ETV Bharat / sports

'റെക്കോഡ് തകർന്നതില്‍ വിഷമമുണ്ട്'; സ്റ്റുവർട്ട് ബ്രോഡിനെ ‘അഭിനന്ദിച്ച്’ റോബിൻ പീറ്റേഴ്‌സൺ

ടെസ്റ്റില്‍ ഒരോവറില്‍ ഏറ്റവുമധികം റൺസ് വഴങ്ങിയ സ്റ്റുവർട്ട് ബ്രോഡിനെ ‘അഭിനന്ദിച്ച്’ നേരത്തെ ഈ റെക്കോഡ് പേറിയിരുന്ന റോബിൻ പീറ്റേഴ്‌സൺ.

india vs england  South African Spinner Robin Peterson  Robin Peterson  Stuart Broad unwanted test record  Jasprit Bumrah  ഇന്ത്യ vs ഇംഗ്ലണ്ട്  ഇംഗ്ലണ്ട് പേസർ സ്റ്റുവർട്ട് ബ്രോഡ്  സ്റ്റുവർട്ട് ബ്രോഡ്  റോബിൻ പീറ്റേഴ്‌സൺ  റോബിൻ പീറ്റേഴ്‌സൺ ട്വിറ്റര്‍  ടെസ്റ്റില്‍ ഒരോവറില്‍ ഏറ്റവുമധികം റൺസ് വഴങ്ങി സ്റ്റുവർട്ട് ബ്രോഡ്  Jasprit Bumrah test record
'റെക്കോഡ് തകർന്നതില്‍ വിഷമമുണ്ട്'; സ്റ്റുവർട്ട് ബ്രോഡിനെ ‘അഭിനന്ദിച്ച്’ റോബിൻ പീറ്റേഴ്‌സൺ
author img

By

Published : Jul 3, 2022, 11:06 AM IST

കേപ് ടൗണ്‍: ടെസ്റ്റ് ക്രിക്കറ്റില്‍ ഒരോവറില്‍ ഏറ്റവുമധികം റൺസ് വിട്ടുകൊടുത്തെന്ന മോശം റെക്കോഡ് തലയിലായതിന് പിന്നാലെ ഇംഗ്ലണ്ട് പേസർ സ്റ്റുവർട്ട് ബ്രോഡിനെ ‘അഭിനന്ദിച്ച്’ ദക്ഷിണാഫ്രിക്കയുടെ മുൻ സ്‌പിന്നര്‍ റോബിൻ പീറ്റേഴ്‌സൺ. തന്‍റെ റെക്കോഡ് തകർന്നതില്‍ വിഷമമുണ്ടെന്ന് റോബിൻ പീറ്റേഴ്‌സൺ ട്വീറ്റ് ചെയ്‌തു.

  • Sad to lose my record today 😜 oh well, records are made to be broken I guess. Onto the next one 🏏 #ENGvIND

    — Robin John Peterson (@robbie13flair) July 2, 2022 " class="align-text-top noRightClick twitterSection" data=" ">

റെക്കോഡുകൾ തകർപ്പെടാനുള്ളതാണ്. തല്‍സ്ഥാനത്തേക്ക് മറ്റൊരാളെത്തും എന്ന് ഓര്‍മിപ്പിച്ചുകൂടിയാണ് പീറ്റേഴ്‌സൺ ബ്രോഡിനെ കളിയാക്കിയും അഭിനന്ദിച്ചും രംഗത്തെത്തിയത്. 2003ല്‍ വെസ്റ്റ്‌ഇന്‍ഡീസിനെതിരെ ഒരോവറില്‍ 28 റണ്‍സ് വഴങ്ങിയാണ് ആർക്കും വേണ്ടാത്ത മോശം റെക്കോഡ് പീറ്റേഴ്‌സൺ നേടിയത്. ജോഹാനാസ്‌ബെർഗിൽ വെസ്റ്റ്‌ഇൻഡീസ് ഇതിഹാസം ബ്രയാൻ ലാറയായിരുന്നു പീറ്റേഴ്‌സണെ പഞ്ഞിക്കിട്ടത്.

തുടര്‍ന്ന് 2013ലും 2020ലും ഈ റെക്കോഡിന് മറ്റ് രണ്ട് അവകാശികളുമെത്തി. ആദ്യം ഇംഗ്ലീഷ്‌ പേസര്‍ ജെയിംസ് ആൻഡേഴ്‌സണാണ് പീറ്റേഴ്‌സണൊപ്പം പിടിച്ചത്. പെർത്തിൽ നടന്ന മത്സരത്തിൽ ജോർജ് ബെയ്‌ലി ആൻഡേഴ്‌സണിന്‍റെ ഒരോവറില്‍ 28 റൺസാണ് അടിച്ചെടുത്തത്. തുടര്‍ന്ന് 2020ല്‍ ജോ റൂട്ടിനെതിരെ ദക്ഷിണാഫ്രിക്കന്‍ താരം കേശവ് മഹാരാജും 28 റണ്‍സ് നേടി.

എഡ്‌ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ഇന്ത്യയ്‌ക്കെതിരെ 35 റണ്‍സ് വഴങ്ങിയതോടെയാണ് മോശം റെക്കോഡ് ബ്രോഡിന്‍റെ തലയിലായത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ ജസ്‌പ്രീത് ബുംറയാണ് സ്റ്റുവർട്ട് ബ്രോഡിനെ അടിച്ച് തകര്‍ത്തത്. ഇന്ത്യൻ ഇന്നിങ്ങ്‌സിൽ സ്റ്റുവർട്ട് ബ്രോഡ് എറിഞ്ഞ 84-ാം ഓവറിലായിരുന്നു ബുംറയുടെ സംഹാര താണ്ഡവം.

also read: യുവരാജിന് പിന്നാലെ ബുമ്രയുടെയും ബാറ്റിന്‍റെ ചൂടറിഞ്ഞ് സ്റ്റുവര്‍ട്ട് ബ്രോഡ്; ടെസ്റ്റിലും ടി20യിലും നാണക്കേടിന്‍റെ റെക്കോഡ്

ആദ്യ പന്തില്‍ തന്നെ ബുംറ ബൗണ്ടറി നേടി. രണ്ടാം പന്ത് ബൗൺസർ. കീപ്പർ സാം ബില്ലിങ്‌സിന്‍റെ തലയ്‌ക് മുകളിലൂടെ ബൗണ്ടറിയിലേക്ക് പറന്നതോടെ വൈഡുള്‍പ്പെടെ കിട്ടയത് അഞ്ച് റൺസ്. മൂന്നാം പന്ത് നോബോള്‍. എന്നാല്‍ എഡ്‌ജായ പന്തിൽ സിക്‌സ് കണ്ടെത്താന്‍ ബുംറയ്‌ക്കായി. അടുത്ത മൂന്ന് പന്തില്‍ തുടര്‍ച്ചയായ ബൗണ്ടറികള്‍. പിന്നീടൊരു സിക്‌സ്. അവസാന പന്തില്‍ ഒരു റണ്‍സും കിട്ടിയതോടെ മൊത്തം 35 റണ്‍സ്.!

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.