി.

നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്‌കോറായ 202ന് മറുപടിക്കിറങ്ങിയ പ്രോട്ടീസ് 27 റണ്‍സിന്‍റെ ലീഡ് നേടി 229 റണ്‍സിനാണ് പുറത്തായത്. 17.5 ഓവറില്‍ 61 റണ്‍സ് വഴങ്ങി ഏഴ്‌ വിക്കറ്റ് വീഴ്‌ത്തിയ ശാര്‍ദുല്‍ താക്കൂറിന്‍റെ പ്രകടനമാണ് ഇന്ത്യയ്‌ക്ക് മുതല്‍ക്കൂട്ടയാത്. മുഹമ്മദ് ഷമി രണ്ടും, ജസ്‌പ്രീത് ബുംറ ഒരു വിക്കറ്റും നേടി.

also read: SA Vs IND: വാണ്ടറേഴ്‌സില്‍ ശാര്‍ദുലിന്‍റെ മിന്നല്‍; അപൂര്‍വ്വ നേട്ടങ്ങള്‍

118 പന്തില്‍ 62 നേടിയ കീഗൻ പീറ്റേഴ്സണാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. 60 പന്തില്‍ 51 റണ്‍സെടുത്ത തെംബ ബാവുമയും വാലറ്റത്ത് ചെറുത്ത് നില്‍പ്പ് നടത്തിയ മാർക്കോ ജാൻസൺ (21), കേശവ് മഹാരാജ് (21) എന്നിവരുടെ ലീഡ് നേടുന്നതില്‍ നിര്‍ണായകമായി.

ഡീൻ എൽഗാര്‍ (28), എയ്ഡന്‍ മാര്‍ക്രം (7), റസ്സി വാന്‍ ഡെര്‍ ദസ്സന്‍ (1) കൈല്‍ വെറെയ്ന്‍ (21), കഗിസോ റബാദ (0), ലുംഗി എന്‍ഗിഡി (0) എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ സംഭാവന. ഡ്യൂവാന്‍ ഒലിവിയർ (1) പുറത്താവാതെ നിന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.