ETV Bharat / sports

India vs Australia First ODI: ഇന്ത്യയുടെ ഓസീസ് പരീക്ഷയ്‌ക്ക് ഇന്ന് തുടക്കം, മത്സരം കാണാനുള്ള വഴികളറിയാം - പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം മൊഹാലി

India vs Australia Match Preview: ഇന്ത്യ ഓസ്‌ട്രേലിയ ഒന്നാം ഏകദിനം ഇന്ന് മൊഹാലിയില്‍. മത്സരം ആരംഭിക്കുന്നത് ഉച്ചയ്‌ക്ക് ഒന്നരയ്‌ക്ക്.

Etv Bharat
Etv Bharat
author img

By ETV Bharat Kerala Team

Published : Sep 22, 2023, 9:47 AM IST

മൊഹാലി : ഇന്ത്യ ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന് (India vs Australia ODI Series). മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ (Punjab Cricket Association Stadium) സ്റ്റേഡിയത്തില്‍ ഉച്ചയ്‌ക്ക് ഒന്നരയ്‌ക്കാണ് മത്സരം ആരംഭിക്കുന്നത്. സീനിയര്‍ താരങ്ങളുടെ അഭാവത്തിലെത്തുന്ന ടീം ഇന്ത്യയെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ കെഎല്‍ രാഹുലാണ് (KL Rahul) നയിക്കുന്നത്.

ഏകദിന ലോകകപ്പിന് മുന്‍പ് ഇന്ത്യ ഓസ്‌ട്രേലിയ ടീമുകള്‍ക്ക് അവസാനഘട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള അവസരമാണ് ഈ പരമ്പര. ഏഷ്യ കപ്പിനിടെ പരിക്കേറ്റ അക്‌സര്‍ പട്ടേലിന് ലോകകപ്പ് കളിക്കാനാകുമോ എന്ന ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഓസീസിനെതിരായ മത്സരങ്ങള്‍ രവിചന്ദ്രന്‍ അശ്വിനും വാഷിങ്‌ടണ്‍ സുന്ദറിനും ഏറെ നിര്‍ണായകമാണ്.

20 മാസത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഇന്ത്യയുടെ ഏകദിന ടീമിലേക്ക് അശ്വിന്‍റെ മടങ്ങിവരവ്. നിലവില്‍ പ്രഖ്യാപിച്ച ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡില്‍ മാറ്റം വരുത്താന്‍ ഈ മാസം 27 വരെയാണ് സമയം. അതുകൊണ്ട് തന്നെ മോശം ഫോമിലുള്ള സൂര്യകുമാര്‍ യാദവിനും പരമ്പരയില്‍ റണ്‍സ് കണ്ടെത്തേണ്ടത് അത്യാവശ്യമാണ്.

പിച്ച് റിപ്പോര്‍ട്ട് (Mohali Pitch Report): ബാറ്റര്‍മാരെ സഹായിക്കുന്ന പിച്ചാണ് മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലേത്. ഇവിടെ നടന്ന കഴിഞ്ഞ അഞ്ച് മത്സരങ്ങളിലെ ശരാശരി ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ 253 ആണ്. അതുകൊണ്ട് തന്നെ ടോസ് നേടുന്ന ടീം ആദ്യം ഫീല്‍ഡിങ്ങായിരിക്കും തെരഞ്ഞെടുക്കുക.

കാലാവസ്ഥ പ്രവചനം (Mohali Weather Report): രാജ്യത്തിന്‍റെ പലഭാഗങ്ങളില്‍ ശക്തിയായിട്ടുള്ള മഴ തുടരുകയാണ്. ഈ സാഹചര്യത്തില്‍ മൊഹാലിയില്‍ നടക്കാനിരിക്കുന്ന ഇന്ത്യ ഓസ്‌ട്രേലിയ ഒന്നാം ഏകദിനം മഴയെടുക്കുമോ എന്ന ആശങ്കയിലാണ് ആരാധകര്‍. എന്നാല്‍, ആരാധകര്‍ ആശങ്കപ്പെടേണ്ട സാഹചര്യങ്ങളില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. തെളിഞ്ഞ കാലാവസ്ഥയിലായിരിക്കും മത്സരം ഇന്ന് നടക്കുക.

മത്സരം ലൈവായി കാണാന്‍ (Where To Watch India vs Australia ODIs): മൊഹാലിയില്‍ നടക്കുന്ന ഇന്ത്യ ഓസ്‌ട്രേലിയ ഒന്നാം ഏകദിന മത്സരം സ്‌പോര്‍ട്‌സ് 18 (Sports 18) ചാനലുകളിലൂടെയാണ് തത്സമയം സംപ്രേഷണം ചെയ്യുന്നത്. ജിയോ സിനിമയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും ആപ്ലിക്കേഷനിലൂടെയും മത്സരം ആസ്വദിക്കാന്‍ സാധിക്കും.

ഇന്ത്യ സ്ക്വാഡ് (ആദ്യ രണ്ട് ഏകദിനം): റിതുരാജ് ഗെയ്‌ക്‌വാദ്, ശുഭ്‌മാൻ ഗിൽ, ഇഷാൻ കിഷൻ, കെ എൽ രാഹുൽ (ക്യാപ്റ്റൻ), സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, തിലക് വർമ, രവീന്ദ്ര ജഡേജ, ശർദുൽ താക്കൂർ, വാഷിങ്‌ടൺ സുന്ദർ, രവിചന്ദ്രന്‍ അശ്വിൻ, മുഹമ്മദ് ഷമി, ജസ്പ്രീ‌ത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്‌ണ.

ഓസ്‌ട്രേലിയ സ്ക്വാഡ്: മിച്ചല്‍ മാര്‍ഷ്, ഡേവിഡ് വാർണർ, മാര്‍നസ് ലബുഷെയ്‌ന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, സ്റ്റീവ് സ്‌മിത്ത്, കാമറൂണ്‍ ഗ്രീന്‍, അലക്‌സ് കാരി, മാര്‍ക്കസ് സ്റ്റോയിനിസ്, മാറ്റ് ഷോര്‍ട്, ജോഷ് ഇംഗ്ലിസ്, മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ് (ക്യാപ്‌റ്റന്‍), ജോഷ് ഹെയ്‌സല്‍വുഡ്, നാഥന്‍ എല്ലിസ്, ആദം സാംപ, സ്‌പെന്‍സര്‍ ജോണ്‍സണ്‍, സീന്‍ ആബട്ട്, തന്‍വീര്‍ സംഘ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.