ETV Bharat / sports

India vs Nepal Score Updates: നൂറടിച്ച് ജയ്‌സ്വാള്‍, റിങ്കുവിന്‍റെ വെടിക്കെട്ട് ഫിനിഷിങ്..! നേപ്പാളിനെതിരെ ഇന്ത്യയ്‌ക്ക് കൂറ്റന്‍ സ്‌കോര്‍ - യശസ്വി ജയ്‌സ്വാള്‍ സെഞ്ച്വറി

India vs Nepal Score : ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് ക്വാര്‍ട്ടര്‍ ഫൈനല്‍. ഇന്ത്യയ്‌ക്കെതിരെ നേപ്പാളിന് 203 റണ്‍സ് വിജയലക്ഷ്യം.

Asian Games 2023  Asian Games 2023 Mens Cricket  India vs Nepal  Yashasvi Jaiswal Century Against Nepal  Rinku Singh Batting Against Nepal  ഏഷ്യന്‍ ഗെയിംസ്  ഏഷ്യന്‍ ഗെയിംസ് ക്രിക്ക്റ്റ്  ഇന്ത്യ നേപ്പാള്‍ ക്രിക്കറ്റ്  യശസ്വി ജയ്‌സ്വാള്‍ സെഞ്ച്വറി  ഏഷ്യന്‍ ഗെയിംസ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം
Asian Games 2023 Mens Cricket
author img

By ETV Bharat Kerala Team

Published : Oct 3, 2023, 9:01 AM IST

Updated : Oct 3, 2023, 9:14 AM IST

ഹാങ്‌ചോ: ഏഷ്യന്‍ ഗെയിംസ് (Asian Games 2023) പുരുഷ ക്രിക്കറ്റ് ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ നേപ്പാളിനെതിരെ വമ്പന്‍ സ്‌കോറുമായി ടീം ഇന്ത്യ (India vs Nepal). ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനെത്തിയ ഇന്ത്യ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 202 റണ്‍സാണ് നേടിയത്. യശസ്വി ജയ്‌സ്വാളിന്‍റെ (Yashasvi Jaiswal) തകര്‍പ്പന്‍ സെഞ്ച്വറിയും റിങ്കു സിങ്ങിന്‍റെ (Rinku Singh) വെടിക്കെട്ട് ബാറ്റിങ്ങുമാണ് ഇന്ത്യയ്‌ക്ക് മത്സരത്തില്‍ കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. തുടക്കം മുതല്‍ നേപ്പാള്‍ ബൗളര്‍മാരെ കടന്നാക്രമിച്ച ജയ്‌സ്വാള്‍ 48-ാം പന്തിലാണ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

  • One of the best innings by Yashasvi Jaiswal.

    Asian Games Quarter Finals and Yashasvi stepped up on a tough pitch. pic.twitter.com/Rl31ZENse6

    — Mufaddal Vohra (@mufaddal_vohra) October 3, 2023 " class="align-text-top noRightClick twitterSection" data=" ">

ഒന്നാം വിക്കറ്റില്‍ ക്യാപ്‌റ്റന്‍ റിതുരാജ് ഗെയ്‌ക്‌വാദ്- ജയ്‌സ്വാള്‍ സഖ്യം 9.5 ഓവറില്‍ 103 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 23 പന്തില്‍ 25 റണ്‍സ് നേടിയ റിതുരാജിനെ വീഴ്‌ത്തി ദിപേന്ദ്രസിങ് ആണ് ഇന്ത്യയ്‌ക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചത്. ഇതിന് പിന്നാലെയെത്തിയ തിലക് വര്‍മയും (2) ജിതേഷ് ശര്‍മയും അതിവേഗം മടങ്ങിയതോടെ ഇന്ത്യ പരുങ്ങലിലായി. എന്നാല്‍, മറുവശത്ത് നങ്കൂരമിട്ട് നിന്ന ജയ്‌സ്വാള്‍ ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ത്തിക്കൊണ്ടേയിരുന്നു.

മത്സരത്തില്‍ നേരിട്ട 48-ാം പന്തിലാണ് ജയ്‌സ്വാള്‍ രാജ്യാന്തര ടി20 കരിയറിലെ ആദ്യ സെഞ്ച്വറി പൂര്‍ത്തിയാക്കുന്നത്. സെഞ്ച്വറിക്ക് പിന്നാലെ തൊട്ടടുത്ത പന്തില്‍ താരം പുറത്താകുകയും ചെയ്‌തിരുന്നു. എട്ട് ഫോറും ഏഴ് സിക്‌സറും അടങ്ങിയതായിരുന്നു ജയ്‌സ്വാളിന്‍റെ ഇന്നിങ്‌സ്

  • THE HISTORICAL MOMENT:

    Yashasvi Jaiswal the youngest T20i centurion for India and the first Indian to score a hundred in a multi-sports event. pic.twitter.com/PzFVxjxrCW

പതിനേഴാം ഓവറിലെ രണ്ടാം പന്തില്‍ ദിപേന്ദ്ര സിങ്ങാണ് ജയ്‌സ്വാളിനെയും മടക്കിയത്. ജയ്‌സ്വാള്‍ മടങ്ങിയതോടെ ക്രീസിലൊന്നിച്ച ശിവം ദുബെയും (Shivam Dube) റിങ്കു സിങും ചേര്‍ന്ന് ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ത്തി. മത്സരത്തില്‍ 19 പന്ത് നേരിട്ട ശിവം ദുബെ 25 റണ്‍സ് നേടി. അവസാന ഓവറുകളില്‍ വെടിക്കെട്ട് ബാറ്റിങ് നടത്തിയ റിങ്കു സിങ് 15 പന്തില്‍ 37 റണ്‍സ് നേടി ദുബെയ്‌ക്കൊപ്പം പുറത്താകാതെ നിന്നു.

ഇന്ത്യ പ്ലേയിങ് ഇലവന്‍ (India Playing XI Against Nepal) : റിതുരാജ് ഗെയ്‌ക്‌വാദ് (ക്യാപ്‌റ്റന്‍), യശസ്വി ജയ്‌സ്വാള്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, റിങ്കു സിങ്, ശിവം ദുബെ, രവിശ്രീനിവാസന്‍ സായ് കിഷോര്‍, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, അര്‍ഷ്‌ദീപ് സിങ്, ആവേശ് ഖാന്‍.

നേപ്പാള്‍ പ്ലേയിങ് ഇലവന്‍ (Nepal Playing XI Against India): ആസിഫ് ഷെയ്ഖ് (വിക്കറ്റ് കീപ്പര്‍), കുശാൽ ഭുർട്ടൽ, ഗുൽസൻ ഝാ, സന്ദീപ് ജോറ, രോഹിത് പൗഡൽ (ക്യാപ്‌റ്റന്‍), ദിപേന്ദ്ര സിങ് എയ്‌രി, കുശാൽ മല്ല, സോംപാൽ കാമി, അബിനാഷ് ബൊഹാര, കരൺ കെ സി, സന്ദീപ് ലാമിച്ചനെ.

Last Updated : Oct 3, 2023, 9:14 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.