അഹമ്മദാബാദ്: ബാറ്റിങ്ങിലെ മെല്ലെപ്പോക്ക് കാരണം ടി20 ക്രിക്കറ്റിന് പറ്റിയ ആളല്ല താനെന്ന വിമര്‍ശനം കേള്‍ക്കേണ്ടി വന്നിട്ടുള്ള താരമാണ് ശുഭ്‌മാന്‍ ഗില്‍. എന്നാല്‍ ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ വിമര്‍ശകരുടെ എല്ലാം വായടപ്പിക്കുന്ന വെടിക്കെട്ട് ഇന്നിങ്‌സാണ് 23 കാരനായ ഗില്‍ പുറത്തെടുത്തത്. മത്സരത്തില്‍ രാജ്യാന്തര ടി20 ക്രിക്കറ്റിലെ ആദ്യ സെഞ്ച്വറിയടിച്ച ഗില്‍ ഒരു റെക്കോഡ് ബുക്കിലും തന്‍റെ പേര് ചേര്‍ത്തിരുന്നു.
കിവീസിനെതിരായ മൂന്നാം മത്സരത്തില്‍ 63 പന്ത് നേരിട്ട ഗില്‍ 12 ഫോറും 7 സിക്‌സറും ഉള്‍പ്പടെ പുറത്താകാതെ 126 റണ്‍സാണ് നേടിയത്. രാജ്യാന്തര ടി20യില്‍ ഒരു ഇന്ത്യന്‍ താരത്തിന്‍റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണിത്. ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയുടെ പേരിലുണ്ടായിരുന്ന റെക്കോഡാണ് ഇന്നലെ ഗില്‍ തിരുത്തികുറിച്ചത്.
-
Gill rises above Kohli 📈 pic.twitter.com/IryzGGTJFn
— ESPNcricinfo (@ESPNcricinfo) February 1, 2023 " class="align-text-top noRightClick twitterSection" data="
">Gill rises above Kohli 📈 pic.twitter.com/IryzGGTJFn
— ESPNcricinfo (@ESPNcricinfo) February 1, 2023Gill rises above Kohli 📈 pic.twitter.com/IryzGGTJFn
— ESPNcricinfo (@ESPNcricinfo) February 1, 2023
അഫ്‌ഗാനിസ്ഥാനെതിരെ കഴിഞ്ഞ വര്‍ഷമായിരുന്നു വിരാട് കോലി തന്‍റെ ആദ്യ അന്താരാഷ്‌ട്ര ടി20 സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ആ മത്സരത്തില്‍ 122 റണ്‍സായിരുന്നു കോലിയുടെ സമ്പാദ്യം. ഇന്നലത്തെ 126 റണ്‍സ് പ്രകടനത്തോടെ ഗില്‍ കോലിയെ പിന്തള്ളി പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് എത്തുകയായിരുന്നു.
2017ല്‍ ശ്രീലങ്കയ്‌ക്കെതിരായി നടന്ന മത്സരത്തില്‍ 118 റണ്‍സ് നേടിയ രോഹിത് ശര്‍മയാണ് പട്ടികയിലെ മൂന്നാമന്‍. സൂര്യകുമാര്‍ യാദവ് 2022ല്‍ ഇംഗ്ലണ്ടിനെതിരെ നേടിയ 117-ും, ഈ വര്‍ഷം ശ്രീലങ്കയ്‌ക്കെതിരെ നേടിയ 113 റണ്‍സുമാണ് പട്ടികയില്‍ നാലും അഞ്ചും സ്ഥാനങ്ങളില്‍.
-
The future of India - Shubman Gill.pic.twitter.com/RgYwqpHDfT
— Johns. (@CricCrazyJohns) February 1, 2023 " class="align-text-top noRightClick twitterSection" data="
">The future of India - Shubman Gill.pic.twitter.com/RgYwqpHDfT
— Johns. (@CricCrazyJohns) February 1, 2023The future of India - Shubman Gill.pic.twitter.com/RgYwqpHDfT
— Johns. (@CricCrazyJohns) February 1, 2023
ശുഭ്‌മാന്‍ ഗില്ലിന്‍റെ തകര്‍പ്പന്‍ സെഞ്ച്വറിക്കരുത്തില്‍ കിവീസിനെതിരായ മൂന്നാം ടി20യില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 234 റണ്‍സ് നേടിയിരുന്നു. 126 റണ്‍സുമായി തിളങ്ങിയ ഗില്ലിന് പുറമെ രാഹുല്‍ ത്രിപാഠി (22 പന്തില്‍ 44) സൂര്യകുമാര്‍ യാദവ് (13 പന്തില്‍ 24) ക്യാപ്‌റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ (17 പന്തില്‍ 30) എന്നിവരും തകര്‍പ്പന്‍ പ്രകടനം കാഴ്‌ചവച്ചു. ഇഷാന്‍ കിഷന്‍ ഒരു റണ്‍സ് മാത്രം നേടി മടങ്ങിയപ്പോള്‍ ഗില്ലിനൊപ്പം രണ്ട് പന്ത് നേരിട്ട് രണ്ട് റണ്‍സുമായി ദീപക് ഹൂഡ പുറത്താകാതെ നിന്നു.
-
.@ShubmanGill scored a remarkable 126* off just 63 deliveries and bagged the Player of the Match award as #TeamIndia registered a 168-run victory in the #INDvNZ T20I series decider 👏🏻👏🏻
— BCCI (@BCCI) February 1, 2023 " class="align-text-top noRightClick twitterSection" data="
Scorecard - https://t.co/1uCKYafzzD… #INDvNZ @mastercardindia pic.twitter.com/OhPzHbgxsK
">.@ShubmanGill scored a remarkable 126* off just 63 deliveries and bagged the Player of the Match award as #TeamIndia registered a 168-run victory in the #INDvNZ T20I series decider 👏🏻👏🏻
— BCCI (@BCCI) February 1, 2023
Scorecard - https://t.co/1uCKYafzzD… #INDvNZ @mastercardindia pic.twitter.com/OhPzHbgxsK.@ShubmanGill scored a remarkable 126* off just 63 deliveries and bagged the Player of the Match award as #TeamIndia registered a 168-run victory in the #INDvNZ T20I series decider 👏🏻👏🏻
— BCCI (@BCCI) February 1, 2023
Scorecard - https://t.co/1uCKYafzzD… #INDvNZ @mastercardindia pic.twitter.com/OhPzHbgxsK
ന്യൂസിലന്‍ഡിനായി മൈക്കില്‍ ബ്രേസ്‌വെല്‍, ബ്ലെയിര്‍ ടിക്‌നര്‍, ഇഷ് സോധി, ഡാരില്‍ മിച്ചല്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി. മറുപടി ബാറ്റിങ്ങില്‍ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ കിവീസിന് 66 റണ്‍സ് എടുക്കാനെ സാധിച്ചുള്ളു. നാല് വിക്കറ്റ് നേടിയ ഹാര്‍ദിക് പാണ്ഡ്യയാണ് സന്ദര്‍ശകരെ തകര്‍ത്തത്.
അര്‍ഷ്‌ദീപ് സിങ്, ഉമ്രാന്‍ മാലിക്, ശിവം മാവി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും നേടി. ജയത്തോടെ ഇന്ത്യ 2-1നാണ് മൂന്ന് മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കിയത്. നേരത്തെ റാഞ്ചിയില്‍ നടന്ന പരമ്പരയിലെ ആദ്യ മത്സരം 21 റണ്‍സിന് ന്യൂസിലന്‍ഡ് വിജയിച്ചിരുന്നു. ലഖ്‌നൗവില്‍ നടന്ന രണ്ടാമത്തെ പോരാട്ടത്തില്‍ 6 വിക്കറ്റിന് ജയം പിടിച്ചാണ് ഇന്ത്യ പരമ്പരയില്‍ വിജയ വഴിയിലേക്ക് മടങ്ങിയെത്തിയത്.
Also Read: IND VS NZ | ന്യൂസിലന്‍ഡിനെതിരെ 168 റൺസിന്‍റെ വമ്പൻ ജയം ; പരമ്പര സ്വന്തമാക്കി ഇന്ത്യ