ETV Bharat / sports

റിങ്കു സിങിന് അരങ്ങേറ്റം, സഞ്‌ജു ഇറങ്ങുമോ?; വീണ്ടും ഏകദിനത്തിന് ഇന്ത്യ നാളെ ഇറങ്ങും- സാധ്യത ഇലവന്‍ അറിയാം... - സഞ്‌ജു സാംസണ്‍ vs ദക്ഷിണാഫ്രിക്ക

India vs South Africa 1st ODI preview: ഇന്ത്യ- ദക്ഷിണാഫ്രിക്ക ഒന്നാം ഏകദിനം നാളെ ജോഹന്നാസ്‌ബെര്‍ഗില്‍. കെഎല്‍ രാഹുലിന് കീഴിലാണ് സന്ദര്‍ശര്‍ കളിക്കുന്നത്.

Where to Watch India vs South Africa 1st ODI  India ODI squad vs South Africa  India vs South Africa 1st ODI preview  India vs South Africa  India probable playing XI vs South Africa  ഇന്ത്യ vs ദക്ഷിണാഫ്രിക്ക  ഇന്ത്യ vs ദക്ഷിണാഫ്രിക്ക പ്രിവ്യൂ  Sanju Samson  സഞ്‌ജു സാംസണ്‍ vs ദക്ഷിണാഫ്രിക്ക  ഇന്ത്യ vs ദക്ഷിണാഫ്രിക്ക മത്സരം കാണാന്‍
India vs South Africa 1st ODI preview India probable playing XI vs South Africa
author img

By ETV Bharat Kerala Team

Published : Dec 16, 2023, 7:51 PM IST

ജോഹന്നാസ്‌ബെര്‍ഗ്: ഇന്ത്യ- ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്‌ക്ക് നാളെ തുടക്കം. ആദ്യ മത്സരം ജോഹന്നാസ്‌ബെര്‍ഗിലെ വാണ്ടറേഴ്‌സ് സ്റ്റേഡിയത്തില്‍ നടക്കും. ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് ഒന്നരയ്‌ക്കാണ് കളി ആരംഭിക്കുക. ഏകദിന ലോകകപ്പ് ഫൈനലിലെ തോല്‍വിയ്‌ക്ക് ശേഷം ഇതാദ്യമായാണ് ഇന്ത്യ ഫോര്‍മാറ്റില്‍ കളിക്കാന്‍ ഇറങ്ങുന്നത്. (India vs South Africa 1st ODI preview)

രോഹിത് ശര്‍മയുടെ അഭാവത്തില്‍ കെഎല്‍ രാഹുലാണ് (KL Rahul) നേതൃത്വം. നേരത്തെ സൂര്യകുമാര്‍ യാദവിന് കീഴില്‍ ടി20 പരമ്പര കളിച്ചതില്‍ നിന്നും വ്യത്യസ്‌തമായ ടീമുമായാണ് ഇന്ത്യ ഏകദിനത്തിനിറങ്ങുന്നത്. ഏകദിന ലോകകപ്പിലും എഷ്യ കപ്പിലും പുറത്തിരിക്കേണ്ടി വന്ന മലയാളി താരം സഞ്‌ജു സാംസണും (Sanju Samson) യുസ്‌വേന്ദ്ര ചാഹലും സ്‌ക്വാഡിന്‍റെ ഭാമാണ്.

ടി20സെന്‍സേഷന്‍ റിങ്കു സിങ് ഇന്ത്യയ്‌ക്കായി ഏകദിന അരങ്ങേറ്റം നടത്തുമെന്ന സൂചന ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ നല്‍കിയിട്ടുണ്ട്. മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്ത സമ്മേളനത്തില്‍ ഇതു സംബന്ധിച്ച രാഹുലിന്‍റെ വാക്കുകള്‍ ഇങ്ങിനെ...

'ടി20 പരമ്പരയില്‍ മികച്ച പ്രകടനമായിരുന്നു റിങ്കു നടത്തിയത്. മത്സരത്തെക്കുറിച്ച് തികഞ്ഞ അവബോധത്തോടെയാണ് അവന്‍ കളിച്ചത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഫോർമാറ്റുകളിലുടനീളം അവന്‍ മികച്ച പ്രകടനമാണ് നടത്തിയത്. ഏകദിന പരമ്പരയിലും അവന് അവന്‍റെ അവസരമുണ്ടാവും'- രാഹുല്‍ പറഞ്ഞു.

മത്സരത്തില്‍ ഇന്ത്യയുടെ സാധ്യത ഇലവന്‍ പരിശോധിക്കാം....

റുതുരാജ് ഗെയ്‌ക്‌വാദും സായ് സുദര്‍ശനും ഒപ്പണിങ്ങിന് ഇറങ്ങാനാണ് സാധ്യത. വണ്‍ഡൗണായി ശ്രേയസ് അയ്യര്‍ എത്തിയേക്കും. ആദ്യ ഏകദിനത്തിനുള്ള സ്‌ക്വാഡില്‍ മാത്രമാണ് ശ്രേയസ് ഉള്‍പ്പെട്ടിട്ടുള്ളത്. തുടര്‍ന്ന് ടെസ്റ്റ് ടീമിനൊപ്പം ചേരുന്ന താരം പ്ലേയിങ് ഇലവനില്‍ ഉറപ്പാണ്.

നാലാം നമ്പറിനായി സഞ്‌ജു സാംസണും തിലക് വര്‍മയും തമ്മിലാണ് മത്സരം. അഞ്ചാം നമ്പറില്‍ ക്യാപ്റ്റന്‍ രാഹുല്‍ എത്തും. വിക്കറ്റ് കീപ്പറുടെ റോളും താരം തന്നെയാവും കൈകാര്യം ചെയ്യുക. ഫിനിഷറുടെ റോളില്‍ റിങ്കു ഇറങ്ങുമ്പോള്‍ ഏഴാം നമ്പറില്‍ വാഷിങ്‌ടണ്‍/ സുന്ദര്‍ അക്‌സര്‍ പട്ടേല്‍ എന്നിവരില്‍ ഒരാളുണ്ടാവും. അക്‌സറിനാണ് മുന്‍ തൂക്കം.

സ്‌പെഷ്യലിസ്റ്റ് സ്‌പിന്നറായി കുല്‍ദീപ് യാദവ് തുടര്‍ന്നേക്കും. യുസ്‌വേന്ദ്ര ചാഹലിനെ പരിഗണിക്കുമോയെന്ന് കണ്ട് തന്നെ അറിയണം. മുകേഷ് കുമാര്‍, ആവേശ് ഖാന്‍, അര്‍ഷ്‌ദീപ് സിങ് എന്നിവര്‍ക്കാവും പേസ് യൂണിറ്റിന്‍റെ ചുമതല. ( India probable playing XI vs South Africa).

മത്സരം കാണാനുള്ള വഴി: ഇന്ത്യ- ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര ടെലിവിഷനില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലാണ് ലഭ്യമാവുക. ഓണ്‍ലൈനായി ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിലും കളി കാണാം. (Where to Watch India vs South Africa 1st ODI)

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യൻ ഏകദിന ടീം: റുതുരാജ് ഗെയ്‌ക്‌വാദ്, സായ് സുദർശൻ, തിലക് വർമ, രജത് പടിദാര്‍, റിങ്കു സിങ്, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ (ക്യാപ്റ്റന്‍/ വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പര്‍), അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹൽ, മുകേഷ് കുമാർ, അവേഷ് ഖാൻ , അർഷ്ദീപ് സിങ്, ആകാശ് ദീപ്. (India ODI squad vs South Africa).

ALSO READ: 'സഞ്ജു പോര, ക്യാപ്റ്റൻ സ്ഥാനത്ത് ബട്‌ലർ വരണം'...ശ്രീശാന്തിന്‍റെ വാദങ്ങൾ ഇങ്ങനെ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.