മിർപൂർ: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിനെ എറിഞ്ഞൊതുക്കി ഇന്ത്യൻ ബോളർമാർ. പേസ് ആക്രമണവുമായി ഉമേഷ് യാദവും, സ്‌പിന്നിൽ കറക്കി വീഴ്‌ത്തി രവിചന്ദ്രൻ അശ്വിനും തിളങ്ങിയ മത്സരത്തിൽ ബംഗ്ലാദേശ് 73.5 ഓവറിൽ 227ന് ഓൾഔട്ട് ആയി. നാല് വിക്കറ്റ് വീതം വീഴ്‌ത്തിയ ഉമേഷ് യാദവും, അശ്വിനും ചേർന്നാണ് ബംഗ്ലാദേശ് ബാറ്റർമാരുടെ നടുവൊടിച്ചത്. ജയദേവ് ഉനദ്‌കട്ട് രണ്ട് വിക്കറ്റും നേടി.
ആദ്യ ടെസ്റ്റിലെ താരമായിരുന്ന കുൽദീപ് യാദവിനെ പുറത്തിരുത്തി മൂന്ന് പേസർമാരുമായാണ് ഇന്ത്യ രണ്ടാം മത്സരത്തിൽ ബംഗ്ലാദേശിനെ നേരിടാനെത്തിയത്. തുടക്കത്തിൽ ഇന്ത്യൻ ബോളർമാക്ക് മുന്നിൽ പിടിച്ചു നിന്ന ബംഗ്ലാദേശിന്‍റെ ആദ്യ വിക്കറ്റ് വീഴ്‌ത്തി ഉനദ്‌കട്ടാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. അടുത്തടുത്ത ഓവറുകളിൽ ഓപ്പണർമാരായ സാക്കിർ ഹസൻ(15), നജ്‌മുൾ ഹൊസൈൻ ഷാന്തോ(24) എന്നിവരെ പുറത്താക്കി ഇന്ത്യ ബംഗ്ലാദേശിന് ഇരട്ട പ്രഹരം നൽകി.
-
Innings Break!
— BCCI (@BCCI) December 22, 2022 " class="align-text-top noRightClick twitterSection" data="
Four wickets apiece for @y_umesh & @ashwinravi99 and two wickets for @JUnadkat as Bangladesh are bowled out for 227 in the first innings.
Scorecard - https://t.co/XZOGpedaAL #BANvIND pic.twitter.com/ed2GOu09YQ
">Innings Break!
— BCCI (@BCCI) December 22, 2022
Four wickets apiece for @y_umesh & @ashwinravi99 and two wickets for @JUnadkat as Bangladesh are bowled out for 227 in the first innings.
Scorecard - https://t.co/XZOGpedaAL #BANvIND pic.twitter.com/ed2GOu09YQInnings Break!
— BCCI (@BCCI) December 22, 2022
Four wickets apiece for @y_umesh & @ashwinravi99 and two wickets for @JUnadkat as Bangladesh are bowled out for 227 in the first innings.
Scorecard - https://t.co/XZOGpedaAL #BANvIND pic.twitter.com/ed2GOu09YQ
തുടർന്നെത്തിയ മൊമിനുൾ ഹക്കും, ഷാക്കിബ് അൽ ഹസനും ചേർന്ന് ബംഗ്ലാദേശിന്‍റെ സ്‌കോർ പതിയെ ഉയർത്തി. എന്നാൽ ടീം സ്‌കോർ 82ൽ നിൽക്കെ ഷാക്കിബിനെ(16) ഉമേഷ് പുറത്താക്കി. തുടർന്നിറങ്ങിയ മുഷ്‌ഫിഖുർ റഹിം(26), ലിറ്റൻ ദാസ്(25) എന്നിവർക്കും ഇന്ത്യൻ ബോളർമാർക്ക് മുന്നിൽ അധികനേരം പിടിച്ചുനിൽക്കാനായില്ല. പിന്നാലെയെത്തിയ മെഹ്‌ദി ഹസനും(15) പെട്ടന്ന് പുറത്തായതോടെ ബംഗ്ലാദേശ് ആറ് വിക്കറ്റിന് 213 എന്ന നിലയിലേക്കെത്തി.
എന്നാൽ പിന്നീട് വൻ തകർച്ചയിലേക്ക് വീഴുന്ന ബംഗ്ലാദേശിനെയാണ് കാണാനായത്. നുറുൽ ഹസൻ(6), ടസ്‌കിൻ അഹ്‌മ്മദ്(1), ഖലീദ് അഹമ്മദ്(0) എന്നിവർ നിരനിരയായി പുറത്തായത് ബംഗ്ലാദേശിനെ തകർച്ചയിലേക്കെത്തിക്കുകയായിരുന്നു. ബംഗ്ലാദേശ് നിരയിൽ മൊമിനുൾ ഹക്കിന് (84) മാത്രമാണ് അൽപസമയമെങ്കിലും പിടിച്ചു നിൽക്കാനായത്. ഒൻപതാമനായാണ് താരം പുറത്തായത്. ഇതോടെ ബംഗ്ലാദേശിന്‍റെ ചെറുത്തുനിൽപ്പും അവസാനിക്കുകയായിരുന്നു.