ETV Bharat / sports

India vs New Zealand: ഇന്ത്യ-കിവീസ് രണ്ടാം ടെസ്റ്റ് നാളെ; കോലിക്ക് പകരം ആര് പുറത്താവും? - ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ടെസ്റ്റ്

India vs New Zealand: ആദ്യ ടെസ്റ്റ് സമനിലയില്‍ പിരിഞ്ഞതോടെ, പരമ്പര നേട്ടവും ഇതുവഴി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ വിലപ്പെട്ട പോയിന്‍റുമായിരിക്കും ഇരു സംഘവും ലക്ഷ്യം വെയ്‌ക്കുക.

India vs New Zealand  Wankhede Stadium  ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ടെസ്റ്റ്  വീരാട് കോലി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി
India vs New Zealand: ഇന്ത്യ-കിവീസ് രണ്ടാം ടെസ്റ്റ് നാളെ; കോലിക്ക് പകരം ആര് പുറത്താവും?
author img

By

Published : Dec 2, 2021, 6:46 PM IST

മുംബൈ: ഇന്ത്യ-ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തേയും അവസാനത്തേയും മത്സരം നാളെ നടക്കും. വാങ്കഡെ സ്റ്റേഡിയത്തില്‍ രാവിലെ 9.30നാണ് മത്സരം ആരംഭിക്കുക. ആദ്യ ടെസ്റ്റ് സമനിലയില്‍ പിരിഞ്ഞതോടെ, പരമ്പര നേട്ടവും ഇതുവഴി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ വിലപ്പെട്ട പോയിന്‍റുമായിരിക്കും ഇരു സംഘവും ലക്ഷ്യം വെയ്‌ക്കുക.

ആദ്യമത്സരത്തില്‍ വിശ്രമം അനുവദിച്ച ക്യാപ്റ്റന്‍ വിരാട് കോലി തിരിച്ചെത്തുന്നത് ഇന്ത്യയ്‌ക്ക് കരുത്താവും. എന്നാല്‍ ആദ്യ ടെസ്‌റ്റ് മത്സരത്തിനിറങ്ങിയ ടീമില്‍ നിന്നും ആരാവും പുറത്താവുകയെന്നത് ക്രിക്കറ്റ് ലോകത്തെ ആകാംക്ഷയിലാക്കുന്നതാണ്.

കാണ്‍പൂരിലെ അരങ്ങേറ്റ ടെസ്റ്റില്‍ മിന്നിയ ശ്രേയസ് അയ്യര്‍ ടീമില്‍ തുടര്‍ന്നേക്കും. ഇതോടെ മോശം ഫോം അലട്ടുന്ന വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ, ചേതേശ്വര്‍ പൂജാര അല്ലെങ്കില്‍ മായങ്ക് അഗര്‍വാള്‍ എന്നിവരില്‍ ആരെങ്കിലും പുറത്തിരിക്കാനാണ് സാധ്യത.

മായങ്കാണ് പുറത്താവുന്നതെങ്കില്‍ പൂജാര ഓപ്പണറായെത്തിയേക്കും. രണ്ടാം ഇന്നിങ്സില്‍ അര്‍ധ സെഞ്ച്വുറിയുമായി തിളങ്ങിയ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ മത്സരത്തിനിറങ്ങാന്‍ തയ്യാറാണെന്ന് കോലി വ്യക്തമാക്കിയിട്ട്.

മുംബൈയില്‍ മഴ ഭീഷണി?

വ്യാഴാഴ്ചയടക്കം കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി മുംബൈയില്‍ കനത്ത മഴ ലഭിക്കുന്നുണ്ട്. ഇതോടെ വാങ്കഡെയില്‍ ഇന്‍ഡോര്‍ പരിശീലനമാണ് കഴിഞ്ഞ ദിസവം ഇരു സംഘവും നടത്തിയത്. നിലവില്‍ വെള്ളിയാഴ്‌ച രാവിലെയും മുംബൈയില്‍ മഴ പ്രതീക്ഷിക്കുന്നുണ്ട്. ഇതുമൂലം ടോസ് വൈകിയേക്കാം. എന്നാല്‍ ആദ്യ ദിനം മുഴുവനും മഴയെടുത്തേക്കില്ല.

ഇന്ത്യയുടെ സാധ്യത ടീം

ശുഭ്മാൻ ഗിൽ, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, വിരാട് കോലി (ക്യാപ്റ്റൻ), ശ്രേയസ് അയ്യർ, വൃദ്ധിമാൻ സാഹ (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, രവിചന്ദ്രൻ അശ്വിൻ, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.