മുംബൈ: ന്യൂസിലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്. ഉച്ചഭക്ഷണത്തിനായി പിരിയുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 142 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ഇന്ത്യക്കിപ്പോൾ 405 റണ്‍സിന്‍റെ ലീഡുണ്ട്. ക്യാപ്‌റ്റൻ വിരാട് കോലി (11) ശുഭ്മാൻ ഗിൽ(17) എന്നിവരാണ് ക്രീസിൽ.
-
That will be Lunch on Day 3 of the 2nd Test.#TeamIndia lead by 405 runs.
— BCCI (@BCCI) December 5, 2021 " class="align-text-top noRightClick twitterSection" data="
Scorecard - https://t.co/KYV5Z1jAEM #INDvNZ @Paytm pic.twitter.com/NeUkksYQxC
">That will be Lunch on Day 3 of the 2nd Test.#TeamIndia lead by 405 runs.
— BCCI (@BCCI) December 5, 2021
Scorecard - https://t.co/KYV5Z1jAEM #INDvNZ @Paytm pic.twitter.com/NeUkksYQxCThat will be Lunch on Day 3 of the 2nd Test.#TeamIndia lead by 405 runs.
— BCCI (@BCCI) December 5, 2021
Scorecard - https://t.co/KYV5Z1jAEM #INDvNZ @Paytm pic.twitter.com/NeUkksYQxC
മൂന്നാം ദിനം വിക്കറ്റ് നഷ്ടം കൂടാതെ 69 റണ്‍സ് എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് മായങ്ക് അഗർവാളിന്‍റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്.ടീം സ്കോർ 107ൽ നിൽക്കെ 62 റണ്‍സ് നേടിയ താരത്തെ പുറത്താക്കി അജാസ് പട്ടേലാണ് ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ 47 റണ്‍സെടുത്ത ചേതേശ്വർ പുജാരെയും അജാസ് തന്നെ കൂടാരം കയറ്റി.
ALSO READ: LA LIGA: ലാലിഗയിൽ അടിപതറി വമ്പൻമാർ, ബാഴ്‌സലോണക്കും അത്ലറ്റിക്കോ മാഡ്രിഡിനും തോൽവി
നേരത്തെ ഒന്നാം ഇന്നിങ്സിൽ മായങ്ക് അഗർവാളിന്‍റെ സെഞ്ചുറി മികവിൽ 325 റണ്‍സ് നേടിയ ഇന്ത്യ ന്യൂസിലൻഡിനെ 62 റണ്‍സിന് എറിഞ്ഞൊതുക്കിയിരുന്നു. 263 റണ്‍സിന്‍റെ ലീഡ് സ്വന്തമാക്കിയ ഇന്ത്യ കിവീസിനെ ഫോളോഓണിന് വിടാതെ ബാറ്റിങ്ങിനിറങ്ങി. ശുഭ്മാന്‍ ഗില്ലിന് പകരമാണ് ചേതേശ്വര്‍ പുജാരയാണ് ഓപ്പണറുടെ റോളിലെത്തിയത്.
പന്ത്രണ്ടില്‍ പന്ത്രണ്ടും അജാസിന്
ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യയുടെ പത്ത് വിക്കറ്റും വീഴ്ത്തി 'പെർഫെക്‌ട് 10' സ്വന്തമാക്കി റെക്കോഡ് ബുക്കില്‍ ഇടം നേടിയ ന്യൂസിലൻഡ് സ്‌പിന്നർ അജാസ് പട്ടേലിന് തന്നെയാണ് ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സിലെ ആദ്യം വീണ രണ്ട് വിക്കറ്റുകളും സ്വന്തമാക്കാനായത്.