ETV Bharat / sports

India vs England: കണക്കില്‍ ഇംഗ്ലണ്ട് മുന്നില്‍, ഇന്ത്യയുടെ അവസാന ജയം 20 വര്‍ഷം മുന്‍പ്; കണക്കുകള്‍ തീര്‍ക്കാനുണ്ട് രോഹിതിനും സംഘത്തിനും - ഇന്ത്യ ഇംഗ്ലണ്ട് ലോകകപ്പ് ചരിത്രം

India vs England World Cup History: ഏകദിന ക്രിക്കറ്റ് ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യയും ഇംഗ്ലണ്ടും എട്ട് പ്രാവശ്യമാണ് തമ്മിലേറ്റുമുട്ടിയിട്ടുള്ളത്.

Cricket World Cup 2023  India vs England  India vs England Head To Head Stats  India vs England World Cup History  Cricket World Cup 2023 Points Table  ഏകദിന ക്രിക്കറ്റ് ലോകകപ്പ്  ലോകകപ്പ് ക്രിക്കറ്റ് 2023  ഇന്ത്യ ഇംഗ്ലണ്ട്  ഇന്ത്യ ഇംഗ്ലണ്ട് ലോകകപ്പ് ചരിത്രം  ഇന്ത്യ ഇംഗ്ലണ്ട് ലോകകപ്പ് നേര്‍ക്കുനേര്‍ കണക്ക്
India vs England
author img

By ETV Bharat Kerala Team

Published : Oct 29, 2023, 11:15 AM IST

ലഖ്‌നൗ: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ നേരിടാനുള്ള ഒരുക്കത്തിലാണ് ടീം ഇന്ത്യ (India vs England). ഇന്ന് (ഒക്‌ടോബര്‍ 29) ഉച്ചയ്‌ക്ക് രണ്ടിന് ലഖ്‌നൗവിലെ ഏകന സ്പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരം ഇന്ത്യയ്‌ക്ക് അഭിമാനപ്പോരാട്ടം കൂടിയാണ്. ഇക്കുറി ലോകകപ്പില്‍ കളിച്ച അഞ്ച് മത്സരവും ജയിച്ച ഇന്ത്യ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തും ഒരൊറ്റ ജയം മാത്രം നേടിയ ഇംഗ്ലണ്ട് അവസാന സ്ഥാനത്തുമാണ് നിലവില്‍ (Cricket World Cup 2023).

തുടര്‍ തോല്‍വികളില്‍ വലയുകയാണെങ്കിലും അത്ര പെട്ടന്നൊന്നും എഴുതി തള്ളാന്‍ കഴിയുന്ന ടീമല്ല ഇംഗ്ലണ്ടിന്‍റേത്. ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരെ മികച്ച റെക്കോഡാണ് അവര്‍ക്കുള്ളത്. ലോകകപ്പ് ചരിത്രത്തില്‍ ഇരു ടീമും നേര്‍ക്കുനേര്‍ പോരടിച്ചിട്ടുള്ളത് എട്ട് മത്സരങ്ങളിലാണ് (India vs England Head To Head Stats In ODI World Cup).

ലോകകപ്പിലെ നേര്‍ക്കുനേര്‍ പോരാട്ടങ്ങളുടെ കണക്ക് പരിശോധിക്കുമ്പോള്‍ ഇന്ത്യയ്‌ക്കെതിരെ നേരിയ മുന്‍തൂക്കമുള്ള ടീമാണ് ഇംഗ്ലണ്ട്. തമ്മിലേറ്റുമുട്ടിയ എട്ട് മത്സരങ്ങളില്‍ നാല് പ്രാവശ്യം ഇന്ത്യയെ തോല്‍പ്പിക്കാന്‍ ഇംഗ്ലണ്ടിന് സാധിച്ചിട്ടുണ്ട്. ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ മൂന്ന് ജയം മാത്രമാണ് ഇന്ത്യ നേടിയിട്ടുള്ളത്.

ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ അവസാനമായി ജയിച്ചത് 2003ലാണ്. ഡര്‍ബനില്‍ അന്ന് നടന്ന മത്സരത്തില്‍ 82 റണ്‍സിന്‍റെ ജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. ആറ് വിക്കറ്റ് നേടിയ ആശിഷ് നെഹ്‌റയുടെ മത്സരത്തില്‍ ഇന്ത്യയ്‌ക്ക് അനായാസ ജയമൊരുക്കിയത്.

Also Read : Sunil Gavaskar Advice To Team India: 'ഭാവിയെ കുറിച്ചല്ല, ഇപ്പോള്‍ ശ്രദ്ധിക്കേണ്ടത് ഇംഗ്ലണ്ടിനെ മാത്രം..': സുനില്‍ ഗവാസ്‌കര്‍

അതിന് ശേഷം 2011ല്‍ ഇന്ത്യയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍ വന്ന മത്സരം സമനിലയില്‍ കലാശിക്കുകയായിരുന്നു. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ (121) സെഞ്ച്വറിക്കരുത്തില്‍ 338 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ ആന്‍ഡ്ര്യൂ സ്ട്രോസിന്‍റ (158) മികവില്‍ ഇംഗ്ലണ്ടിനും 338 റണ്‍സ് മാത്രമായിരുന്നു നേടാനായത്.

കഴിഞ്ഞ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയ ഏക ടീമും ഇംഗ്ലണ്ടാണ്. എഡ്‌ജ്‌ബാസ്റ്റണില്‍ ആദ്യം ബാറ്റ് ചെയ്‌ത് ഇംഗ്ലണ്ട് ഉയര്‍ത്തിയ 338 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ പോരാട്ടം നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 306 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ഈ മത്സരത്തില്‍ ഇന്ത്യയ്‌ക്കായി രോഹിത് ശര്‍മ സെഞ്ച്വറിയും വിരാട് കോലി അര്‍ധസെഞ്ച്വറിയും നേടി.

Also Read : Rohit Sharma Captaincy Record: വിരാട് കോലിക്ക് ശേഷം ക്യാപ്‌റ്റന്‍സിയില്‍ 'സെഞ്ച്വറി' തികയ്‌ക്കാന്‍ രോഹിത് ശര്‍മ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.