ട്രെന്‍റ്ബ്രിഡ്ജ്: നോട്ടിങ്ഹാം ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ടോസ് നേടി ബാറ്റു ചെയ്യാനിറങ്ങിയ ഇംഗ്ലണ്ട് 183 റണ്‍സിന് പുറത്ത്. നാല് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംമ്ര, മൂന്ന് വിക്കറ്റെടുത്ത മുഹമ്മഷ് ഷമി, രണ്ട് വിക്കറ്റെടുത്ത ഷര്‍ദ്ദുല്‍ ഠാക്കൂര്‍, ഒരു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജ് എന്നിവര്‍ ചേര്‍ന്നാണ് ആതിഥേയരെ എറിഞ്ഞിട്ടത്.
108 പന്തില്‍ 64 റണ്‍സെടുത്ത ക്യാപ്റ്റന്‍ ജോ റൂട്ടാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറര്‍. സാം കറണ്‍ (27*) , ജോണി ബെയര്‍സ്റ്റോ(29), സാക്ക് ക്രോളി (27), എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. റോറി ബേണ്‍സ് (0), ഡോം സിബ്ലി (18), ഡാൻ ലോറൻസ് (0), ജോസ് ബട്ടലര്‍ (0), ഒല്ലി റോബിൻസൺ (0), സ്റ്റുവര്‍ട്ട് ബോര്‍ഡ്,(4), ജെയിംസ് ആന്‍റേഴ്സണ്‍ (1) എന്നിവര്‍ നിരാശപ്പെടുത്തി.
-
Stellar bowling performance from #TeamIndia bowlers as England is bowled out for 183.
— BCCI (@BCCI) August 4, 2021 " class="align-text-top noRightClick twitterSection" data="
Scorecard - https://t.co/TrX6JMiei2 #ENGvIND pic.twitter.com/HuWiTj0biJ
">Stellar bowling performance from #TeamIndia bowlers as England is bowled out for 183.
— BCCI (@BCCI) August 4, 2021
Scorecard - https://t.co/TrX6JMiei2 #ENGvIND pic.twitter.com/HuWiTj0biJStellar bowling performance from #TeamIndia bowlers as England is bowled out for 183.
— BCCI (@BCCI) August 4, 2021
Scorecard - https://t.co/TrX6JMiei2 #ENGvIND pic.twitter.com/HuWiTj0biJ
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ രണ്ടാം പതിപ്പിന്‍റെ ഭാഗമായുള്ള ആദ്യ മത്സരമാണിത്. ഈ വർഷം തുടക്കത്തിൽ ഇന്ത്യയിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ നേരിട്ട വൻതോൽവിക്ക് സ്വന്തം നാട്ടിൽ കണക്കു തീർക്കാമെന്ന പ്രതീക്ഷയിലാണു ജോ റൂട്ടും സംഘവും.
എന്നാല്‍ പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കിവീസിനോടേറ്റ തോല്‍വിയുടെ ക്ഷീണം മാറ്റാനാണ് വിരാട് കോലിയുടെ സംഘത്തിന്‍റെ ശ്രമം.